കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടമ്മയെ സരിത നായരെന്ന് വിളിച്ചു, റിമി ടോമിയ്ക്ക് വക്കീല്‍ നോട്ടീസ്‌, കാണൂ

  • By Meera Balan
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ ഫെസ്റ്റിനിടെ വീട്ടമ്മയെ സരിത നായരെന്ന് വിളിച്ച ഗായികയും അവതാരകയുമായ റിമി ടോമിയ്‌ക്കെതിരെ നഷ്ടപരിഹാരത്തിന് വക്കീല്‍ നോട്ടീസ്. റിമി അപമാനിച്ച വീട്ടമ്മയാണ് പത്ത് ലക്ഷം രൂപയോളം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിലമ്പൂര്‍ ഫെസ്റ്റിനിടെ ഗാനമേള അവതരിപ്പിയ്ക്കാനെത്തിയ റിമി സംഘാടകരെ ഉള്‍പ്പടെ അപമാനിച്ചു എന്ന തരത്തില്‍ ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും പ്രചാരണം വ്യപകമായിരുന്നു.

തുവ്വൂര്‍ സ്വദേശിനിയായ യുവതിയാണ് അഭിഭാഷകന്‍ മുഹമ്മദ് ഇസ്മയില്‍ മുഖേന പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. പരിപാടിയ്ക്കിടെ വീട്ടമ്മയെ വേദിയിലേയ്ക്ക് ക്ഷണിച്ച് നിലമ്പൂരിന്റെ സരിത നായര്‍ എന്ന് അഭിസംബോധന ചെയ്യുകയായിരുന്നു റിമി. തുടര്‍ന്ന് അപരിചിതനൊപ്പം നൃത്തം ചെയ്യിച്ചെന്നും പരാതിയില്‍ പറയുന്നു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

.റിമിയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ്

.റിമിയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ്

നിലമ്പൂരിന്റെ സരിത നായരെന്ന് വിളിച്ച് വീട്ടമ്മയെ അപമാനിച്ച സംഭവത്തില്‍ ഗായിക റിമി ടോമിയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടമ്മയാണ് നോട്ടീസ് അയച്ചത്

സെന്റര്‍ ഫ്രഷ്...നാവിന് മാത്രമാണ് വിലങ്ങ്

സെന്റര്‍ ഫ്രഷ്...നാവിന് മാത്രമാണ് വിലങ്ങ്

സെന്റര്‍ ഫ്രഷ് തിന്നൂ നാവിന് വിലങ്ങിടൂ...എന്നൊരു പരസ്യവാചകമുണ്ട്. റിമി ടോമിയുടെ അവസ്ഥയും ഇപ്പോള്‍ ഏതാണ്ട് ഇതുപോലെയാണ്. പത്ത് ലക്ഷം രൂപയാണ് വീട്ടമ്മ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്

വീഡിയോ പ്രചരിയ്ക്കുന്നു

വീഡിയോ പ്രചരിയ്ക്കുന്നു

വീട്ടമ്മയെ സരിത നായരെന്ന് റിമി ടോമി അഭിസംബോധന ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെയും മറ്റും പ്രചരിയ്ക്കുകയാണ്. ഇത് തനിയ്ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നെന്ന് വീട്ടമ്മ പറയുന്നു

അന്ധയായ ഗായികയെ അപമാനിച്ചു?

അന്ധയായ ഗായികയെ അപമാനിച്ചു?

നിലമ്പൂര്‍ പാട്ടുത്സവത്തെത്തുടര്‍ന്നി റിമിയ്‌ക്കെതിരെ ഉയരുന്ന അപവാദങ്ങള്‍ ചെറുതല്ല. അന്ധയായ ഒരു കുട്ടിയെ പാടാന്‍ അനുവദിച്ചില്ലെന്നും ആരോപണം ഉയരുന്നു

റിമിയ്‌ക്കെതിരെ

റിമിയ്‌ക്കെതിരെ

റിമി ടോമിയ്‌ക്കെതിരെ ചാനല്‍ അവതാരകനായ സാബു ഇട്ട ഫേസ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

English summary
A woman from malappuram sent legal notice to Rimi Tomy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X