കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് 'നോ' പറഞ്ഞ കേരളത്തിലെ പള്ളി...

Google Oneindia Malayalam News

കോട്ടയം: ബോളിവുഡ് സിനിമ താരം പ്രിയങ്ക ചോപ്രയും കേരളവും തമ്മില്‍ എന്താണ് ബന്ധം എന്നാണോ ചിന്തിയ്ക്കുന്നത്? പ്രിയങ്കയ്ക്ക് കേരളവുമായി ബന്ധമുണ്ട്. പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മലയാളിയാണ്. നല്ല അസ്സല്‍ കോട്ടയംകാരി.

എന്നാല്‍ അതൊന്നും അല്ല ഇവിടത്തെ വിഷയം. പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയായ മേരി ജോണ്‍ അഥവാ മധു ജ്യോത്സന അഖൗരി ജൂണ്‍ 3 ന് മുംബൈയില്‍ വച്ച് മരിച്ചു. 94 വയസ്സായിരുന്നു അവര്‍ക്ക്.

ജന്മനാട്ടിലെ പള്ളിയിലെ സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യണം എന്നതായിരുന്നു അവരുടെ അഭിലാഷം. പക്ഷേ ജന്മനാട്ടിലെ പള്ളിക്കാര്‍ അതിന് അനുമതി നല്‍കിയില്ല. അതിന് അവര്‍ ഒരു കാരണവും പറഞ്ഞു...

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

ബോളിവുഡ് സിനിമ താരമായ പ്രിയങ്ക ചോപ്രയുടെ അമ്മയുടെ അമ്മ മലയാളിയാണ്. അവരുടെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് വിവാദം.

മേരി ജോണ്‍

മേരി ജോണ്‍

കോട്ടയം കുമരകം സ്വദേശിനിയാണ് മേരി ജോണ്‍. എന്നാല്‍ വിവാഹശേഷം ഇവര്‍ മധു ജ്യോത്സ്‌ന അഖൗരി എന്ന പേര് സ്വീകരിച്ച് ഹിന്ദുമതാചാര പ്രകാരം ആയിരുന്നു ജീവിച്ചിരുന്നത്.

അന്ത്യാഭിലാഷം

അന്ത്യാഭിലാഷം

കുമരകത്തെ അട്ടമംഗലം സെന്റ് ജോണ്‍സ് പള്ളിയില്‍ തന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തണം എന്നതായിരുന്നു മരി ജോണിന്റെ ആഗ്രഹം.

ചടങ്ങുകള്‍ക്ക്

ചടങ്ങുകള്‍ക്ക്

മുത്തശ്ശിയുടെ ആഗ്രഹം നടപ്പാക്കാന്‍ പ്രിയങ്ക ചോപ്രയും സഹോദരനും അമ്മയും എല്ലാം കേരളത്തിലെത്തി. പക്ഷേ മുത്തശ്ശി ആഗ്രഹം പറഞ്ഞ പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താനായില്ല.

അനുമതി നിഷേധിച്ചു

അനുമതി നിഷേധിച്ചു

മേരി ജോണിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ കഴിയില്ലെന്ന് സെന്റ് ജോണ്‍സ് പള്ളി അധികൃതര്‍ അറിയിക്കുകയായിരുന്നു.

ക്രിസ്ത്യാനിയല്ല?

ക്രിസ്ത്യാനിയല്ല?

മേരി ജോണ്‍ വിവാഹം കഴിച്ചത് ഒരു ഹിന്ദുവിനെയാണ് എന്നതായിരുന്നു പള്ളിയുടെ വാദം. അതുകൊണ്ട് പള്ളിയില്‍ ശവമടക്ക് നടത്താന്‍ പറ്റില്ലെന്ന് അധികൃതര്‍ അറിയിച്ചു.

തിരിച്ചെത്തിയിരുന്നെങ്കില്‍

തിരിച്ചെത്തിയിരുന്നെങ്കില്‍

വിവാഹ ശേഷം ഹിന്ദുവായിട്ടാണ് മേരി ജോണ്‍ ജീവിച്ചത്. ജീവിച്ചിരിക്കെ പള്ളിയിലേയ്ക്ക് മടങ്ങിയെത്തിയിരുന്നെങ്കില്‍ സ്വീകരിയ്ക്കാമായിരുന്നു എന്നാണ് വിശദീകരണം.

ഒടുവില്‍

ഒടുവില്‍

മുത്തശ്ശിയുടെ ആഗ്രഹം മറ്റൊരു വിധത്തില്‍ പ്രിയങ്കയും കുടുംബവും സാധ്യമാക്കി. പൊന്‍കുന്നത്തെ സെന്റ് തോമസ് യാക്കൊബൈറ്റ് പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി.

English summary
A Kerala Church Denied Burial Of Priyanka Chopra's Grandmother Because She Married A Hindu!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X