കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരെ കൂടുതല്‍ തെളിവ്; ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും, ദിലീപിനെ പൂട്ടാനുറച്ച് പോലീസ്‌

  • By Akshay
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ
ജാമ്യ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ കൂടുതല്‍ തെളിവുമായി പോലീസ്.
തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. കേസില്‍ കുറ്റപത്രം വൈകാതെ സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെ കുറിച്ച് സൂചന ലഭിച്ചെന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോണ്‍ കണ്ടെത്തേണ്ടതുള്ളതിനാല്‍ ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസ്‌ക്യൂഷന്‍ വാദിക്കും. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായും തള്ളികളഞ്ഞു കൊണ്ടുള്ള ജാമ്യ ഹര്‍ജിയില്‍ അനുകൂല തീരുമാന മുണ്ടാകുമെന്നാണ് ദിലീപ് പ്രതീക്ഷിക്കുന്നത്. ഇത് രണ്ടാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്.

ചിലര്‍ നടത്തിയ ഗൂഡാലോചന

ചിലര്‍ നടത്തിയ ഗൂഡാലോചന

പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ചൊവ്വാഴ്ച ഉണ്ടാകും. ചില പോലീസ് ഉദ്യോഗസ്ഥരും സിനിമ മേഖലയിലെ ചിലരും
ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഇരയാണ് താനെന്നാണ് ദിലീപിന്റെ വാദം.

പ്രോസിക്യൂഷന്റെ അസൗകര്യം

പ്രോസിക്യൂഷന്റെ അസൗകര്യം

കഴിഞ്ഞ വെള്ളിയാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ച് വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

സാക്ഷികളെല്ലാം സിനിമ മേഖലയിലുള്ളവര്‍

സാക്ഷികളെല്ലാം സിനിമ മേഖലയിലുള്ളവര്‍

കേസിലെ പ്രധാന സാക്ഷികളെല്ലാം സിനിമാ മേഖലയില്‍ നിന്നുളളവരാണെന്നും വലിയ സ്വാധീനശക്തിയുളള ദിലീപിനേപ്പോലൊരു പ്രതി ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ കേസ് തന്നെ അട്ടിമറിക്കപ്പെടുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കും.

എല്ലാം കെട്ടിച്ചമച്ചത്

എല്ലാം കെട്ടിച്ചമച്ചത്

തനിക്കെതിരെ തെളിവുകള്‍ ഒന്നും ഇല്ലെന്നും എല്ലാം കെട്ടിച്ചമച്ചതാണെന്നും കോടതിയെ ബോധ്യപ്പെടുത്തനാണ് ദിലീപിന്റെ അഭിഭാഷകന്റെ
നീക്കം.

ദിലീപിന് രക്ഷയില്ല

ദിലീപിന് രക്ഷയില്ല

ദിലീപിന് ജാമ്യം നല്‍കരുതെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കേരള സര്‍ക്കാര്‍. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ കൃത്യമായി എതിര്‍ക്കുന്ന സത്യവാങ്മൂലവും അന്വേഷണ സംഘം തയ്യാറാക്കിയിച്ചുണ്ട്.

ഫോണ്‍ കണ്ടെടുത്തില്ല

ഫോണ്‍ കണ്ടെടുത്തില്ല

കേസിലെ നിര്‍ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.

English summary
Actress abduction case; More evidence against Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X