നടിയെ ആക്രമിച്ച സംഭവത്തിൽ‌ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ!! രഹസ്യ മൊഴിയുമായി ആ രണ്ടു പേർ...

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി:നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയിൽ കൂടുതൽ തെളിവ് ഉറപ്പിച്ച് പോലീസ്. ഇതിനോടനുബന്ധിച്ച് തൃശൂർ സ്വദേശികളായ രണ്ടു പേരുടെ രഹസ്യ മൊഴി കോടതിയിൽ രേഖപ്പെടുത്തി. കാലടി കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ദിലീപിനെയും സുനിൽ കുമാറിനെയും ഒന്നിച്ച് ലൊക്കേഷനിൽ കണ്ടവരാണ് മൊഴി നൽകിയത്. ഇത് കേസിൽ നിർണായകമാകുമെന്നാണ് സൂചന.

ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ദിലീപിനെയും സുനിയെയും ഒന്നിച്ച് കണ്ടവരാണ് മൊഴി നൽകിയിരിക്കുന്നത്. നേരത്തെ ഇതേ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ 2016 നവംബർ 13നു തൃശൂർ ടെന്നിസ് ക്ലബ്ബിൽ നിർത്തിയിട്ട കാരവൻ വാഹനത്തിന്റെ മറവിൽ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്ന് സാക്ഷി മൊഴിയുണ്ട്.

രഹസ്യ മൊഴിയുമായി ദൃക്സാക്ഷികൾ

രഹസ്യ മൊഴിയുമായി ദൃക്സാക്ഷികൾ

തൃശൂർ സ്വദേശികളായ രണ്ടു പേരാണ് രഹസ്യ മൊഴി നൽകിയിരിക്കുന്നത്. കാലടി കോടതിയിൽ ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. ദിലീപിനെയും സുനിൽ കുമാറിനെയും ഒന്നിച്ച് ലൊക്കേഷനിൽ കണ്ടവരാണ് മൊഴി നൽകിയത്.

ജോർജേട്ടൻസ് പൂരം

ജോർജേട്ടൻസ് പൂരം

ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ദിലീപിനെയും പൾസർ സുനിയെയും കണ്ടതെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. നേരത്തെ ഇതേ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ 2016 നവംബർ 13നു തൃശൂർ ടെന്നിസ് ക്ലബ്ബിൽ നിർത്തിയിട്ട കാരവൻ വാഹനത്തിന്റെ മറവിൽ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്ന സാക്ഷി മൊഴിയുണ്ട്.

നിർണായകം

നിർണായകം

കേസിൽ കൂടുതൽ സാക്ഷി മൊഴി വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന. ഗൂഢാലോചന തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ ശേകരിക്കുകയാണ് പോലീസ് ഇപ്പോൾ ചെയ്യുന്നത്. കൂടുതൽ സാക്ഷി മൊഴികൾ ലഭിക്കുന്നത് ദീലീപിന് തിരിച്ചടിയാകുമെന്നാണ് സൂചനകൾ.

തിരച്ചിൽ ഊർജിതം

തിരച്ചിൽ ഊർജിതം

അതേസമയം ഒളിവിൽ‌ പോയ ദിലീപിന്റെ മാനേജർ അപ്പുണ്ണിക്കായി തിരച്ചിൽ ഊർജിതമാക്കി. അപ്പുണ്ണി ഉടൻ അറസ്റ്റിലാരകുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് അപ്പുണ്ണി ഒളിവിൽ പോയത്.

തിരിച്ചടി

തിരിച്ചടി

അപ്പുണ്ണി ഒളിവിൽപ്പോയത് ദിലീപിന് ജാമ്യം ലഭിക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്. അപ്പുണ്ണിയുടെ ഒളിവ് സംഭവത്തിൽ ദിലീപിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത് ജാമ്യം ലഭിക്കുന്നതിന് തിരിച്ചടിയായി.

അപ്പുണ്ണിയുടെ മൊഴി അനിവാര്യം

അപ്പുണ്ണിയുടെ മൊഴി അനിവാര്യം

കേസിന്റെ മുന്നോട്ടുള്ള പോക്കിന് അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമാണ്. ദിലീപും പൾസർ സുനിയും തമ്മിലുളള ബന്ധം സ്ഥാപിച്ചെടുക്കേണ്ടതിന് അപ്പുണ്ണിയുടെ മൊഴി വേണം. ഗൂഢാലോചനയിൽ പങ്കുണ്ടെന്നു തെളിഞ്ഞാൽ അപ്പുണ്ണി പ്രതിയാകും.

പ്രതീഷ് ചാക്കോയും വലയിൽ

പ്രതീഷ് ചാക്കോയും വലയിൽ

പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയും ഒളിവിലാണ്. ഇയാളും ഉടൻ അറസ്റ്റിലാകുമെന്നാണ് വിവരം. ഇയാളും പ്രതിയാകുമെന്നാണ് സൂചനകൾ.

Do You Know Why Dileep's Bail Rejected
English summary
actress abduction and attack case more evidence against dileep
Please Wait while comments are loading...