കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് കൂട്ടിക്കൊടുപ്പ്... മംഗളം ക്ലിപ്പിനെതിരെ നടന്‍ ജോയ് മാത്യു.. കയ്യടിച്ച് സോഷ്യൽ മീഡിയ!!

  • By Kishor
Google Oneindia Malayalam News

മന്ത്രിസഭയിലെ പ്രമുഖനും എന്‍ സി പി നേതാവുമായ എ കെ ശശീന്ദ്രനെതിരെ മംഗളം ടിവി ചാനല്‍ ഒന്നാം ദിവസം പുറത്തുവിട്ട ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. മംഗളം ചെയ്തത് ശരിയായോ ഇല്ലയോ എന്നതിനെ പറ്റി ചര്‍ച്ച തുടരുകയാണ്. എ കെ ശശീന്ദ്രന്‍ ഒരു സ്ത്രീയുമായി ടെലഫോണ്‍ സെക്‌സ് ചെയ്യുന്നു എന്ന് പറഞ്ഞാണ് മംഗളം ക്ലിപ്പ് പുറത്ത് വിട്ടത്. ഇതിനോട് നടന്‍ ജോയ് മാത്യു പ്രതികരിക്കുന്നത് ഇങ്ങനെ..

Read Also: നിന്നെ ഞാന്‍ കടിച്ചുകടിച്ചു തിന്നാം... ഓ ഓഹ്.. പരാതിക്കാരിയോട് മന്ത്രി ശശീന്ദ്രന്‍ ഫോണ്‍ സെക്‌സില്‍ പറഞ്ഞത്!!

Read Also: ഇത് ചാനല്‍ ജേര്‍ണലിസമോ കമ്പിപ്പടമോ... മന്ത്രിക്കെന്താ ഫോണ്‍ സെക്‌സ് പാടില്ലേ... മംഗളം മറുപടി പറയണം!!

കൂട്ടിക്കൊടുപ്പ് എന്നാണ്

കൂട്ടിക്കൊടുപ്പ് എന്നാണ്

ഇതിന്റെ പേര്‍ മാധ്യപ്രവര്‍ത്തനം എന്നല്ല, കൂട്ടിക്കൊടുപ്പ് എന്നാണ്. കുളിമുറിയില്‍ ക്യാമറ വെയ്ക്കുന്നവന്റെ രോമാഞ്ചകഞ്ചുകമാണു ഇന്ന് മാധ്യപ്രവര്‍ത്തനം എന്നതിന്റെ പ്രത്യക്ഷോദാഹരണമാണു ഇന്നു കണ്ടത്. ഒരാള്‍ക്കിഷ്ടമുള്ളയാളുമായി സംസാരിക്കുന്നതും ഇടപഴകുന്നതും വേണ്ടിവന്നാല്‍ ഇണചേരുന്നതും ഒരു പൗരന്റെ മൗലീകാവകാശമല്ലേ?

മന്ത്രിക്കെന്താ പെണ്ണുങ്ങളോട് സംസാരിച്ചൂടെ?

മന്ത്രിക്കെന്താ പെണ്ണുങ്ങളോട് സംസാരിച്ചൂടെ?

അതു ഒളിക്യാറയിലോ ടെലഫോണ്‍ സംഭാഷണത്തിലൂടെയോ ചോര്‍ത്തി മാധ്യമ മുതലാളിക്ക് മറിച്ച് വില്‍ക്കുന്നവന്റെ പേരാണൂ കൂട്ടിക്കൊടുപ്പുകാരന്‍. ഒരു മന്ത്രിക്കെന്താ പെണ്ണുങ്ങളോട് സംസാരിച്ചൂടെ? ഇനി ആ സ്ത്രീക്ക് വിരോധമില്ലെങ്കില്‍ ഇണചേര്‍ന്നൂടെ? മന്ത്രി എന്ന നിലയില്‍ പൊതു ഖജനാവിനു മന്ത്രി എന്തെങ്കിലും നഷ്ടം വരുത്തിയൊ? അല്ലെങ്കില്‍ വഴിവിട്ട് എന്തെങ്കിലും ഔദാര്യം ആ സ്ത്രീക്ക് ചെയ്തുകൊടുത്തുവോ?

കുളിമുറിയില്‍ ക്യാമറ വെക്കലാണോ ജേര്‍ണലിസം

കുളിമുറിയില്‍ ക്യാമറ വെക്കലാണോ ജേര്‍ണലിസം

ഇനി അതുമല്ലെങ്കില്‍ അവരെ തന്റെ അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തിയൊ? ഇങ്ങിനെയെന്തെങ്കിലുമാണെങ്കില്‍ മറുതലക്കല്‍ സംസാരിച്ചു എന്നു പറയപ്പെടുന്ന സ്ത്രീ ഒരു പരാതികൊടുത്തിരുന്നെങ്കില്‍ അത് മുന്‍ നിര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുകയൊ നിയമപരമായി നേരിടുകയൊ ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്.

