കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുന്നപ്രയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍; അനാശാസ്യം നടത്തിയത് വീട് വാടകയ്‌ക്കെടുത്ത്...

ആലപ്പുഴ പുന്നപ്ര സ്‌നേഹതീരം വീട്ടില്‍ ജോണി (48), തിരുവനന്തപുരം കൊച്ചാലംമുട് അബി മന്‍സില്‍ ഹിദായത്തുള്ള (23), പാതിരപ്പള്ളി പഞ്ചികതയ്യില്‍ റോസ്(37), ഇവരുടെ ബന്ധുവായ റീന(41) എന്നിവരാണ് പിടിയിലായത്.

  • By Akshay
Google Oneindia Malayalam News

ആലപ്പുഴ: പുന്നപ്രയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍. വീട് വാടകയ്‌ക്കെടുത്ത് പെണ്‍ലാണിഭം നടത്തിയ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വീട് വളഞ്ഞ് സംഘത്തെ പിടികൂടുകയായിരുന്നു. ആലപ്പുഴ പുന്നപ്ര സ്‌നേഹതീരം വീട്ടില്‍ ജോണി (48), തിരുവനന്തപുരം കൊച്ചാലംമുട് അബി മന്‍സില്‍ ഹിദായത്തുള്ള (23), പാതിരപ്പള്ളി പഞ്ചികതയ്യില്‍ റോസ്(37), ഇവരുടെ ബന്ധുവായ റീന(41) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആറ് മാസം മുമ്പാണ് കളര്‍കോട് ബ്ലോക്ക് ജംഗ്ഷനില്‍ പടിഞ്ഞാറ് ഭാഗത്തുള്ള വീട് സംഘം വാടകയ്‌ക്കെടുത്തത്. സംഘത്തിലെ പ്രധാനി ജോണിയും ഇയാളുടെ ഭാര്യയാണെന്ന് പരിചയപ്പെടുത്തിയ യുവതിയും ചേര്‍ന്നായിരുന്നു വാടകയ്‌ക്കെടുത്തത്. പിന്നീട് ദുരൂഹ സാഹചര്യത്തില്‍ രാത്രികാലങ്ങളിലും വണ്ടികള്‍ വന്ന് പോകുന്നത് കണ്ട പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 നേഴ്‌സ്

നേഴ്‌സ്

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യ നേഴ്‌സ് ജോലി ചെയ്യുകയാണെന്ന് തെറ്റിധരിപ്പിച്ചാണ് വീട്‌
വാടകയ്‌ക്കെടുത്തത്.

 യുവതി

യുവതി

ദേശീയ പാതയോരത്ത് പച്ചക്കറി കച്ചവടം നടത്തി വന്നിരുന്ന ജോണി രണ്ട് വര്‍ഷം മുമ്പ് അവിടെ നിന്നിരുന്ന യുവതിയുമായി നാടുവിടുകയായിരുന്നു.

 പരിശോധന

പരിശോധന

എന്നാല്‍ പച്ചക്കറി കടയില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന യുവതി തന്നെയാണോ വീട് വാടകയ്‌ക്കെടുക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നതെന്ന് പരിശോധിച്ച് വരികയാണ്.

 പോലീസ് സ്‌റ്റേഷന്‍

പോലീസ് സ്‌റ്റേഷന്‍

പിടിയിലായ ജോണിക്കെതിരെ മണ്ണഞ്ചേരി, മാരാരിക്കുളം സ്‌റ്റേഷനുകളില്‍ നാല് പെണ്‍വാണിഭ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 കണ്ടെടുത്തു

കണ്ടെടുത്തു

ജോണിന്റെ കൈയില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകളും 10000 രൂപയും പോലീസ് കണ്ടെടുത്തു.

English summary
4 persons arrested for immoral traffic at Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X