കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാടക വീട്ടിൽ നിന്ന് സ്ത്രീയേയും പുരുഷനേയും നാട്ടുകാർ പിടികൂടി...രണ്ട് പേരും പോലീസുകാർ !!!

കേസ് വിശദാംശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാനാണ് പോലീസുകാരന്‍ താമസിയ്ക്കുന്ന വീട്ടില്‍ എത്തിയത് എന്നാണ് വനിതാപോലീസുകാരി ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞത്.

  • By മരിയ
Google Oneindia Malayalam News

തലയോലപ്പറമ്പ്: സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയേയും യുവാവിനേയും നാട്ടുകാര്‍ വാടക വീട്ടില്‍ നിന്ന് പിടികൂടി. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇരുവരും പോലീസുകാരാണെന്ന് മനസ്സിലായി. കേസ് വിശദാംശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാനാണ് പോലീസുകാരന്‍ താമസിയ്ക്കുന്ന വീട്ടില്‍ എത്തിയത് എന്നാണ് വനിതാപോലീസുകാരി ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞത്.

വാടകയ്ക്ക്

തലയോലപ്പറമ്പിലെ ഒരു വീട്ടില്‍ ഒറ്റയ്ക്കായിരുന്നു പോലീസുകാരന്‍ താമസിച്ചിരുന്നത്. ഇയാള്‍ പോലീസാണെന്ന് നാട്ടുകാരില്‍ പലര്‍ക്കും അറിയില്ലായിരുന്നു. യൂണിഫോം ധരിച്ച് പോകുന്നത് ആരും തന്നെ കണ്ടിട്ടില്ല.

വനിതാപോലീസ് എത്തി

ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ ഒരു യുവതി എത്തി. വീടിന് അകത്തേയ്ക്ക് കയറി പോയ ഇവരെ കുറേ നേരെ കഴിഞ്ഞു പുറത്തേയ്ക്ക് കാണാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ എത്തിയത്.

പോലീസില്‍ വിവരം അറിയിച്ചു

വാടക വീട്ടില്‍ അവിഹിതം നടക്കുന്നെന്ന മട്ടില്‍ നാട്ടുകാര്‍ തലയോലപ്പറമ്പ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. അവിടെ നിന്ന് പോലീസ് എത്താന്‍ വൈകുന്നത് കണ്ട് തലയോലപ്പറമ്പ് എസ്പിയേയും വിവരം അറിയിച്ചു.

എസ്‌ഐ എത്തി

അല്‍പ സമയത്തിന് അകം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാടക വീട്ടില്‍ എത്തി. അപ്പോഴാണ് വീട്ടിലുണ്ടായിരുന്നത് പോലീസുകാര്‍ തന്നെയാണെന്ന് നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പോലീസുകാര്‍ മടങ്ങിയ ശേഷം വനിതാപോലീസുകാരി സ്വന്തം വാഹനത്തില്‍ തന്നെ തിരികെ പോയി.

എന്തിന് വന്നു

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിയ്ക്കാനാണ് വാടക വീട്ടില്‍ എത്തിയത് എന്നാണ് പോലീസുകാരി എസ്‌ഐയോട് പറഞ്ഞത്. സംഭവത്തില്‍ ദുരൂഹത ഒന്നും ഇല്ലെന്നും തലയോലപ്പറമ്പ് എസ്‌ഐ പറഞ്ഞു.

English summary
two police officers found in suspicious occassion. Happend in Thalaypolaparamb.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X