പ്രമുഖ ചാനല്‍ മോശമായി ചിത്രീകരിച്ചു... ആശുപത്രിക്കിടക്കയില്‍ നിന്നും വികാരംകൊണ്ട് നടന്‍ ബാബുരാജ്!

  • By: Kishor
Subscribe to Oneindia Malayalam

പൈസ കൊടുത്ത് വാങ്ങിയ സ്ഥലത്തെ കുളം വറ്റിക്കാനെത്തിയപ്പോള്‍ ആക്രമിക്കപ്പെട്ട തന്നെ ഒരു പ്രമുഖ ചാനല്‍ മോശമായി ചിത്രീകരിച്ചു എന്ന് നടന്‍ ബാബുരാജ്. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ടാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ വികാരാധീനനായി ഇത് പറഞ്ഞത്. സത്യം പറയുന്നു എന്ന് പറഞ്ഞുനടന്നത് കൊണ്ട് കാര്യമില്ല. വാര്‍ത്തകളില്‍ സത്യമുണ്ടാകണം എന്നും ബാബുരാജ് പറഞ്ഞു.

Read Also: ടോപ് ലെസ് ഒക്കെ എന്ത്.. പ്രമുഖ നടിയുടെ സ്വകാര്യ ഫോട്ടോസ് ഇന്റര്‍നെറ്റില്‍ ലീക്കായി... എല്ലാം ചോര്‍ത്തിയത് മൊബൈല്‍ കടക്കാരൻ?

താന്‍ വലിയ സത്യസന്ധനോ മദര്‍ തെരേസയോ അല്ലെങ്കില്‍ ഗാന്ധിയോ ആണ് എന്നൊന്നും പറയുന്നില്ല. എന്നാല്‍ വാസ്തവം അല്ലാത്ത കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. ഞാനിവിടെ വെട്ട് കൊണ്ട് ഓപ്പറേഷന്‍ തീയറ്ററില്‍ കിടക്കുമ്പോള്‍ പഴയ വില്ലന്‍ വേഷങ്ങളിലെ ക്ലിപ്പൊക്കെ വെച്ച് എന്നെയും ഭാര്യയെയും വരെ മോശമായി ചിത്രീകരിച്ചു. ടി വി ചാനലിനെതിരെ ബാബുരാജ് വികാരാധീനനാകുന്ന വീഡിയോ കാണാം..

കുടുംബത്തെയും അപമാനിച്ചു

കുടുംബത്തെയും അപമാനിച്ചു

തന്നെ മാത്രമല്ല തന്റെ കുടുംബത്തെയും മോശമാക്കി ചിത്രീകരിക്കുകയാണ് ചാനലുകള്‍ അല്ല, ഒരു ടി വി ചാനല്‍ ചെയ്തത് എന്ന് ബാബുരാജ് പറയുന്നു. ഞാനെന്തോ രാജ്യദ്രോഹം ചെയ്തു എന്ന മട്ടിലായിരുന്നു ചാനലിന്റെ റിപ്പോര്‍ട്ടിങ്. ഞങ്ങളൊക്കെ ഈ ചാനലുമായി സഹകരിക്കുന്നതാണ്. സിനിമാതാരങ്ങള്‍ക്ക് തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്താകുമെന്നും ബാബുരാജ് ആശങ്കപ്പെടുന്നു.

പ്രമുഖ ചാനലിന് പേരില്ലേ

പ്രമുഖ ചാനലിന് പേരില്ലേ

മൂന്നാറിലെ സ്വന്തം പുരയിടെത്തിലെ കുളം വറ്റിക്കാനത്തിയപ്പോഴാണ് ബാബുരാജ് അയവാസിയുടെ വെട്ടേറ്റ് ആശുപത്രിയിലായത്. നെഞ്ചിലെ മസിലിനാണ് വാക്കത്തികൊണ്ടുള്ള വെട്ടേറ്റത്. എന്നാല്‍ സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്ന ബാബുരാജിനെ പ്രേക്ഷകര്‍ക്ക് മുന്നിലും ഒരു വില്ലനാക്കി അവതരിപ്പിക്കുകയായിരുന്നു പ്രമുഖ ടി വി ചാനല്‍ ചെയ്തത്. ചാനലിന്റെ പേര് പറയാത്തത് എന്താണെന്ന് ബാബുരാജിനോട് ആളുകള്‍ ചോദിക്കുന്നുണ്ട്.

സത്യത്തില്‍ സംഭവിച്ചത് ഇതാണ്

സത്യത്തില്‍ സംഭവിച്ചത് ഇതാണ്

മൂന്നാര്‍ സംഭവത്തില്‍ താനല്ല കുറ്റക്കാരനെന്ന് ബാബുരാജ് പറയുന്നു. പക്ഷെ ഇപ്പോള്‍ കുറ്റക്കാരനായതുപോലെയാണ്. ശരിക്കും തന്നെ വെട്ടിയ സണ്ണി തോമസിനെ താന്‍ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്. മൂന്ന് വര്‍ഷം മുമ്പാണ് താന്‍ ഈ സ്ഥലം വാങ്ങിയത്. മകളുടെ കല്യാണത്തിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ അന്ന് തനിക്ക് സ്ഥലം വിറ്റത്.

താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു

താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു

ഇദ്ദേഹത്തിന് ഒരു അപകടം സംഭവിച്ചപ്പോള്‍ താന്‍ സഹായിച്ചിരുന്നതാണ്. പള്ളിയിലെ കപ്യാരായ ഇയാള്‍ നല്ല ആളായിട്ടാണ് അറിയപ്പെട്ടത്. എന്നാല്‍ ഇയാള്‍ തന്നെ പറ്റിക്കുകയായിരുന്നു. ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുമ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം താന്‍ അറിയുന്നത്. സ്ഥലം തോമസ് സണ്ണി എന്നുപേരുള്ള ഇദ്ദേഹത്തിന്റെ അച്ഛന്റെ പേരിലുള്ളതായിരുന്നു. ഈ സ്ഥലത്തേക്കുറിച്ച് തനിക്ക് സംശയം തോന്നിയില്ല.

സംഗതി കൈവിട്ടുപോയി

സംഗതി കൈവിട്ടുപോയി

ഇയാളുടെ സഹോദരന്മാര്‍ക്കും അവകാശപ്പെട്ട സ്ഥലമാണ് ഇയാള്‍ തനിക്ക് വിറ്റത്. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിനും വഞ്ചനാകുറ്റത്തിനും പരാതി നല്‍കിയിട്ടുണ്ട്. സണ്ണി തോമസിന്റെ സമ്മതത്തോടെ രണ്ട് വര്‍ഷമായി താന്‍ വെള്ളമെടുക്കുന്ന കുളമാണത്. യഥാര്‍ത്ഥത്തില്‍ അന്ന് താനവിടെ കുളം വറ്റിക്കാന്‍ ചെന്നതല്ല. വെള്ളം കുറഞ്ഞപ്പോള്‍ മോട്ടോര്‍ ഇറക്കി വെക്കാനും കുളം വൃത്തിയാക്കാനും എത്തിയതായിരുന്നു.

പ്രകോപനമില്ലാതെ വെട്ടി

പ്രകോപനമില്ലാതെ വെട്ടി

സംസാരമോ പ്രകോപനമോ ഇല്ലാതെയാണ് സണ്ണി തന്നെ വാക്കത്തി കൊണ്ട് വെട്ടിയത്. എന്നാല്‍ മൂന്നാറിലെ സംഭവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണ്. രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ബാബുരാജ് ഫേസ്ബുക്ക് വീഡിയോയിലൂടെ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 ചാനലിന്റെ പേര് പറയൂ

ചാനലിന്റെ പേര് പറയൂ

പെട്ടന്ന് തന്നെ സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നുണ്ട്. പ്രിയപ്പെട്ട ബാബുവേട്ടാ. നിങ്ങളെ അധിക്ഷേപിച്ച ചാനലിന്റെ പേര് പറയാന്‍ നിങ്ങള്‍ക്കുപോലും മടിയാണ് പിന്നെ അല്ലെ സാധാരണ ജനങ്ങള്‍. ഒരിക്കല്‍ കൂടി ലൈവില്‍ വന്ന് ചാനലിന്റെ പേര് പറയൂ എന്നാല്‍ അല്ലേ ഇത് പൂര്‍ണ്ണം ആവൂ.

പേര് പറയാന്‍ പേടിയാണോ

പേര് പറയാന്‍ പേടിയാണോ

ചാനലിന്റെ പേരു പറയാന്‍ പേടിയാണോ? അപ്പൊ നിങ്ങളു പറഞ്ഞ സാധാരണക്കാരന്റെ അവസ്ഥ എന്താന്ന് ഊഹിക്കാമല്ലോ. ആണ്‍കുട്ടികളെ പോലെ പറയ് മാഷെ. ബാബുചേട്ടന്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ആ ചാനലില്‍ ഇനിയും പരിപാടിക്ക് പോകണം. ചാനലിന്റെ പേര് ആരോടും പറയരുത് - ഇങ്ങനെ കളിയാക്കുന്നവരും ഉണ്ട്

ആരും വിശ്വസിക്കാന്‍ പോകുന്നില്ല

ആരും വിശ്വസിക്കാന്‍ പോകുന്നില്ല

ബാബു ചേട്ടാ... നിങ്ങള്‍ സ്വന്തം അധ്വാനത്തിലൂടെ ഉണ്ടാക്കിയ പൈസ കൊടുത്തു വാങ്ങിച്ച സ്ഥലത്ത് എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശം ചേട്ടന് മാത്രമേ ഉള്ളു... ചേട്ടനെ പറ്റിച്ചു ആ സ്ഥലം ചേട്ടനു തന്നതും പോരാ..... എന്നിട്ട് ചേട്ടനെ അക്രമിക്കുകകുടി ചെയ്തു... അവര്‍ സത്യത്തില്‍ എന്താണ് വിചാരിച്ചത്.... ഒരു ന്യൂസ് ചാനലില്‍ കുറെ വിവരക്കേട് പറഞ്ഞാല്‍ ഞങ്ങള്‍ ഇത് എല്ലാം വിശ്വസിക്കും എന്നോ... ഇല്ലാ ഒരിക്കലും ഇല്ല...

ആരെ ഉദ്ദേശിച്ചാണ്

ആരെ ഉദ്ദേശിച്ചാണ്

നടന്‍ ബാബുരാജ് ഉദ്ദേശിച്ചത് തങ്ങളെ തന്നെയാണ് എന്ന് ചില ചാനലുകള്‍ പറയുന്നുണ്ട് എന്നാണ് ട്രോളന്മാര്‍ പറയുന്നത്.

English summary
Actor Baburaj speaks about Munnar attack in facebook video.
Please Wait while comments are loading...