കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപ്രിയനെ കുടുക്കിയത് വെറും നാലേ നാല് ചോദ്യത്തിനൊടുവിൽ!! ബെഹ്റ തനി രാവണൻ തന്നെ!!

നടി ആക്രമിക്കപ്പെട്ട ദിവസത്തെ ദിലീപിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. നാലേ നാല് ചോദ്യങ്ങൾ മാത്രമായിരുന്നു വീഡിയോ കോൺഫറൻസിലൂടെ ബെഹ്റ ചോദിച്ചത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ കുടുക്കിയത് വെറും നാലേ നാല് ചോദ്യങ്ങൾക്കൊടുവിൽ. ആ ചോദ്യങ്ങൾക്കു പിന്നിലെ ബുദ്ധിയാകട്ടെ പോലീസ് മേധാവി ലോക്നാനാഥ് ബെഹ്റയുടേതും. ബെഹ്റയുടെ കണിശമായ ചോദ്യങ്ങൾക്കു മുന്നിൽ ജനപ്രിയ നായകൻ ദിലീപിന് അടിപതറിപ്പോവുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. വാർത്ത പുറത്തു വിട്ടിരിക്കുന്നത് മാതൃഭൂമിയാണ്.

മൂന്ന് ചോദ്യങ്ങൾ കഴിഞ്ഞതോടെ ദിലീപിന്റെ പങ്ക് പോലീസിന് വ്യക്തമായിരുന്നു. നാലാം ചോദ്യത്തിന് ദിലീപിന് ഉത്തരം നൽകാനും കഴിഞ്ഞില്ല. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന് ബെഹ്റ നിർദേശം നൽകുകയായിരുന്നു. തിങ്കളാഴ്ച വീഡിയോ കോൺഫറൻസിലൂടെയാണ് ബെഹ്റയുടെ ചോദ്യം ചെയ്യൽ.

നടി ആക്രമിക്കപ്പെട്ട ദിവസത്തെ കുറിച്ച്

നടി ആക്രമിക്കപ്പെട്ട ദിവസത്തെ കുറിച്ച്

നടി ആക്രമിക്കപ്പെട്ട ദിവസത്തെ ദിലീപിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. നാലേ നാല് ചോദ്യങ്ങൾ മാത്രമായിരുന്നു വീഡിയോ കോൺഫറൻസിലൂടെ ബെഹ്റ ചോദിച്ചത്.

അറസ്റ്റിന് മുമ്പുള്ള സ്ഥിരീകരണം

അറസ്റ്റിന് മുമ്പുള്ള സ്ഥിരീകരണം

അറസ്റ്റിന് മുമ്പുള്ള സ്ഥിരീകരണം മാത്രമായിരുന്ന ഈ ചോദ്യം ചെയ്യൽ. നേരത്തെ 13 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തതിൽ നിന്നും തെളിവുകളിൽ നിന്നും ദിലീപിന്റെ പങ്ക് പോലീസിന് വ്യക്തമായിരുന്നു.

മൊഴികളിൽ വൈരുദ്ധ്യം

മൊഴികളിൽ വൈരുദ്ധ്യം

ബെഹ്റ ചോദിച്ച മൂന്ന് ചോദ്യങ്ങളിൽ തന്നെ ദിലീപിന്റെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തി. നാലാമത്തെ ചോദ്യത്തിന് ദിലീപിന് ഉത്തരം ഇല്ലായിരുന്നു. ഇതോടെ അറസ്റ്റ് ചെയ്യാൻ ബെഹ്റ കശ്യപിന് നിർദേശം നൽകുകയായിരുന്നു.

തന്ത്രങ്ങൾ മെനഞ്ഞത് ബെഹ്റ

തന്ത്രങ്ങൾ മെനഞ്ഞത് ബെഹ്റ

ദിലീപിനെ അറസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച തന്ത്രങ്ങൾ മെനഞ്ഞത് ലോകനാഥ് ബെഹ്റ തന്നെയായിരുന്നു. ഇതിന്റെ ഭാഗമായി ദിനേന്ദ്ര കശ്യപിനെ ബെഹ്റ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തിയിരുന്നു. പോലീസ് ആസ്ഥാനത്തു നിന്ന് മാറി വിജിലൻസ് ആസ്ഥാനത്തെ ഓഫീസിലിരുന്ന് 910 പേജുള്ള മൊഴി അദ്ദേഹം പരിശോധിച്ചു.

അറസ്റ്റ് തരുമാനം

അറസ്റ്റ് തരുമാനം

ദിലീപിന്റെ അറസ്റ്റ് അനിവാര്യമാണെന്നും ഇതു സംബന്ധിച്ച് ഞായറാഴ്ച തന്നെ തീരുമാനം എടുക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് മുഖ്യമന്ത്രിയെയും ബെഹ്റ അറിയിച്ചിരുന്നു.

