കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാന്റെ വിജയം ആഘോഷിച്ചു!കാസർകോട് 23 പേർക്കെതിരെ കേസ്, രാജ്യത്താകെ 19 പേർ അറസ്റ്റിൽ...

ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാൻ വിജയിച്ചതിനെ തുടർന്ന് പാക്ക് ടീമിന് അനുകൂലമായും ഇന്ത്യ വിരുദ്ധത നിറഞ്ഞതുമായ മുദ്രാവാക്യം വിളിച്ചവർക്കെതിരെയാണ് കേസ്.

Google Oneindia Malayalam News

കാസർകോട്/ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പാകിസ്ഥാന്റെ ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിലെ വിജയം ആഘോഷിച്ച 19 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പാക്ക് ടീമിന്റെ വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്ത 23 പേർക്കെതിരെ പോലീസ് കേസെടുത്തു.

ജൂൺ 18 ഞായറാഴ്ച നടന്ന ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാൻ വിജയിച്ചതിനെ തുടർന്ന് പാക്ക് ടീമിന് അനുകൂലമായും ഇന്ത്യ വിരുദ്ധത നിറഞ്ഞതുമായ മുദ്രാവാക്യം വിളിച്ചവർക്കെതിരെയാണ് കേസ്. പാക്ക് ടീമിന്റെ വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്ത് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാസർകോട് 23 പേർക്കെതിരെ കേസ്...

കാസർകോട് 23 പേർക്കെതിരെ കേസ്...

കാസർകോട് കുമ്പടാജെ ചക്കുടലിൽ പാക്കിസ്ഥാൻ ടീമിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്ത 23 പേർക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തിരിക്കുന്നത്.

ലഹളയുണ്ടാക്കാൻ ശ്രമം...

ലഹളയുണ്ടാക്കാൻ ശ്രമം...

മറ്റുള്ളവരെ ഭീതിയിലാഴ്ത്തുന്ന വിധത്തിൽ രാത്രിയിൽ പടക്കം പൊട്ടിക്കുക, മനപ്പൂർവ്വം ലഹളയുണ്ടാക്കാൻ ശ്രമിക്കുക എന്നീ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബിജെപി നേതാവിന്റെ പരാതിയിൽ...

ബിജെപി നേതാവിന്റെ പരാതിയിൽ...

ജൂൺ 18 ഞായറാഴ്ച രാത്രി പാക്കിസ്ഥാന്റെ വിജയം ആഘോഷിക്കുകയും പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്ന് ആരോപിച്ച് കുമ്പടാജെ മുൻ പഞ്ചായത്ത് പ്രസിഡന്റും, ബിജെപി നേതാവുമായ രാജേഷ് ഷെട്ടിയാണ് പരാതി നൽകിയത്. തുടർന്ന് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് പോലീസ് കേസെടുത്തത്.

രാജ്യത്താകമാനം 19 പേർ അറസ്റ്റിൽ...

രാജ്യത്താകമാനം 19 പേർ അറസ്റ്റിൽ...

പാക്ക് ടീമിന്റെ വിജയം ആഘോഷിക്കുകയും പാക്ക് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന കേസിൽ രാജ്യത്ത് ഇതുവരെ 19 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലെ ബുർഹാൻപൂരിൽ 15 പേരും, മുസ്സൂരിയിൽ പ്രായപൂർത്തിയാകാത്ത മൂന്നു പേരും, പാറ്റ്നയിൽ ഒരാളുമാണ് അറസ്റ്റിലായത്.

പാറ്റ്നയിൽ പ്രകടനം...

പാറ്റ്നയിൽ പ്രകടനം...

പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ച നാലുപേരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറ്റ്നയിൽ ദേശീയ പതാകയുമേന്തി ഗതാഗതം സ്തംഭിപ്പിച്ച് കൂറ്റൻ പ്രകടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് 20കാരനായ മുഹമ്മദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ...

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ...

പാറ്റ്നയിൽ അറസ്റ്റിലായ മുഹമ്മദ് അലി ഉൾപ്പെടെയുള്ള നാല് യുവാക്കൾ പാക്കിസ്ഥാൻ അനുകൂലവും ഇന്ത്യാ വിരുദ്ധതയും നിറഞ്ഞ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മുഹമ്മദ് അലിയുടെ ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

മധ്യപ്രദേശിൽ പടക്കം പൊട്ടിച്ചും ആഘോഷം...

മധ്യപ്രദേശിൽ പടക്കം പൊട്ടിച്ചും ആഘോഷം...

മധ്യപ്രദേശിലെ ബുർഹാൻപൂർ മേഖലയിലെ മൊഹാദ് ഗ്രാമത്തിൽ നിന്നുള്ള 15 പേരെയാണ് പാക്കിസ്ഥാൻ വിജയം ആഘോഷിച്ചതിന് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ചാംപ്യൻസ് ട്രോഫി ഫൈനൽ വിജയത്തിന് ശേഷം പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കി പടക്കം പൊട്ടിച്ച് ആഘോഷിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള പരാതി.

പാക്കിസ്ഥാൻ സിന്ദാബാദ്...

പാക്കിസ്ഥാൻ സിന്ദാബാദ്...

ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാൻ വിജയിച്ചതിനെ തുടർന്ന് പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച് ആഘോഷിച്ച മൂന്നു ആൺകുട്ടികളെയാണ് മുസ്സൂരിയിൽ പോലീസ് പിടികൂടിയത്. ഇവരെ ജുവൈനൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

മുസ്സൂരിയിൽ കാശ്മീരികൾക്ക് വിലക്ക്...

മുസ്സൂരിയിൽ കാശ്മീരികൾക്ക് വിലക്ക്...

മുസ്സൂരിയിൽ കുറേനാളുകളായി കാശ്മീരികളും പ്രദേശവാസികളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. കാശ്മീരിലെ വിഘടനവാദികളെ അനുകൂലിച്ച് പ്രകടനം നടത്തിയവരും ഇവിടെയുണ്ട്. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുസ്സൂരിയിൽ കാശ്മീരികൾക്ക് വ്യാപാരസ്ഥാപനങ്ങൾ നൽകേണ്ടതില്ലെന്നാണ് പ്രാദേശിക വ്യാപാരികളുടെ തീരുമാനം. നിലവിൽ മുസ്സൂരിയിൽ കച്ചവടം നടത്തുന്ന വ്യാപാരികളോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാനും പ്രാദേശിക വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യദ്രോഹക്കുറ്റം...

രാജ്യദ്രോഹക്കുറ്റം...

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ചവരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യക്കെതിരായും പാക്കിസ്ഥാന് അനുകൂലമായും ഇവരെല്ലാം മുദ്രാവാക്യം വിളിച്ചെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

English summary
19 arrested for cheering Pakistan's Champions Trophy victory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X