കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകര്‍ന്നു തന്നത് ലോകത്തെ രക്ഷപ്പെടുത്താനുള്ള മരുന്ന്,നൗഷാദിനെ കുറിച്ച് അനൂപ് മേനോനും പറയാനുണ്ട്

  • By Siniya
Google Oneindia Malayalam News

കോഴിക്കോട്: ചായ കുടിക്കാന്‍ വേണ്ടിയാണ് നൗഷാദ് ഓട്ടോറിക്ഷ നിര്‍ത്തിയത്. ചായ പറഞ്ഞ് തിരിയുമ്പോഴേക്കും മാന്‍ഹോളില്‍ കുടുങ്ങി രണ്ട് ജീവനുകള്‍ പൊലിയാന്‍ പോകുന്നതാണ് നൗഷാദ് കണ്ട്ത് . ഉടന്‍ തന്നെ ഇവരെ രക്ഷിക്കുന്നതിനുള്ള ശ്രമമായി,മനുഷ്യ സ്‌നേഹം കാണിച്ച് ജീവന്‍ രക്ഷിക്കുന്നതിനിടെ നൗഷാദും അപകടത്തില്‍പ്പെട്ടു.

കണ്ണടച്ചു തുറക്കുമ്പോഴേക്കും ആ ദുരന്തം മൂന്നുപേരെയും വിഴുങ്ങിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുക്കൊണ്ടാണ് കേരളത്തിലെ പ്രമുഖരുടെ വിവാദ പ്രസ്താവന. ഇതിന് പിന്നാലെയാണ് നടനും സംവിധായകനുമായ അനൂപ് മേനോന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട നൗഷാദിന് അനുസ്മരിക്കുകയാണ്

നൗഷാദിനെ അനുസ്മരിച്ചുക്കൊണ്ട് അനൂപ് മേനോന്‍

നൗഷാദിനെ അനുസ്മരിച്ചുക്കൊണ്ട് അനൂപ് മേനോന്‍

കോഴിക്കോട് ഓട വൃത്തിയാക്കുന്നതിനിറങ്ങി കുടുങ്ങിപോയിവരെ രക്ഷിക്കുന്നതിനിടെയാണ് ഓട്ടോ ഡ്രൈവറായ നൗഷാദ് മരിച്ചത്. സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവന്‍ രകഷിക്കാന്‍ ശ്രമിച്ച നൗഷാദിനെ ഫേസ്ബുക്ക് പേജിലൂടെ അനൂപ് മോനോനും അനുസ്മരിക്കുന്നു.

നൗഷാദ് സ്‌നേഹമുള്ള മനുഷ്യന്‍ മാത്രമായിരുന്നു

നൗഷാദ് സ്‌നേഹമുള്ള മനുഷ്യന്‍ മാത്രമായിരുന്നു

നൗഷാദ് നീ മരിക്കുന്നതിന് മുമ്പ് വരെ സ്‌നേഹമുള്ള മനുഷ്യനായിരുന്നു. ഇന്ന് നിനക്കൊരു ജാതിയുണ്ട്. അത് മാത്രമാണ് നീ എന്ന് പറയിപ്പിക്കാന്‍ നീ മരിക്കണ്ടായിരുന്നുവെന്ന് അനൂപ് മേനോന്‍ തന്റെ ഫേസ് ബുക്ക് പേജ് തുടങ്ങുന്നത് ഈ വരികളിലൂടെയാണ്.

നൗഷാദിന് കാഴ്ചക്കാരനായി നില്‍ക്കാമായിരുന്നു

നൗഷാദിന് കാഴ്ചക്കാരനായി നില്‍ക്കാമായിരുന്നു

രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ നൗഷാദിന് വേണമെങ്കില്‍ കാത്തിരുന്ന ഭാര്യയിലേക്ക് തിരിച്ചു പോകാമായിരുന്നു. താന്‍ ഉള്‍പ്പെടെ ഭൂരിപക്ഷം പേരും ചെയ്യുന്നത് ഇതു തന്നെയാണെന്നും താരം പേജില്‍ പറയുന്നുണ്ട്. ഇതിനാല്‍ തന്നെ താങ്കള്‍ക്ക് ഒരു കാഴ്ചക്കാരനായി നില്‍ക്കാമെന്നും പറയുന്നു.