തെളിയിക്കാൻ ശാസ്ത്രീയ മാർഗം

തെളിയിക്കാൻ ശാസ്ത്രീയ മാർഗം

തെളിവുകൾ ഇല്ലാക്കുന്നതിന് പ്രതികളൊരുക്കിയ കുരുക്കുകൾ അഴിക്കുന്നതിന് ശാസ്ത്രീയ മാർഗങ്ങളാണ് അന്വേഷണ സംഘം ആശ്രയിച്ചത്. സമൂഹത്തിലെ ഉന്നതരെന്ന നിലയിൽ പ്രതികളെ പരിധിവിട്ട് ചോദ്യം ചെയ്യുന്നതിന് പരിമിതികളുണ്ടായിരുന്നു.

ബെഹ്റ കശ്യപ് മികവ്

ബെഹ്റ കശ്യപ് മികവ്

പോലീസ് മേധാവി ബെഹ്റയുടെയും അന്വേഷണ ഉദ്യോഗസ്ഥൻ ദേവേന്ദ്ര കശ്പിന്റെയും മികവ് തന്നെയാണ് ദിലീപിനെ കുടുക്കുന്നതിന് നിർണായകമായത്. എന്‍.ഐ.എ.യില്‍ ഓപ്പറേഷന്‍ വിഭാഗം ഐ.ജി.യായിരിക്കെ മുംബൈ ഭീകരാക്രമണക്കേസില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെന്ന അന്താരാഷ്ട്ര ഭീകരനെ അമേരിക്കയിലെത്തി ചോദ്യംചെയ്തിട്ടുള്ളയാളാണ് ബെഹ്റ. സിബിഐയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പരിചയമുള്ള ഉദ്യോഗസ്ഥനാണ് ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപ്.

അന്വേഷണ വിവരങ്ങൾ ചോരാതെ

അന്വേഷണ വിവരങ്ങൾ ചോരാതെ

ചൊവ്വാഴ്ച തന്നെ ദിലീപിനെ അറസ്റ്റ് ചെയ്യാൻ തീരുനമാനിച്ചിരുന്നു. തുടർന്ന് പോലീസിന്റെ നീക്കം അതി വിദഗ്ധമായിട്ടായിരുന്നു. ചൊവ്വാഴ്ചയ്ക്ക് ശേഷമുള്ള അന്വേഷണ വിവരങ്ങൾ ഒരു കാരണവശാലും ചോരരുതെന്ന് ബെഹ്റയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. അതിനാൽ ഫാക്സിലൂടെ മാത്രമായിരുന്നു വിവരങ്ങൾ കൈമാറിയിരുന്നത്.

പോലീസ് ഉദ്യോഗസ്ഥൻ തടവുകാരനായി

പോലീസ് ഉദ്യോഗസ്ഥൻ തടവുകാരനായി

കേസിലെ പ്രധാന പ്രതിയായ പൾസർ സുനി സഹതടവുകാരോട് സംഭവത്തിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ സുനിയെ നിരീക്ഷിക്കുന്നതിന് പോലീസുകാരനെ തന്നെ തടവുകാരനാക്കിയിരുന്നതായി വിവരങ്ങളുണ്ട്. കാക്കനാട് ജയിൽ തന്നെയാണ് ഇയാളും ഉണ്ടായിരുന്നത്.

തെളിവില്ലെന്ന് പ്രചരിപ്പിച്ചത്

തെളിവില്ലെന്ന് പ്രചരിപ്പിച്ചത്

അന്വേഷണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭിക്കാതായതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്. ദിലീപിനെതിരെ തെളിവില്ലെന്ന് വരെ വിവരങ്ങൾ പുറത്തു വന്നിരുന്നു. ഇത് പ്രചരിപ്പിച്ചത് പോലീസ് തന്നെയാണെന്നാണ് റിപ്പോർട്ടുകൾ.

സമ്മർദം ഒഴിവാക്കി

സമ്മർദം ഒഴിവാക്കി

കേസന്വേഷണം മന്ദഗതിയിലാണെന്ന ധാരണ പരത്തിയതും പോലീസ് തന്നെയായിരുന്നു. പൊതുസമൂഹത്തില്‍നിന്നുള്ള സമ്മര്‍ദമൊഴിവാക്കി അന്വേഷണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയായിരുന്നു പോലീസ്. യോജിക്കാതെ നിന്ന സാഹചര്യത്തെളിവുകൾ കൂട്ടിക്കെട്ടാൻ സഹായിച്ചത് ദിലീപിന്റെ സഹോദരൻ അനൂപിന്റെയും മാനേജർ അപ്പുണ്ണിയുടെയും മൊഴികളായിരുന്നു.

അന്വേഷണം മുന്നോട്ട് തന്നെ

അന്വേഷണം മുന്നോട്ട് തന്നെ

കേസിൽ അന്വേഷണം കാര്യക്ഷമമായി തന്നെ മുന്നോട്ട് പോകുന്നുണ്ടെന്ന് ബെഹ്റ പറയുന്നു. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുമെന്നും ബെഹ്റ.

English summary
actor dileep arrest question behra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X