കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസല്‍ വാഹന നിയന്ത്രണത്തിന് രണ്ട് മാസത്തേക്ക് സ്‌റ്റേ

Google Oneindia Malayalam News

കൊച്ചി: ഡീസല്‍ വാഹന നിയന്ത്രണത്തിന് രണ്ട് മാസത്തേക്ക് സ്‌റ്റേ. 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഹരിത ട്രൈബ്യൂണല്‍ സര്‍ക്യൂട്ട് ബഞ്ച് ഏര്‍പ്പെടുത്തിയ വിലക്കാണ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തിരിക്കുന്നത്.

ജസ്റ്റിസ് പിബി സുരേഷ് കുമാറിന്റെതായിരുന്നു ഉത്തരവ്. നിപ്പോണ്‍ ടൊയോട്ട സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. സംസ്ഥാനത്തെ ആറ് നഗരങ്ങളില്‍ പത്ത് വര്‍ഷത്തിലങികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങല്‍ നിരോധിച്ചും സംസസ്ഥാനമൊട്ടാകെ 2000 സിസിയില്‍ കൂടുതലുള്ള പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞുമാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നത്.

Vehicle

ട്രൈബ്യൂണല്‍ വിധി വസ്തുതകള്‍ പഠിക്കാതെയാണെന്നാണ് കോടതി വ്യക്തമാക്കിയത്. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വാഹന വിപണിയെയും ഉപയോക്താക്കളെയും ബാധിക്കുന്നതാണ് ഉത്തരവെന്ന് ചൂണ്ടികാട്ടിയാണ് അപ്പീല്‍ പോകാന്‍ തീരുമാനിച്ചിരുന്നത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഒരു പടനത്തിലും കേരളത്തിലെ അന്തരീക്ഷ മലിനീകരണം അപകടകരമായ തോതിലാണെന്ന് തെളിഞ്ഞിട്ടില്ല.

English summary
2000CC diesel vehicles hight court stays National Green Tribunal order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X