കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ പുന:ന്വേഷണം നടത്തിയേക്കും; ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ പുന:ന്വേഷണം നടത്തിയേക്കും

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ ഇതു സംബന്ധിച്ച് പുന:രന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. വേണ്ട നടപടികള്‍ ചെയ്യാമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പു നല്‍കി. ക്രൈംബ്രാഞ്ചോ മറ്റേതെങ്കിലും ഏജന്‍സിയോ കേസ് അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.

2010 ഏപ്രില്‍ 23 നാണ് ശ്രീനാഥിനെ കോതമംഗലത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് മരണം. ബ്ലേഡ് ഉപയോഗിച്ചു കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. അസ്വാഭാവിക മരണത്തിന് അന്ന് കേസെടുത്തെങ്കിലും ആത്മഹത്യയാണെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെയാണ് അന്വേഷണം അവസാനിപ്പിച്ചത്.

srinath-death-01-19-1503112993.jpg -Properties

ഏപ്രില്‍ 22നു സെറ്റില്‍ എത്തിയപ്പോള്‍, ശ്രീനാഥിനെ തിരിച്ചയച്ചതായാണു മൊഴി. ഹോട്ടല്‍ മുറിയൊഴിയാനും അണിയറക്കാര്‍ ആവശ്യപ്പെട്ടു. ഷൂട്ടിങ്ങിനു കൃത്യസമയത്തു ശ്രീനാഥ് ചെല്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് പോലീസ് വിലയിരുത്തി. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ ശ്രീനാഥിന്റെ ഭാര്യയും മറ്റു ബന്ധുക്കളും ആരോപിച്ചിരുന്നു. ഇപ്പോള്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചയായതോടെയാണ് ബന്ധുക്കള്‍ പുന:രന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

English summary
Actor Sreenath's death case; family visits pinarai vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X