കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വിമര്‍ശനം: വിവാദം ആളിക്കത്തിച്ചത് ബല്‍റാമെന്ന് പരാതിക്കാരന്‍

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

നരേന്ദ്ര മോദിയെ നായക്കാഷ്ടത്തിനോടുപമിച്ചതില്‍ പട്ടാമ്പി സ്വദേശി ബാലസുബ്രഹ്മണ്യന്‍ എന്ന ബാലു പട്ടാമ്പിയാണ് പരാതിക്കാരന്‍. തൃത്താലയിലെ ടിജി ഗോപാലകൃഷ്ണന്‍ എന്ന റിട്ട അധ്യാപകനെതിരെയാണ് ബാലു പരാതി കൊടുത്തിട്ടുള്ളത്. മോദിയെ നായക്കാഷ്ടത്തിനോട് ഉപമിച്ചതല്ല, ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ എന്നതിന് സമാനമായ ഒരു നാടന്‍ പ്രയോഗം ഉപോഗിച്ചതാണെന്ന് ഗോപാലകൃഷ്ണന്‍ മാഷ് കഴിഞ്ഞ ദിവസം വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയിരുന്നു.


പരാതി നല്‍കിയ ബാലു പട്ടാമ്പിക്ക് എന്താണ് ഇക്കാര്യത്തില്‍ പറയാനുള്ളത് എന്ന നോക്കാം...

പലരും നരേന്ദ്ര മോദിയെ വിമര്‍ശിക്കാറുണ്ട്. പലപ്പോഴും അതിരൂക്ഷമായ ഭാഷയില്‍ തന്നെ. എന്നാല്‍ ഒരു അധ്യാപകനായിരുന്ന വ്യക്തി വളരെ മോശമായ വാക്കുകള്‍ കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതാണ് വിഷമമുണ്ടാക്കിയത്. ഒരു അധ്യാപകന്‍ ഇങ്ങനെ ഒരു സന്ദേശം നല്‍കുന്നത് മോശമല്ലേ... വിരമിച്ച അധ്യാപകനെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യര്‍ക്കിടയില്‍ ഇത്തരം സന്ദേശം പ്രചരിക്കുന്നത് ശരിയല്ലെന്നാണ് ബാലു പട്ടാമ്പിയുടെ വിശ്വാസം.

pattambikkaran

ഇതേ തുടര്‍ന്നാണ് തന്റെ ഫേസ്ബുക്ക് വാളില്‍ ഒരു പോസ്റ്റുമായി രംഗത്ത് വരുന്നതെന്ന് ബാലു പട്ടാമ്പി പറയുന്നു. ഗോപാലകൃഷ്ണന്‍ ടിജിയുടെ കുടുംബ ചിത്രവും റീന ഫിലിപ്പിന്റെ പോസ്റ്റില്‍ ഇട്ട കമന്റിന്റെ സ്‌കീന്‍ ഷോട്ടും സഹിതമായിരുന്നു ബാലുവിന്റെ പോസ്റ്റ്. ഇയാളെ എന്ത് ചെയ്യണം എന്ന ചോദ്യവും.
gopalakrishana

ഗോപാലകൃഷ്ണനെതിരെ നിയമപരമായി മുന്നോട്ട് പോകാന്‍ ഏതാണ്ട് ധാരണയായതിന് ശേഷമായിരുന്നു ഇത്തരം ഒരു പോസ്റ്റ് ഇട്ടത് എന്ന് ബാലു പറയുന്നു. എന്നാല്‍ ഈ പോസ്റ്റ് ഒരു തരം പാര്‍ട്ടി വിചാരണക്ക് സമാനമായി എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഗോപാലകൃഷ്ണനെ കായികമായി കൈകാര്യം ചെയ്യണം എന്ന രീതിയില്‍ പോലും പലരും കമന്റുകള്‍ ഇട്ടിരുന്നതായിരുന്നു ആക്ഷേപമുണ്ട്. ഈ സംഭവത്തില്‍ ബാലു പട്ടാമ്പിക്കെതിരെ ഗോപാലകൃഷ്ണന്‍ വധ ഭീഷണിക്കും, വ്യക്തിപരമായി അധിക്ഷേപിച്ചതിനും സ്വകാര്യ ചിത്രം ദുരുപയോഗം ചെയ്തതിനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഒരു വിരമിച്ച അധ്യാപകന്‍ എന്ന രീതിയില്‍ എല്ലാ ബഹുമാനവും നല്‍കിയാണ് താന്‍ ഈ സംവാദത്തില്‍ ഇടപെട്ടതെന്നാണ് ബാലു പട്ടാമ്പിയുടെ വാദം. തന്റെ പോസ്റ്റിന് താഴെ വന്ന് അഭിപ്രായം പറഞ്ഞവരില്‍ കോണ്‍ഗ്രസുകാരും, കമ്യൂണിസ്റ്റുകാരും ബിജെപിക്കാരും ഒക്കെയുണ്ട്. അതില്‍ മോശമായി ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് താന്‍ ഉത്തരവാദിയല്ലെന്നും ബാലു വ്യക്തമാക്കുന്നു.