അപകടത്തില്‍ സെല്‍ഫിയെടുക്കുന്നത്

അപകടത്തില്‍ സെല്‍ഫിയെടുക്കുന്നത്

ഈയിടെ അപകടത്തില്‍പ്പെട്ട ആളെ രക്ഷിക്കുന്നതിന് പകരം മിക്കപേരും സെല്‍ഫിയെടുത്ത് പ്രസിദ്ധപ്പെടുത്തുകയാണ് പതിവ്. ഇതു തന്നെയാണ് നൗഷാദിനെ അനുസ്മരിച്ചുകൊണ്ടും താരം പറയുന്നത്. നൗഷാദിന് വേണമെങ്കില്‍ സെല്‍ഫിയെടുത്ത് പ്രസിദ്ധപ്പെടുത്താമായിരുന്നുവെന്ന് പറയുന്നു.

രണ്ടു ജീവനു വേണ്ടിയാണ് നൗഷാദ് ജീവന്‍ നഷ്ടപ്പെടുത്തിയത്

രണ്ടു ജീവനു വേണ്ടിയാണ് നൗഷാദ് ജീവന്‍ നഷ്ടപ്പെടുത്തിയത്

നൗഷാദ് രണ്ടുപേരുടെ ജീവന്‍ രക്ഷിക്കുന്നതിനിടെയാണ് സ്വന്തം ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍ ഇതൊന്നും ചെയ്യാതെ ഓട്ടോയില്‍ പോകുന്ന സമയത്ത് ഓടയില്‍ വീണ് രണ്ടുപേര്‍ മരിച്ചതിനെ കുറിച്ച് പറയാമായിരുന്നുവെന്നും, വൈകുന്നേരങ്ങളില്‍ മിഠായി തെരുവിലൂടെ ഭാര്യയുടെ കൈപ്പിടിച്ച് നടക്കാമായിരുന്നുവെന്നും അനൂപ് മേനോന്‍ പേജിലൂടെ പറയുന്നു.

ഇവിടെ നടക്കുന്നത്

ഇവിടെ നടക്കുന്നത്

ഇവിടെ ഹിന്ദു, മുസ്ലീം എന്നിങ്ങനെ തരം തിരിച്ച് ആളുകള്‍ ഇതിനെ കാണാന്‍ തുടങ്ങി, അവര്‍ പ്രധാന്യം കൊടുക്കുന്നത് മൂന്നു ജീവനുകള്‍ പോയതിലല്ല പകരം ഹിന്ദു, മുസ്ലീം എന്നിങ്ങനെയൊക്കെയാണ് അതിനാല്‍ തന്നെ ഇവിടെ നടക്കുന്ന കോമഡികള്‍ കാണുന്നുവെങ്കില്‍ ചിരിക്കുക.

 ലോകത്തെ രക്ഷപ്പെടുത്താനുള്ള മരുന്നു

ലോകത്തെ രക്ഷപ്പെടുത്താനുള്ള മരുന്നു

ലോകത്തിനെ സര്‍വ്വനാശത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ കഴിയുന്ന ഒരേ മരുന്നാണ് നൗഷാദ് തന്നതെന്നും അതിന് ജാതിയില്ല,നാമമില്ല എന്നിങ്ങനെയും താരം ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു.

മതവും ജാതിയുമില്ല

മതവും ജാതിയുമില്ല

നൗഷാദ് ശ്രമിച്ചത് അപകടത്തില്‍പ്പെട്ട രണ്ട് ജീവനെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. ഓടയില്‍ അവസാനമായി ഉണ്ടായിരുന്നത് ഒരു മുസല്‍മാനും രണ്ട് ഹിന്ദുക്കളുമായിരുന്നില്ല എന്ന് നൗഷാദിന് മാത്രമേ അറിയുവെന്നും അനൂപ് മേനോന്‍ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോ ഡ്രൈവറായ നൗഷാദിന്റെ ജീവന്‍ പൊലിഞ്ഞത്. നൗഷാദിനെ അനുസ്മരിച്ചുള്ള അനൂപ് മേനോന്റെ ഫേസ് ബുക്ക പേജ് ഇങ്ങനെയാണ്.

English summary
actor anoop menon says about noushad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X