കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീൻ തല കഴിച്ച പൂച്ച ബോധം കെട്ടുവീണു! മീനുകളിൽ കീടനാശിനി അടിക്കുന്ന കച്ചവടക്കാരൻ കുടുങ്ങിയത് ഇങ്ങനെ..

Google Oneindia Malayalam News

തൊടുപുഴ: മീനുകളിൽ ഈച്ച വരാതിരിക്കാൻ കീടനാശിനി പ്രയോഗിക്കുന്ന ദൃശ്യങ്ങൾ എല്ലാവരും ഞെട്ടലോടെയാണ് കണ്ടത്. പ്രദേശത്തെ ഒരു കൂട്ടം യുവാക്കളാണ് മീനുകളിലെ കീടനാശിനി പ്രയോഗം ഫോണിൽ പകർത്തി ലോകത്തെ അറിയിച്ചത്.

വീഡിയോ വൈറലായതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ മീൻ കച്ചവടക്കാരനെ തേടിയിറങ്ങിയത്. എന്നാൽ ഇയാൾ കടപൂട്ടി മുങ്ങുകയും സംഭവത്തിൽ ആരും രേഖാമൂലം പരാതി നൽകാത്തതും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്കും തിരിച്ചടിയായി.

fishh

നേരത്തെയും ഈ കടയെ സംബന്ധിച്ച് പരാതികളുയർന്നിരുന്നു. അടുത്തിടെ ഇവിടെ നിന്നും വാങ്ങിയ മീനിന്റെ തല കഴിച്ച പൂച്ച ബോധം കെട്ടുവീണു. ഇതോടെയാണ് സ്ഥലത്തെ യുവാക്കൾ സംഘടിച്ച് മീൻ കടയിലെ കച്ചവടം നിരീക്ഷിക്കാനിറങ്ങിയത്.

യുവാക്കളിൽ ആരോ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. കടയുടമയുടെ മകനാണ് മീനുകളിൽ കീടനാശിനി തളിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാൽ ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും റിപ്പോർട്ടുകൾ ലഭിച്ചാൽ സംഭവത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

English summary
a group of youth's investigation was found that poison uses on fish.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X