കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണു രാഘവന്‍ സുരക്ഷിതനാണ്, ഗുരുതരാവസ്ഥയില്ല, കാണൂ

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം:നടന്‍ ജിഷ്ണു രാഘവന്‍ അതീവ ഗുരുതരവസ്ഥയില്‍ ചികിത്സയിലാണെന്ന പേരില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയും ഇതൊടൊപ്പമുളഌചിത്രവും സത്യമല്ലെന്ന് ജിഷ്ണു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് തലസ്ഥാനത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ ജിഷ്ണു ഗുരുതരവസ്ഥയിലാണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയത്. ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും ഇത്തരം പ്രചാരണങ്ങള്‍ സജീവമായിരുന്നു. വാര്‍ത്ത നിഷേധിച്ച് ജിഷ്ണുവിന്റെ ചില സുഹൃത്തുക്കളാണ് ആദ്യം രംഗത്തെത്തിയത്. അധികം വൈകാതെ താന്‍ സുരക്ഷിതനാണെന്നും ചികിത്സ പുരോഗമിയ്ക്കുന്നുവെന്നും ജിഷ്ണു തന്നെ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടു.

ജിഷ്ണുവിന്റെ പേരില്‍ പ്രചരിയ്ക്കുന്ന ചിത്രം ഒരു വര്‍ഷം മുന്‍പ് എടുത്തതാണ്. നിലവില്‍ അത്തരൊമൊരു അവസ്ഥയിലല്ല അദ്ദേഹം. സിനിമയിലേയ്ക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. ചികിത്സ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ മടങ്ങിയെത്തും. ജിഷ്ണു ഫേസ്ബുക്കില്‍ പോലും പോസ്റ്റ് ഇടാത്തത് രോഗം മൂര്‍ച്ഛിച്ചതിനാലാണെന്നായിരുന്നു ചില മാധ്യമങ്ങളുടെ കണ്ടെത്തല്‍. ജിഷ്ണുവിന്റെ ചിത്രവും അദ്ദേഹത്തിന്റെ ആരാധകരെ ഏറെ വേദനിപ്പിച്ചു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്.

ജിഷ്ണു ഗുരുതരാവസ്ഥയില്ല

ജിഷ്ണു ഗുരുതരാവസ്ഥയില്ല

ജിഷ്ണു രാഘവന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. സിനിമയിലേയ്ക്കുള്ള മടങ്ങി വരവിനെ തയ്യാറെടുക്കുന്നുവെന്നും ചികിത്സ പുരോഗമിയ്ക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ്

മരിയ്ക്കാന്‍ മനസില്ല

മരിയ്ക്കാന്‍ മനസില്ല

ഓരോ നിമിഷവും ജീവിത്തിലേയ്ക്ക് തിരികെ വരാന്‍ കൊതിയ്ക്കുന്ന ഈ യുവ നടനെ മരണത്തിലേയ്ക്ക് തള്ളിവിടാന്‍ ആര്‍ക്കാണിത്ര താത്പര്യം? ഫേസ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയുമാണ് ജിഷ്്ണുവിന്റെ ചിത്രങ്ങളും വാര്‍ത്തയും പ്രചരിച്ചത്

ചിത്രം പഴയത്

ചിത്രം പഴയത്

ജിഷ്ണുവിന്റെ പേരില്‍ പ്രചരിയ്ക്കുന്ന ചിത്രം ഒരു വര്‍ഷം മുന്‍പ് എടുത്താണ്. അന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ജിഷ്ണു അറിയാതെ ആരോ പകര്‍ത്തിയ ചിത്രം

മരണത്തിന് വിട്ടു കൊടുക്കില്ല

മരണത്തിന് വിട്ടു കൊടുക്കില്ല

ജിഷ്ണുവിന്റെ രോഗവാര്‍ത്തയോട് ആദ്യം പ്രതികരിച്ചത് അടുത്ത സുഹൃത്തുക്കള്‍ തന്നെയായിരുന്നു. തങ്ങള്‍ക്കൊപ്പം സമയം ചെയവിടുന്ന ജിഷ്ണു എങ്ങനെ ആശുപത്രികിടക്കയില്‍ ഗുരുതരാവസ്ഥയിലാകുമെന്ന് സുഹൃത്തുക്കള്‍ ചോദിയ്ക്കുന്നു

പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

ജിഷ്ണുവിന്റെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍

English summary
Actor Jishnu Raghavan denied the news spreading in Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X