പാവപ്പെട്ടവരുടെ അടുപ്പില്‍ വെള്ളം കോരി ഒഴിക്കുന്നു മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : പാചക വാതക സബ്‌സിഡി പൂര്‍ണ്ണമായും എടുത്തു കളയാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. പാവപ്പെട്ടവന്റെ അടുപ്പില്‍ വെള്ളം കോരി ഒഴിക്കുന്ന നിലപാടില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നത് കാരണം ബുദ്ധിമുട്ടുന്ന ജനങ്ങളെ വീണ്ടും വെട്ടിലാക്കുന്ന തീരുമാനമാണ് ഇതെന്നും വിഎസ് പറഞ്ഞു.

എരീതിയില്‍ നിന്നും ജനങ്ങളെ വറചട്ടിയിലേക്ക് തള്ളി വിടുന്ന നിലപാടുകളാണ് മോദി സര്‍ക്കാര്‍ ഓരോ ദിവസവും പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനവും ജിഎസ്ടിയുമൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയതിന് പിന്നാലെയാണ് പാചക വാതക സബ്‌സിഡി എടുത്തു കളയാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നത്.

VS Achuthanandan

വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ പലപ്പോഴും മോദിക്ക് കഴിഞ്ഞിട്ടില്ല. ബിജെപിയെ തൂത്തെറിയാതെ ജനങ്ങള്‍ക്ക് രക്ഷ ലഭിക്കാന്‍ പോകുന്നില്ലെന്നും വിഎസ് പറഞ്ഞു. പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കുന്നുവെന്ന വാര്‍ത്തയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.

Won't Allow Anyone To Split China
English summary
VS Achuthanandan's statement on removing LPG subsidy.
Please Wait while comments are loading...