കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് തെറ്റിയോ... അബു താഹിര്‍ ഐസിസിലല്ല? ഇപ്പോഴും ഫേസ്ബുക്കിലുണ്ട്

Google Oneindia Malayalam News

പാലക്കാട്: ഐസിസില്‍ ചേര്‍ന്ന മലയാളി എന്ന രീതിയില്‍ മാധ്യമങ്ങള്‍ ഏറെ കൊട്ടി ഘോഷിച്ച പേരാണ് അബു താഹിര്‍ എന്ന പാലക്കാട്ടുകാരന്റേത്. പത്രപ്രവര്‍ത്തകനായിരുന്ന അബു താഹിര്‍ ഇപ്പോള്‍ സിറിയയിലാണെന്നാണ് റിപ്പോര്‍ട്ട്.

സിറിയയിലെ അല്‍ ഖ്വായ്ദ വിഭാഗമായ അല്‍ നുസ്രയുടെ ചാവേറാണ് അബു താഹിര്‍ എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താഹിര്‍ ഐസിസിലാണെന്ന് പിന്നീട് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. പക്ഷേ അബു താഹിര്‍ അത് സമ്മതിച്ചിട്ടില്ല.

സിറിയയില്‍ ഐസിസും അല്‍ നുസ്രയും ഉണ്ട്. രണ്ട് കൂട്ടരും സുന്നി തീവ്രവാദികള്‍ തന്നെ. പക്ഷേ ഒന്നല്ലെന്ന് മാത്രം. അബു താഹിര്‍ ആണെങ്കില്‍ ഇപ്പോഴും ഫേസ്ബുക്കില്‍ സജീവമായി ഇടപെടുന്നുണ്ട്.

അബു താഹിര്‍

അബു താഹിര്‍

പാലക്കാട് ജില്ലയിലെ ഒലവക്കോട് സ്വദേശിയാണ് അബു താഹിര്‍. ഇയാള്‍ ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ നുസ്രയില്‍ ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നു എന്ന വാര്‍ത്ത ആദ്യം പുറത്ത് വിട്ടത് ജനം ടിവി ആയിരുന്നു.

പത്രപ്രവര്‍ത്തകന്‍

പത്രപ്രവര്‍ത്തകന്‍

കേരളത്തില്‍ ഏറെ വിവാദമുണ്ടാക്കിയ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിന്‍ബലത്തോടെ പ്രവര്‍ത്തിയ്ക്കുന്ന പത്രത്തില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു അബു താഹിര്‍. അവിടെ നിന്നാണ് ഇസ്ലാമിക തീവ്രവാദത്തില്‍ ആകൃഷ്ടനാകുന്നത്.

 ഐസിസിലോ അല്‍ നുസ്രയിലോ

ഐസിസിലോ അല്‍ നുസ്രയിലോ

അബു താഹിര്‍ അല്‍ നുസ്രയില്‍ ചേര്‍ന്നു എന്നായിരുന്നു ആദ്യത്തെ വാര്‍ത്ത. എന്നാല്‍ ഇയാള്‍ സിറിയയിലേയ്ക്ക് കടന്ന് ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നു എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

താഹിര്‍ പറയുന്നത്

താഹിര്‍ പറയുന്നത്

താന്‍ ഐസിസില്‍ അല്ല പ്രവര്‍ത്തിയ്ക്കുന്നതെന്ന് താഹിര്‍ തന്നെ ഫേസ്ബുക്കിലൂടെ ഒരിയ്ക്കല്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ തെളിവുകളും നിരത്തിയിരുന്നു.

വീഡിയോകള്‍ ഉണ്ട്

വീഡിയോകള്‍ ഉണ്ട്

സിറിയയില്‍ സര്‍ക്കാരിനെ അല്‍ നുസ്ര തീവ്രവാദികള്‍ നടത്തുന്ന പോരാട്ടങ്ങളുടെ വീഡിയോകളും അബു താഹിര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

യുപി സംഭവത്തില്‍...

യുപി സംഭവത്തില്‍...

ഉത്തര്‍ പ്രദേശില്‍ ബീഫ് കൈവശം വച്ചതിന് മുസ്ലീം മതവിശ്വാസിയെ വധിച്ച സംഭവത്തില്‍ പോലും അബു താഹിര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്.

കണ്ടെത്താനാവില്ലേ

കണ്ടെത്താനാവില്ലേ

ഇയാള്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കഴിയില്ലേ. ഫേസ്ബുക്കിലൂടെ നടത്തുന്ന ഇടപെടലുകള്‍ തടയാനുള്ള സംവിധാനമുണ്ടാക്കാനും സാധ്യമല്ലേ...?

അല്‍ നുസ്ര

അല്‍ നുസ്ര

സിറിയയിലും ലബനോണിലും ആണ് അല്‍ നുസ്ര ഉള്ളത്. അല്‍ ഖ്വായ്ദ തന്നെയാണ് അല്‍ നുസ്ര. സുന്നി തീവ്രവാദികള്‍ തന്നെയാണ് ഇവര്‍.

ഒരുമിച്ചായിരുന്നോ

ഒരുമിച്ചായിരുന്നോ

ഒരു ഘട്ടത്തില്‍ ഐസിസും അല്‍ നുസ്രയും ഒരുമിച്ചായിരുന്നു. എന്നാല്‍ അല്‍ നുസ്ര ഐസിസില്‍ ലയിയ്ക്കുന്നു എന്ന രീതിയില്‍ അബൂബക്കര്‍ ബാഗ്ദാദി പ്രഖ്യാപനം നടത്തിയതോടെയാണ് രണ്ട് സംഘടനകളും നേരിട്ടുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്.

തിരുത്താന്‍ തയ്യാറാകുമോ

തിരുത്താന്‍ തയ്യാറാകുമോ

ഐസിസ് ആയാലും അല്‍ നുസ്ര ആയാലും അത് മാനവരാശിയ്ക്ക് ദോഷം തന്നെ. എങ്കിലും നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അബു താഹിറിന്റെ കാര്യത്തില്‍ തിരുത്തലിന് തയ്യാറാകുമോ?

English summary
Abu Thahir- the so called Malayali in ISIS still active on Facebook. He claims that he is not in ISIS bit Al Nusra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X