കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുല്‍ ഈശ്വറേ...പണി മറ്റേത് തന്നെ'! ആഷിഖ് അബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Google Oneindia Malayalam News

കൊച്ചി: രാഹുല്‍ ഈശ്വറിന്റെ കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തെ അപലപിച്ച് സംവിധായകന്‍ ആഷിഖ് അബു. ഫേസ്ബുക്കിലൂടെയാണ് ആഷിഖ് പ്രതികരിച്ചത്. യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ കായംകുളം എംഎസ്എം കൊളെജിലെത്തിയപ്പോഴാണ് രാഹുല്‍ ഈശ്വറിന്റെ കാര്‍ തല്ലിത്തകര്‍ത്തത്. സംഭവത്തെ ഒട്ടേറെ പ്രമുഖര്‍ അപലപിച്ചിരുന്നു.

'രാഹുല്‍ ഈശ്വറിന്റെ കാറിന് നേരെ പരാക്രമം കാണിക്കുന്ന ചേട്ടന്മാരും ചെയ്യുന്ന പണി മറ്റേത് തന്നെ !!!' എന്നാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബീഫ് ഫെസ്റ്റിനെതിരെ സംസാരിച്ചതിനാണ് രാഹുല്‍ ഈശ്വറിന്റെ കാര്‍ തല്ലിത്തകര്‍ത്തത്.ഒരു വ്യക്തിയെന്ന നിലയില്‍ രാഹുല്‍ ഈശ്വറിനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അത് അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഫാസിസം തന്നെയാണ് സംരക്ഷിയ്ക്കപ്പെടുന്നതെന്ന് ആഷിഖ് അബു പറയാതെ പറയുന്നു...

ആഷിഖ് അബു

ആഷിഖ് അബു

രാഹുല്‍ ഈശ്വറിന്റെ കാര്‍ ആക്രമിച്ച സംഭവത്തെ ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബു അപലപിച്ചത്.

പിന്തുണച്ചു

പിന്തുണച്ചു

ബീഫ് ഫെസ്റ്റിവല്‍ വിവാദത്തില്‍ അധ്യാപിക ദീപ നിശാന്തിനെ ആഷിഖ് അബു പിന്തുണച്ചിരുന്നു

ഇതും ഫാസിസമല്ലേ

ഇതും ഫാസിസമല്ലേ

ബീഫ് തിന്നരുതെന്ന് പറയുന്നവരെപ്പോലെ തന്നെ അത് കഴിയ്ക്കാത്തവരേയും ബീഫിനെതിരെ സംസാരിയ്ക്കുന്നവരേയും അടിച്ചമര്‍ത്തുന്നത് മറ്റൊരു തരത്തില്‍ ഫാസിസം തന്നെയല്ലേ?

രാഹുല്‍ ഈശ്വര്‍

രാഹുല്‍ ഈശ്വര്‍

യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ കായംകുളം എംഎസ്എം കൊളെജിലെത്തിയപ്പോഴാണ് രാഹുല്‍ ഈശ്വറിന്റെ കാര്‍ തല്ലിത്തകര്‍ത്തത്.

വിദ്യാര്‍ഥികള്‍ തടഞ്ഞു

വിദ്യാര്‍ഥികള്‍ തടഞ്ഞു

മുന്‍കാല പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് ആക്രമണമെന്നും രാഹുല്‍ പറയുന്നു

രാഹുലിനും...

രാഹുലിനും...

ഒരു വ്യക്തിയെന്ന നിലയില്‍ രാഹുല്‍ ഈശ്വറിനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അത് അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഫാസിസം തന്നെയാണ് നിലനില്‍ക്കപ്പെടുന്നത്.

രാഹുൽ ഈശ്വറിന്റെ കാറിന് നേരെ പരാക്രമം കാണിക്കുന്ന ചേട്ടന്മാരും ചെയ്യുന്ന പണി മറ്റേത് തന്നെ !!!

Posted by Aashiq Abu on Thursday, October 8, 2015

English summary
Aashiq Abu indicates displeasure on attack against Rahul Easwar'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X