മന്ത്രിയ ഓര്‍ത്താണ് ആശങ്ക

മന്ത്രിയ ഓര്‍ത്താണ് ആശങ്ക

ഇത്‌ന് പകരം കുളിമുറിയില്‍ ക്യാമറ വെയ്ക്കുന്നതാണു മാധ്യമപ്രവര്‍ത്തനം എന്ന് കരുതുന്ന പീറകളെ ഭയന്നു 'എന്നാല്‍ ഞാന്‍ രാജിവെക്കുന്നു ' എന്ന്
പറയുന്ന ഒരു മന്ത്രിയെക്കുറിച്ചാണു നമ്മള്‍ സങ്കടപ്പെടേണ്ടത്. ആ രാജി സ്വീകരിക്കതിരിക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കുംഎന്ന് നമുക്ക് പ്രതീക്ഷിക്കാം.

മലയാളീ ഇതൊക്കെയേ അര്‍ഹിക്കുന്നുള്ളൂ

മലയാളീ ഇതൊക്കെയേ അര്‍ഹിക്കുന്നുള്ളൂ

ഇല്ലെങ്കില്‍ അത് വാനര സേനകള്‍ നടപ്പിലാക്കുന്ന സദാചാര ഗുണ്ടായിസത്തിനു പച്ചക്കൊടി കാണിക്കലാവും എന്നുകൂടി പറയട്ടെ. ഒരു ചാനല്‍ സംപ്രേക്ഷണം ആരംഭിക്കുന്നത് ഇമ്മാതിരി കുളിമുറി ക്യാമറകൊണ്ടാണെങ്കില്‍ പ്രേക്ഷകര്‍ക്ക് നാളെ കക്കൂസ് ദ്രുശ്യങ്ങളൂം ലഭ്യമാകും എന്നതു തീര്‍ച്ച. മലയാളീ ഇതൊക്കെയേ അര്‍ഹിക്കുന്നുള്ളൂ ഈ ആരാന്റെ കക്കൂസ് അത് നല്‍കാന്‍ റെഡിയായി ഇമ്മാതിരി മാധ്യമങ്ങളും

സരിതയും ആദ്യം വന്നത് മംഗളത്തില്‍

സരിതയും ആദ്യം വന്നത് മംഗളത്തില്‍

സരിതാ വിഷയം ആദ്യമായി വന്നത് മംഗളം ദിനപ്പത്രത്തിലായിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിയെ ഒരു സ്ത്രീ അടിച്ച് പരിക്കേല്‍പ്പിച്ചെന്നും കൂടെ കുറേ മസാലക്കഥകളും ചേര്‍ത്ത വാര്‍ത്തയായിരുന്നു ആദ്യം വന്നത്. ചാനലുകളൊക്കെ അതേറ്റുപിടിച്ചു. മസാലക്കഥകള്‍ വരിവരിയായി വന്നു. ചാണ്ടിയും സരിതയും ബന്ധപ്പെടുന്ന ഇല്ലാത്ത നീല സിഡിക്ക് വേണ്ടി കോയമ്പത്തൂര് വരെ ചാനലുകള്‍ ഒ.ബി. വാനും കൊണ്ട് ഓടി. അതേ മംഗളം തന്നെയാണ് അവരുടെ പുതിയ ചാനലിലൂടെ ഇടത് മന്ത്രിയുടെ കമ്പി സംഭാഷണം പുറത്ത് വിട്ടിരിക്കുന്നത്.

തൊലി ഇല്ലാത്തവരുടെ ലോകം

തൊലി ഇല്ലാത്തവരുടെ ലോകം

മന്തി രാജിവെച്ചു, അതിനേക്കാള്‍ മോശമായി തോന്നിയത് ആ വാര്‍ത്ത ഒരു സ്ത്രീ തന്നെ വായിച്ചതും യാതൊരു നാണവും ഇല്ലാതെ അത് കേട്ട് ചര്‍ച്ച ചെയ്യാന്‍ വന്നവരും ആണ്. അവരുടെ തൊലികട്ടി അപാരം തന്നെ - ഈയൊരു കമന്റ് കണ്ടോ. തൊലി ഇല്ലാത്തവരുടെ ലോകത്താണു നാം ജീവിക്കുന്നത് - എന്നാണ് ജോയ് മാത്യു മറുപടി പറയുന്നത്.

