കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം; അബ്ദുള്ളക്കുട്ടിയെ ഉടന്‍ ചോദ്യം ചെയ്യേണ്ടെന്ന് തീരുമാനം

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിതാ നായരെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതി കോണ്‍ഗ്രസ് നേതാവ് അബ്ദുള്ളക്കുട്ടി എംഎല്‍എയെ ചോദ്യം ചെയ്യുന്നത് നീട്ടിക്കൊണ്ടുപോകാന്‍ പോലീസ് ശ്രമം. നിയമസഭാ സമ്മേളനം കഴിയുംവരെ അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാതെ കേസ് വൈകിപ്പിക്കാനാണ് ശ്രമം. അതിനുമുന്‍പ് ചോദ്യം ചെയ്താല്‍ പ്രതിപക്ഷം അബ്ദുള്ളക്കുട്ടിക്കെതിരെ പ്രതിഷേധിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

2012 അവസാനമോ 2013 ആദ്യ മൂന്നുമാസങ്ങളിലോ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തിയശേഷം അബ്ദുള്ളക്കുട്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സരിതയുടെ പരാതി. പരാതി നല്‍കിയശേഷം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴിനല്‍കുന്നത് സരിത വൈകിപ്പിച്ചിരുന്നു. ഒടുവില്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്‍പാകെയാണ് സരിത മൊഴി നല്‍കിയത്.

abdulla-kutty-saritha

സരിത മൊഴി നല്‍കിയശേഷം പോലീസ് അന്വേഷണത്തില്‍ സരിതയുടെ ഫോണ്‍ റെക്കോര്‍ഡുകളടക്കം കണ്ടെത്തിയിട്ടുണ്ട്. അബ്ദുള്ളക്കുട്ടി നിരവധിതവണ സരിതയെ അര്‍ദ്ധരാത്രിയിലടക്കം ഫോണ്‍ ചെയ്യതതായാണ് വിവരം. ഇതിന്റെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ അബ്ദുള്ളക്കുട്ടിയെ ഇപ്പോള്‍ ചോദ്യം ചെയ്യാതെ അന്വേഷണം നീട്ടാനാണ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശം.

അന്വേഷണ സംഘത്തിലെ തന്നെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് അബ്ദുള്ളക്കുട്ടിയെ സഹായിക്കാനാണെന്ന് വ്യക്തമാണ്. കേസില്‍ സരിതയുടെ മൊഴിയില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളും പോലീസിന് തലവേദനയായിട്ടുണ്ട്. മസ്‌കറ്റ് ഹോട്ടലിലെ തെളിവെടുപ്പില്‍ കാര്യമായൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുമില്ല.

English summary
Abdullakutty rape case Police enquiry is being failure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X