നായക്കാഷ്ടം എന്നത് ഏറ്റവും നികൃഷ്ടമായത് എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന വാക്കാണ്. ലോകം ആദരിക്കുന്ന പ്രധാനമന്ത്രിയെ അത്തരവാക്കുകൊണ്ട് വിശേഷിപ്പിച്ചതില്‍ ഏറെ ദു:ഖമുണ്ട്. പരാതി നല്‍കുക എന്ന കാര്യം താന്‍ ചെയ്തു. ബാക്കി കാര്യങ്ങള്‍ ചെയ്യേണ്ടത് പോലീസും നിയമ വ്യവസ്ഥയുമാണ്- ബാലു പറഞ്ഞു.

ഈ വിഷയം ഇത്രയും വിവാദമാക്കിയത് തൃത്താല എംഎല്‍എ ആയ വിടി ബല്‍റാം ആണെന്ന ആക്ഷേപവും ബാലു പട്ടാമ്പി ഉന്നയിക്കുന്നുണ്ട്. തന്നോടുള്ള വ്യക്തിപരമായ വിരോധത്തിന്റെ പേരിലും നരേന്ദ്രമോദിയോടുള്ള അന്ധമായ എതിര്‍പ്പിന്റെ പേരിലും ആണ് ബല്‍റാം ഗോപാലകൃഷ്ണന്‍ മാസ്റ്ററെ സന്ദര്‍ശിച്ചത്. ഫേസ്ബുക്ക് ചര്‍ച്ചകളില്‍ ബല്‍റാം തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുണ്ടെന്നും ബാലു പറയുന്നു.

തനിക്കെതിരെ നല്‍കിയ പരാതിയില്‍ നിയമപരമായി നടപടിയെടുക്കട്ടെ എന്നാണ് ബാലുവിന്റെ പക്ഷം. തനിക്കെതിരെ നടപടിയെടുക്കാന്‍ ജനപ്രതിനിധികളടക്കമുള്ളവരില്‍ നിന്ന് അധികൃതര്‍ക്ക് സമ്മര്‍ദ്ദമുണ്ടെന്നും ഇദ്ദേഹം ആരോപിക്കുന്നുണ്ട്.

നിലവില്‍ ബിജെപിയുടെ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കുന്ന ആളല്ല ബാലു പട്ടാമ്പി എന്ന ബാലസുബ്രഹ്മമണ്യം. മോദിയുടെ മിഷന്‍ 272 വില്‍ കോ ഓര്‍ഡിനേറ്ററായിരുന്നു. ഇതിന്റെ ഭാഗമായി ബിജെപി ഐടി സെല്ലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വരാണസിയില്‍ മോദിക്ക് വേണ്ടി പ്രചാരണത്തിനും പോയി. ഏറെ നാളായി വിദേശത്തായിരുന്ന ബാലസുബ്രഹ്മണ്യം ഇപ്പോള്‍ നാട്ടിലുണ്ട്.

<strong>മോദി വിമര്‍ശനം: ഗോപാലകൃഷ്ണന്‍ മാഷ് പറയുന്നത്</strong>മോദി വിമര്‍ശനം: ഗോപാലകൃഷ്ണന്‍ മാഷ് പറയുന്നത്

English summary
A Teacher Should not say like that: Balu Pattambi on Modi controversy. Balu Pattambi was the man, who gave complaint against TG Gopalakrishnan for insulting Narendra Modi on Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X