ഉണ്ണിത്താന്റെ കാര്യം വന്നപ്പോ എവിടെയായിരുന്നു

ഉണ്ണിത്താന്റെ കാര്യം വന്നപ്പോ എവിടെയായിരുന്നു

രാജ്‌മോഹന്‍ ഉണ്ണിത്താനെയും ഒരു സ്ത്രീയേയും സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നും സദാചാര രാഷ്ട്രീയക്കാര വളഞ്ഞിട്ട് പിടിച്ച് തല കമ്പിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്ത മാധ്യമ പ്രമാണിമാരാ ഇന്ന് ധാര്‍മ്മികത കുരച്ച് ചാടുന്നത്. അന്ന് എത്ര മാധ്യമക്കാര്‍ ഉണ്ണിത്താന് പിന്തുണ നല്‍കി മുന്നോട്ട് വന്നു?

മാദ്ധ്യമ സുഹൃത്തുക്കള്‍ക്ക് അപമാനം

മാദ്ധ്യമ സുഹൃത്തുക്കള്‍ക്ക് അപമാനം

പറഞ്ഞത് നൂറു ശതമാനം ശരി ആണ്. തെറ്റ് ചെയ്തവരെ ന്യായീകരിക്കാനല്ല ശരി ആയ രീതിയില്‍ തെറ്റ് ചൂണ്ടി കാട്ടി നിയമ നടപടിയോട് സഹകരിച്ചു ആയിരുന്നു ഇത് വിചാരണ ചെയ്യേണ്ടി ഇരുന്നത്. ഇത് ശരിക്കും പുച്ഛവും അറപ്പും തോന്നുന്ന തരത്തിലെ മാദ്ധ്യമ രീതി. നല്ല മാദ്ധ്യമ സുഹൃത്തുക്കള്‍ക്ക് പോലും അപമാനം ഉണ്ടാക്കിയ നിലപാട്.

ഉമ്മന്‍ ചാണ്ടിയെയും കൂട്ടരെയും കിണറ്റില്‍ ഇടാന്‍ തോന്നും

ഉമ്മന്‍ ചാണ്ടിയെയും കൂട്ടരെയും കിണറ്റില്‍ ഇടാന്‍ തോന്നും

ഒരു പരാതിയും ഇല്ലാതെ ധാര്‍മികതയുടെ പുറത്ത് മന്ത്രി കസേര വലിച്ചെറിഞ്ഞ ശശീന്ദ്രനെ കാണുമ്പോള്‍ ആണ് കീഴ് കോടതി മുതല്‍ മേല്‍ കോടതി വരെ അമ്മക്ക് വിളിച്ചിട്ടും മന്ത്രി കസേരയില്‍ കടിച്ചു തൂങ്ങി കിടന്ന ഉമ്മന്‍ ചാണ്ടിയെയും കൂട്ടരെയും കിണറ്റില്‍ ഇടാന്‍ തോന്നുന്നത്

സത്യം പുറത്ത് വരട്ടെ

സത്യം പുറത്ത് വരട്ടെ

മംഗളം ടി വി യുടെ റിപ്പോര്‍ട്ട് പ്രകാരം ഗതാഗത മന്ത്രി ശശീന്ദ്രനെ പുറത്താക്കണം എന്ന കാര്യം തര്‍ക്കമില്ലാത്ത കാര്യമാണു . എന്നാല്‍ ഫോണ്‍ സെക്‌സ് ഒക്കെ എന്ന് മുതലാണു കുറ്റകൃത്യം ആവുന്നത് എന്ന് മനസിലാകുന്നില്ല. മറുഭാഗത്തുള്ള സ്ത്രീ പരാതിക്കാരി അല്ല, ചാനല്‍ തന്നെ ഏര്‍പ്പെടുത്തിയ ആളാണെങ്കില്‍ മംഗളം കാണിചത് കിടപ്പറയില്‍ ഒളിഞ്ഞു നോക്കുന്ന പരിപാടിയാണു. അതല്ല , നീതി തേടി വന്ന പരാതിക്കാരി ആണെങ്കില്‍ ശശീന്ദ്രനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയണം.

