കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ മുഖം കണ്ടപ്പോഴേ തോന്നി; എന്തോ കുഴപ്പമുണ്ട്!! ആശ്ചര്യം ഈ പ്രതികരണം?

യുവ താരങ്ങളെല്ലാം പ്രതിക്കെതിരേ ആഞ്ഞടിച്ചു. നടന്‍ പ്രഥ്വിരാജിന്റെ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടിയത്. ആസിഫ് അലിയും ആദ്യമായി ശക്തമായി പ്രതികരിച്ചു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ വ്യത്യസ്തമായ പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. രാഷ്ട്രീയ നേതാക്കളും സിനിമാ പ്രവര്‍ത്തകരും താരങ്ങളുമെല്ലാം പ്രതികരിച്ചു. എന്നാല്‍ വ്യത്യസ്തമായ പ്രതികരണവുമായി രംഗത്ത് വന്നത് വൈദ്യുതി മന്ത്രി എംഎം മണിയാണ്.

ദിലീപിനെതിരേ ശക്തമായി പ്രതികരിക്കുകയായിരുന്നു സിനിമാ മേഖലയിലുള്ളവര്‍. യുവ താരങ്ങളെല്ലാം പ്രതിക്കെതിരേ ആഞ്ഞടിച്ചു. നടന്‍ പ്രഥ്വിരാജിന്റെ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടിയത്. ആസിഫ് അലിയും ആദ്യമായി ശക്തമായി പ്രതികരിച്ചു. എന്നാല്‍ മണിയുടെത് അല്‍പ്പം തമാശ കലര്‍ന്ന പ്രതികരണമായിരുന്നു. അത് അദ്ദേഹത്തിന്റെ സംസാര ശൈലിയുടെ ഭാഗവുമാണ്. മുമ്പും മണി പറഞ്ഞ പല വാക്കുകളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ചോദ്യം ചെയ്യപ്പെട്ട ശേഷം

ചോദ്യം ചെയ്യപ്പെട്ട ശേഷം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ നേരത്തെ 13 മണിക്കൂര്‍ പോലീസ് ആലുവ ക്ലബ്ബില്‍ ചോദ്യം ചെയ്തിരുന്നു. അന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന ദിലീപിനെ ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി മന്ത്രിയുടെ പ്രതികരണം.

ദിലീപിന്റെ മുഖം കണ്ടപ്പോള്‍

ദിലീപിന്റെ മുഖം കണ്ടപ്പോള്‍

ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന ദിലീപിനെ കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു. എന്തോ കുഴപ്പമുണ്ടെന്ന് അപ്പോള്‍ തന്നെ തനിക്ക് തോന്നി എന്നായിരുന്നു മണിയുടെ പ്രതികരണം.

പിടിവീഴും

പിടിവീഴും

എത്ര ഉന്നതര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പിടിവീഴുമെന്നും മണി പറഞ്ഞു. ഉന്നതര്‍ പിന്നിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് മണി ഇക്കാര്യം കൂട്ടിച്ചേര്‍ക്കുന്നത്.

യാതൊരു നിയന്ത്രണവുമില്ല

യാതൊരു നിയന്ത്രണവുമില്ല

പോലീസിന് മേല്‍ സര്‍ക്കാര്‍ യാതൊരു നിയന്ത്രണവും വരുത്തിയിട്ടില്ല. പോലീസിന്റെ അന്വേഷണത്തില്‍ സംശയം തോന്നേണ്ട കാര്യമില്ല. അന്വേഷണം ശരിയായ ദിശയിലാണെന്നും മണി പറഞ്ഞു.

