കുട്ടികള്‍ക്ക് പാടില്ല, എന്നാല്‍ ഇവര്‍ക്ക് സമരമാകാം; സ്വാശ്രയ കോളേജുകള്‍ വ്യാഴാഴ്ച അടഞ്ഞു കിടക്കും!

പ്രശ്‌നത്തിന് പരിഹാരം കാണുന്നില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

  • Published:
  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ചുണ്ടായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ സംസല്ഥാനത്തെ സ്വാശ്രയ കോളേജുകള്‍ വ്യാഴാഴ്ച അടച്ചിടും. സൂചനാ സമരമെന്ന നിലയില്‍ വ്യാഴാഴ്ച സംസ്ഥാനത്തെ 120 സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജുകളാണ് അടച്ചിടുന്നത്.

പ്രശ്‌നത്തിന് പരിഹാരം കാണുന്നില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്ന് നടന്ന വിദ്യാര്‍ഥി സമരത്തിനിലെ പാമ്പാടി നെഹ്രു കോളേജ് അടിച്ച് തകര്‍ത്തിരുന്നു.

അടിച്ചു തകര്‍ത്തു

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥഇകള്‍ അടിച്ചു തകര്‍ത്തതിന് പുറമെ മാനേജ്‌മെന്റ് അസോസിയേഷന്റെ കൊച്ചിയിലുള്ള ഓഫീസും അടിച്ച് തകര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.

 

കത്ത് കിട്ടി

പാമ്പാടി നെഹ്രു കോളേജിലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന കത്ത് അന്വേഷണസംഘം കണ്ടെത്തി.

 

ജീവിതവും സ്വപ്‌നങ്ങളും തകര്‍ന്നു

തന്റെ ജീവിതവും സ്വപ്‌നങ്ങളും തകര്‍ന്നുവെന്നും താന്‍ വിടവാങ്ങുകയാണെന്നും കത്തില്‍ പറയുന്നു. ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് തന്നെയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

അതിനിടെ ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റി. ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണനാണ് അന്വേഷണ ചുമതല നല്‍കിയിട്ടുള്ളത്.

 

English summary
120 Kerala self financing college to hold protest shutdown on Thursday
Please Wait while comments are loading...