ഹോണ്‍ മുഴക്കം 73കാരിക്ക് കൊടുത്തത് പുതുജീവന്‍!! കത്തിയമര്‍ന്ന വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു...

  • Published:
Subscribe to Oneindia Malayalam

ഗുരുവായൂര്‍: ലോക്കോ പൈലറ്റിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ രക്ഷിച്ചത് വിലപ്പെട്ട ഒരു ജീവന്‍. റെയില്‍ പാളത്തിന് അരികില്‍ താമസിക്കുന്ന അന്ധയായ 73കാരിയുടെ വീട് അഗ്‌നിക്കിരയായപ്പോള്‍ തീവണ്ടിയുടെ ഹോണടിച്ച് ലോക്കോപൈലറ്റ് സമീപത്തുള്ളവരെ അറിയിക്കുകയായിരുന്നു.

ശബ്ദം കേട്ട സമീവാസി ഓടിച്ചെന്ന് കത്തിയെരിയുന്ന വീട്ടില്‍ നിന്നു വൃദ്ധയെ രക്ഷപ്പെടുത്തുകയായിരുന്നു. രാത്രി 10 മണിക്കു ശേഷമാണ് സംഭവം.

 ഹീറോയായി ഉണ്ണി

എറണാകുളം പാസഞ്ചറിന്റെ ലോക്കോപൈലറ്റായ എ എന്‍ ഉണ്ണിയാണ് 73 കാരിയെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. സമീപത്തു കൂടെ പോയപ്പോള്‍ ഒറ്റ മുറി ഷെഡ്ഡില്‍ നിന്ന് തീ ഉയരുന്നതു കണ്ട് ഉണ്ണി തുടര്‍ച്ചയായി ഹോണ്‍ മുഴക്കുകയായിരുന്നു.

 വീട്ടില്‍ വൃദ്ധയും പേരക്കുട്ടിയും

നെന്‍മിനി പുന്നശേരിക്കാവില്‍ ലീലാവതിയും പേരക്കുട്ടി വിഷ്ണുവുമാണ് ഈ ഷെഡ്ഡില്‍ അന്നുണ്ടായിരുന്നത്. കാഴ്ച നഷ്ടപ്പെട്ട ലീലാവതി കിടപ്പിലുമായിരുന്നു. മകള്‍ രാധികയ്ക്കും മറ്റു രണ്ടു മക്കള്‍ക്കുമൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ സംഭവം നടക്കുന്ന മകളും രണ്ടു മക്കളും ബന്ധുവീട്ടില്‍ പോയതായിരുന്നു.

തീ പടര്‍ന്നത് മെഴുകുതിരിയില്‍നിന്ന്

സംഭവസമയത്ത് ലീലാവതി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പേരക്കുട്ടി വിഷ്ണു കൂട്ടുകാരനോടൊപ്പം പുറത്തുപോയതായിരുന്നു. അടുക്കളയില്‍ കത്തിച്ചുവച്ച മെഴുകുതിരിയില്‍ നിന്നാണ് തീ ആളിപ്പടര്‍ന്നത് എന്നാണ് സൂചന.

തീപിടിച്ചത് ആദ്യമറിഞ്ഞില്ല

കാഴ്ചയില്ലാത്തതിനാല്‍ തീപിടിച്ചത് ലീലാവതി തുടക്കത്തില്‍ അറിഞ്ഞില്ല. എന്നാല്‍ ചൂട് കൂടി വന്നതോടെ കിടത്തത്തിലായിരുന്ന ഇവര്‍ ബഹളം വച്ചെങ്കിലും ആരും കേട്ടില്ല.

രക്ഷിച്ചത് സമീപവാസി

ഇതേ സമയം ഇതു വഴി വന്ന എറണാകുളം പാസഞ്ചര്‍ ട്രെയിനിന്റെ ലോക്കോപൈലറ്റ് ഉണ്ണിയുടെ തുടര്‍ച്ചയായ ഹോണ്‍ മുഴക്കല്‍ സമീപവാസി ശ്രദ്ധിക്കുകയായിരുന്നു. റെയിലിന് മറുവശം താമസിക്കുന്ന പാലക്കാട് സ്വദേശി സോമന്‍ ഓടിയെത്തിയാണ് കത്തിക്കൊണ്ടിരുന്ന വീട്ടില്‍ നിന്ന് ലീലാവതിയെ രക്ഷിച്ചത്. ഏറെ ദൂരെ നിന്നു തന്നെ ട്രെയിന്‍ ഹോണ്‍ മുഴക്കിയിരുന്നു. ഈ ട്രെയിന്‍ കടന്നുപോവുന്നതിനു മുമ്പാണ് പാളം ചാടിക്കടന്ന് സോമന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

English summary
woman, kerala, death, fire, train, Loco pilot, സ്ത്രീ, കേരളം, മരണം, തീപ്പിടുത്തം, തീവണ്ടി, ലോക്കോ പൈലറ്റ്
Please Wait while comments are loading...