സര്‍വ്വം ശുഭം മംഗളം

സര്‍വ്വം ശുഭം മംഗളം

ഈ ഒരൊറ്റ ന്യൂസ് കൊണ്ട് മംഗളം ചാനല്‍ എല്ലാം കൊണ്ടും മുന്നില്‍ എത്തി. മറ്റെല്ലാ ചാനലുകാരും അവര്‍ ചെയ്തപോക്രിത്തരം മറച്ചുപിടിച്ചു മംഗളം ചാനലിനെ കുറ്റം പറയുന്നു നാളെ യോരിക്കല്‍ റേറ്റിംഗില്‍ മംഗളം ചാനലിനെ കടത്തിവെട്ടാന്‍ ഇവര്‍ എന്തൊക്കെ കാട്ടിക്കൂട്ടും എന്നു കണ്ടും കേട്ടും അറിയണം

ജേര്‍ണലിസം ജീര്‍ണിച്ചത്രേ

ജേര്‍ണലിസം ജീര്‍ണിച്ചത്രേ

യു.ഡി.എഫ് ഭരണ കാലത്ത് സി.ഡി തേടി പോയത് ലൈവ് കാണിച്ചപ്പോഴും, അന്ന് യു.ഡി.എഫ് മന്ത്രി സഭയിലെ മന്ത്രിയുടെ കുടുംബപ്രശ്‌നം അടക്കം തോന്നിയത് അന്തി ചര്‍ച്ചയില്‍ വിളമ്പിയപ്പോഴും ഒന്നും തോന്നിയില്ല ഇന്ന് ചിലര്‍ക്ക് മാധ്യമ പ്രവര്‍ത്തനം നിര്‍ത്താന്‍ തോന്നുന്നു.. ജേര്‍ണലിസം ജീര്‍ണിച്ചത്രേ എന്താലേ

ഇത് ധാര്‍മികത അല്ല ഗതികേട് ആണ്

ഇത് ധാര്‍മികത അല്ല ഗതികേട് ആണ്

സ്വകാര്യത സാധാരണ ജനങ്ങളെപ്പോലെ തന്നെ മന്ത്രിമാര്‍ക്കും ഉണ്ട് അത് മാനിക്കുക തന്നെ വേണം. പക്ഷേ മംഗളം ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പരാതിക്കാരിയെ മിസ് യൂസ് ചെയ്തു എന്നാണ്. എങ്കില്‍ തീര്‍ച്ചയായും തെറ്റാണ്. അതവര്‍ വഴിയേ തെളിയിക്കും എന്ന് കരുതാം. ശശീന്ദ്രന്റെ രാജിയിലെ ധാര്‍മികത പോക്കിപ്പിടിക്കുന്ന സഖാക്കളോട് തെളിവ് സഹിതം പിടിക്കപ്പെടുമ്പോള്‍ രാജി വക്കുന്നത് ധാര്‍മികത അല്ല ഗതികേട് ആണ്..

മംഗളം ചാനലിന് മാത്രം മതിയോ

മംഗളം ചാനലിന് മാത്രം മതിയോ

നിയമസഭാസമ്മേളനം നടക്കുമ്പോള്‍ പൊന്മുടിയില്‍ അബ്ദുളളക്കുട്ടി കാറില്‍ ഒരു സ്ത്രീയുമായി സഞ്ചരിക്കുന്നു എന്ന് ബ്രേക്കിങ്ങ് കൊടുത്ത് ആഘോഷിച്ച കൈരളിക്കും മൂന്നു ഘട്ടങ്ങളിലായി ഐസ്‌ക്രീം വിപ്ലവം നടത്തിയ ഇന്ത്യാവിഷനും മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ, സരിതയുമായി ബന്ധപ്പെടുത്തി ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാനും സിഡി തപ്പി കോയമ്പത്തൂര്‍ വരെ ലൈവ് ഇട്ട് മലയാളിക്ക് രസിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ നേതൃത്വത്തില്‍ മറ്റു ചാനലുകള്‍ നിറഞ്ഞാടിയപ്പോഴൊന്നും ഇല്ലാത്ത എന്ത് ധാര്‍മികതയാണ് മംഗളം ചാനലിനു അധികമായി വേണ്ടത്

ഇത് കാലം കാത്തുവെച്ച മറുപടി

ഇത് കാലം കാത്തുവെച്ച മറുപടി

ഇല്ലാത്ത ക്‌ളിപ്പിന്റേയും ഇല്ലാത്ത സ്ത്രീ ബന്ധത്തിന്റേയും പേരില്‍ മോര്‍ഫ് ചെയ്ത് ചേര്‍ത്ത ചിത്രങ്ങളും, മെനഞ്ഞെടുത്ത കഥകളുമായി അഞ്ച് വര്‍ഷക്കാലം ഉമ്മന്‍ ചാണ്ടിയെന്ന മനുഷ്യനെ വേട്ടയാടിയവര്‍ക്ക് കാലം കരുതി വെച്ച മറുപടി 'മന്ത്രി എ.കെ. ശശീന്ദ്രനിലൂടെ..

English summary
Actor Joy Mathew's facebook post about Mangalam TV audio scandal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X