വേദനിച്ചപ്പോള്‍ പച്ച മനുഷ്യനായി പ്രതികരിച്ച് പോയതാണ്!! ആരാധകരോട് മാപ്പ് പറഞ്ഞ് ടൊവിനോ!!

ആരോ ഉപദ്രവിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നുവെന്ന് ടൊവിനൊ പറയുന്നു. വേദനിച്ചപ്പോള്‍ പച്ചയായ മനുഷ്യനായി പ്രതികരിക്കുകയായിരുന്നുവെന്നും ടൊവിനോ വ്യക്തമാക്കുന്നു.

  • Published:
Subscribe to Oneindia Malayalam

തിരുവനന്തപുരം: അടുത്തിടെ ഏറെ വിവാദമുണ്ടാക്കിയ സിനിമാ താരമായിരുന്നു ടൊവിനോ തോമസ്. ഒരു മെക്സിക്കന്‍ അപാരത മികച്ച വിജയത്തിലേക്ക് കുതിക്കുന്നതിനിടെ നടത്തിയ സ്വീകരണ പരിപാടിക്കിടെ ആരോ തല്ലിയെന്നാരോപിച്ച് ടൊവിനോ ബഹളം ഉണ്ടാക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇതോടെ ആരാധകരുടെ വെറുപ്പ് സമ്പാദിക്കുകയുണ്ടായി.

എന്നാല്‍ ഇതിന് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ടൊവിനോ മാപ്പ് പറഞ്ഞിരിക്കുന്നത്. ആരോ ഉപദ്രവിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നുവെന്ന് ടൊവിനൊ പറയുന്നു. വേദനിച്ചപ്പോള്‍ പച്ചയായ മനുഷ്യനായി പ്രതികരിക്കുകയായിരുന്നുവെന്നും ടൊവിനോ വ്യക്തമാക്കുന്നു.

നിങ്ങളില്‍ ഒരാള്‍ മാത്രം

നിങ്ങളില്‍ ഒരാള്‍ അല്ലെങ്കില്‍ നിങ്ങളെപ്പോലെ ഒരാളാണ് താനെന്ന് ടൊവിനോ പറയുന്നു. ആഗ്രഹം കൊണ്ടാണ് സിനിമിയിലെത്തിയതെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

നല്ല അഭിപ്രായം കേള്‍ക്കണം

പ്രേക്ഷകരില്‍ നിന്ന നല്ല വാക്കുകള്‍ കേള്‍ക്കാനാകുന്ന കഥാപാത്രങ്ങള്‍ ലഭിക്കണമെന്നാണ് ഓരോ സിനിമയ്ക്ക് മുമ്പും ശേഷവും ആഗ്രഹിക്കുന്നതെന്ന് ടൊവിനോ പറയുന്നു. നല്ല സിനിമകളെ ജീവനു തുല്യം സ്‌നേഹിക്കുന്ന എത്രയോ പേരുടെ അനുഗ്രഹത്താലാണ് സിനിമയില്‍ നില നില്‍ക്കുന്നതെന്ന് നല്ല ബോധ്യമുണ്ടെന്നും ടൊവിനോ പറയുന്നു.

അളവില്ലാത്ത സ്‌നേഹം

സിനിമകളുടെ പ്രൊമോഷനു വേണ്ടി പല ഇടങ്ങളിലും പോയപ്പോള്‍ പലരുടെയും സിനിമകളോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞതാണെന്ന് അദ്ദേഹം അറിയിക്കുന്നു. ഇനിയുള്ള നല്ല സിനിമകളിലൂടെ മാത്രമേ നിങ്ങളുടെ സ്‌നേഹത്തിന് പകരം നല്‍കാനാവൂ എന്നും ടൊവിനോ പറയുന്നു.

മോശം അനുഭവം

ഇതിനിടെയാണ് മോശം അനുഭവം ഉണ്ടായിരിക്കുന്നതെന്ന് ടൊവിനോ പറയുന്നു. വീട്ടിലൊരാളെയോ കൂട്ടുകാരെയോ പോലെ കണ്ട് പലരും സ്‌നേഹിക്കുന്നതിനിടെ ആരോ ഉപദ്രവിച്ചപ്പോള്‍ പ്രതികരിച്ചു പോയെന്ന് ടൊവിനോ പറയുന്നു

പച്ചയായ മനുഷ്യന്‍

വേദനിച്ചപ്പോള്‍ പച്ച മനുഷ്യനായി പ്രതികരിച്ച് പോയതാണന്നെ് ടൊവിനോ പറയുന്നു. ജാഡയോ അഹങ്കാരമോ കൊണ്ടല്ല അങ്ങനെ പ്രതികരിച്ചതെന്നും ടൊവിനോ വ്യക്തമാക്കുന്നു. അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയാണെന്നും ടൊവിനോ. സിനിമയ്‌ക്കൊരു സത്യമുണ്ടെന്നും നല്ല സിനിമകളും കഥാപാത്രങ്ങളും മാത്രമേ എല്ലാ കാലത്തേക്കും നിലനില്‍ക്കുകയുള്ളൂവെന്നും ടൊവിനോ പറയുന്നു. മറ്റെല്ലാം കാലം തെളിയിക്കട്ടെയെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

തല്ലിയെന്നാരോപിച്ച് ബഹളം

പരിപാടിക്കിടെ ആരോ തന്നെ തല്ലിയെന്നാരോപിച്ചാണ് ടൊവിനോ ബഹളം വച്ചത്. എന്നാല്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം തന്നെ ഉയര്‍ന്നിരുന്നു. ടൊവിനോ ഹേറ്റേഴ്സിനെ സ്വന്തമായി ഉണ്ടാക്കുന്നുവെന്നുവരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

English summary
actor tovino thomas face book post.
Please Wait while comments are loading...