ശരിയായ ദിശയില്‍

ശരിയായ ദിശയില്‍

പോലീസിന്റെ വഴി ശരിയായ ദിശയിലായിരുന്നു. അതിന്റെ ഭാഗമായാണ് ദിലീപ് അറസ്റ്റിലായത്. ഇനിയും എത്ര വമ്പന്‍മാര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പിടികൂടുമെന്നും മണി വ്യക്തമാക്കി. ദിലീപിനേക്കാള്‍ പ്രമുഖനായ വ്യക്തി കേസിന് പിന്നിലുണ്ടെന്നാണ് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വമ്പന്‍ സ്രാവുകള്‍ ഇനിയും

വമ്പന്‍ സ്രാവുകള്‍ ഇനിയും

അതായത് ദിലീപ് ജയിലിലായതോടെ കേസ് അവസാനിച്ചുവെന്ന് കരുതിയവര്‍ക്ക് തെറ്റി. സുനി പറഞ്ഞ വമ്പന്‍ സ്രാവുകള്‍ ഇനിയുമുണ്ട് പുറത്തുചാടാന്‍. ദിലീപ് മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നത നേതാവിനും സംഭവത്തില്‍ ബന്ധമുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.

ഐജി അന്വേഷിക്കുന്നു

ഐജി അന്വേഷിക്കുന്നു

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. സാമ്പത്തിക ഇടപാടുകളില്‍ ബന്ധമുള്ള വ്യക്തിയാണ് ഈ രാഷ്ട്രീയ നേതാവ്. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്. രാഷ്ട്രീയ നേതാവിന്റെ കൂട്ടാളിയായ എംഎല്‍എയ്ക്ക് കേസിലുള്ള പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്.

ഗൂഢാലോചനയിലെ സ്രാവ്

ഗൂഢാലോചനയിലെ സ്രാവ്

ഗൂഢാലോചന കേസ് അന്വേഷിച്ചപ്പോഴാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. എന്നാല്‍ ദിലീപില്‍ മാത്രം ഒതുങ്ങുന്നതല്ല ഗൂഢാലോചന എന്നാണ് പോലീസ് നല്‍കുന്ന വിവരം. വളരെ രഹസ്യമായാണ് പോലീസിന്റെ നീക്കങ്ങള്‍. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പോലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണം നീങ്ങുന്നത്

അന്വേഷണം നീങ്ങുന്നത്

സംസ്ഥാന രാഷ്ട്രീയത്തില്‍ ഉന്നതനായ ഒരു നേതാവിലേക്കാണ് അന്വേഷണം നീങ്ങുന്നത്. അദ്ദേഹത്തിന്റെ കൂട്ടാളിയായ എംഎല്‍എയ്‌ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്. ഇവര്‍ ഒരുമിച്ച് നടത്തിയ സാമ്പത്തിക-ഭൂമി ഇടപാടുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

വ്യക്തി വൈരാഗ്യം ഒരു മറ

വ്യക്തി വൈരാഗ്യം ഒരു മറ

നടിയുമായി വ്യക്തി വൈരാഗ്യമുണ്ടെന്ന് ദിലീപ് പറഞ്ഞെന്നാണ് അറസ്റ്റിലായ ഉടനെ പോലീസ് പുറത്തുവിട്ട വിവരം. എന്നാല്‍ വ്യക്തി വൈരാഗ്യം മാത്രമല്ല, സാമ്പത്തിക ഇടപാടുകളും കാരണമായിട്ടുണ്ടെന്ന് പോലീസ് സൂചന നല്‍കുന്നു. വ്യക്തി വൈരാഗ്യമെന്ന് പറഞ്ഞത് മറ്റു അന്വേഷണങ്ങള്‍ക്ക് മറ സൃഷ്ടിക്കാനാണെന്ന് കരുതുന്നു. ദിലീപ് അറസ്റ്റിലായതോടെ എല്ലാം തീര്‍ന്നുവെന്ന് കരുതുന്നവരാണ് കേസില്‍ ബന്ധപ്പെട്ട ഉന്നതര്‍. എന്നാല്‍ പോലീസ് രഹസ്യമായി ഇവരിലേക്കെത്താനുള്ള നീക്കമാണ് നടത്തുന്നത്.

English summary
Actress Attack Case: MM Mani said he has some doubts at the sight of Dileep,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X