കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

68ാം വയസില്‍ ഒന്നാം റാങ്ക് നേടി വിശാലാക്ഷി ടീച്ചര്‍

  • By Meera Balan
Google Oneindia Malayalam News

തേഞ്ഞിപ്പലം: പ്രായം കൂടുന്നത് സ്ത്രീയുടെ സ്വപ്‌നങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും തടസമല്ലെന്നും മനസുണ്ടെങ്കില്‍ ഏത് പ്രായത്തിലും സ്ത്രീയ്ക്ക് നേട്ടം കൈവരിയ്ക്കാമെന്നും ഹൗ ഓള്‍ഡ് ആര്‍യു വിലെ നിരുപമ പറഞ്ഞു. നിരുപമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടല്ലെങ്കിലും പ്രായം ഒരു തടസമായി കാണാത്ത ഒരു മുന്‍ അധ്യാപികയുണ്ട് മലപ്പുറത്ത്. ടിപി വിശാലാക്ഷി ടീച്ചര്‍.

68ാം വയസില്‍ എംഎ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് ടീച്ചര്‍ താരമാകുന്നത്. ഗുരുവായൂരപ്പന്‍ കൊളെജിലെ മുന്‍ അധ്യാപികയാണ് ടിപി വിശാലാക്ഷി ടീച്ചര്‍. കോഴിക്കോട് എലത്തൂര്‍ സ്വദേശിയാണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും എംഎ ഫോക്ലോറില്‍ ഒന്നാം റാങ്കാണ് ടീച്ചര്‍ നേടയിത്.

Visalakshy, Teacher

2012 ല്‍ അധ്യാപന ജീവിതത്തോട് വിട പറഞ്ഞു. ഇതിന് ശേഷവും വെറുതെ വീട്ടിലിരിയ്ക്കാന്‍ ടീച്ചര്‍ തയ്യാറായിരുന്നില്ല. വിവിധ കോഴ്‌സുകള്‍ പഠിച്ചു. 1968-70 കാലഘട്ടങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തിലാണ് ആദ്യ ബിരുദാനന്തര ബിരുദം നേടിയത്.

2012 ലാണ് ടീച്ചര്‍ എംഎ ഫോക്ലോറിന് ചേരുന്നത്. പ്രവേശന പരീക്ഷയില്‍ അവസാനത്തെ റാങ്കായിരുന്നു. എന്നാല്‍ പരീക്ഷ ഫലം വന്നപ്പോള്‍ ടീച്ചര്‍ ഒന്നാമതെത്തി. ബൈപാസ് സര്‍ജ്ജറി കഴിഞ്ഞ് വിശ്രമത്തില്‍ കഴിയുന്ന ഭര്‍ത്താവിനെ പരിചരിയ്ക്കുന്നതിനോടൊപ്പമാണ് ടീച്ചര്‍ പഠനവും മുന്നോട്ട് കൊണ്ടുപോയത്.

English summary
68 year old woman got first rank in MA Folklore course.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X