കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് അഴിയെണ്ണുന്നത് മുംബൈ കമ്പനിക്ക് പണി കൊടുത്തശേഷം: കുടുങ്ങി, കെട്ടിത്തിരിച്ചു!!

സര്‍ക്കാര്‍ ഭൂമി കെട്ടിത്തിരിക്കല്‍ പൂര്‍ത്തിയായാല്‍ പിന്നിലുള്ള സ്ഥലത്തേക്ക് വഴിയില്ലാതെയാകും. അതോടെ ആ ഭൂമി ആരും വാങ്ങില്ല. മാത്രമല്ല, ഒരു സംരഭവും ഇവിടെ തുടങ്ങാനും സാധിക്കില്ല.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് ഇപ്പോള്‍ ആലുവ സബ് ജയിലിലാണ്. ഇയാളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കുമരകത്തെ ഭൂമി ഇടപാടും റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോഴത്തെ ഉടമസ്ഥര്‍ക്കും എട്ടിന്റെ പണി കൊടുക്കുന്നതാണ്.

ദിലീപിന്റെ ആസ്തി തേടിയിറങ്ങിയ ഉദ്യോഗസ്ഥരാണ് പ്രതിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് മൂന്ന് സ്ഥലങ്ങളില്‍ ദിലീപ് സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണമുണ്ടായി. ഇതിലൊന്നാണ് കുമരകത്തേത്. മറ്റുള്ളത് പറവൂരിലും ചാലക്കുടിയിലുമാണ്.

പണികിട്ടുന്ന നിര്‍ദേശം

പണികിട്ടുന്ന നിര്‍ദേശം

ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. വിശദമായ പഠനം നടത്തി കളക്ടര്‍ റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറി. ഇതിലാണ് ഇപ്പോഴത്തെ ഉടമസ്ഥര്‍ക്കും പണികിട്ടുന്ന തരത്തില്‍ നിര്‍ദേശമുള്ളത്.

കുമരകത്തെ കായലും ദിലീപും

കുമരകത്തെ കായലും ദിലീപും

2008ലാണ് ദിലീപ് കുമരകത്തെ കായലിനോട് ചേര്‍ന്ന ഭൂമി വാങ്ങിയത്. പിന്നീട് ഇതു മറിച്ചുവിറ്റു. ഒരു കമ്പനിയാണ് ഈ ഭൂമി വാങ്ങിയത്. ദിലീപ് സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്.

മൂന്ന് സെന്റാണ് പ്രശ്‌നം

മൂന്ന് സെന്റാണ് പ്രശ്‌നം

എന്നാല്‍ ദിലീപിന്റെ 3.28 ഏകര്‍ സ്ഥലത്തോട് ചേര്‍ന്നുണ്ടായിരുന്ന മൂന്ന് സെന്റ് സര്‍ക്കാര്‍ ഭൂമി ആരും കൈയേറിയിരുന്നില്ല. ഭാവിയില്‍ കൈയേറ്റത്തിന് സാധ്യതയുണ്ട്. അതൊഴിവാക്കാന്‍ സര്‍ക്കാര്‍ ഭൂമി പ്രത്യേകം കല്ലുകെട്ടി തിരിക്കണമെന്നാണ് കളക്ടറുടെ നിര്‍ദേശം.

അതിരുകെട്ടി തിരിക്കുന്നു

അതിരുകെട്ടി തിരിക്കുന്നു

റിപ്പോര്‍ട്ട് സ്വീകരിച്ച റവന്യൂവകുപ്പ് സര്‍ക്കാര്‍ ഭൂമി അതിരുകെട്ടി തിരിക്കുന്ന നടപടികള്‍ക്ക് തുടക്കമിട്ടു. ഇതാകട്ടെ ഇപ്പോള്‍ ഈ ഭൂമി കൈവശം വയ്ക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയുമാണ്.

വഴിയില്ലാതെ അലയുന്നു

വഴിയില്ലാതെ അലയുന്നു

കായലിനോട് ചേര്‍ന്ന് 55 മീറ്റര്‍ വീതിയില്‍ കിടക്കുന്നതാണ് സര്‍ക്കാര്‍ ഭൂമി. ഇതിന് പിന്നിലാണ് ദിലീപ് മറിച്ചുവിറ്റ സ്ഥലം. സര്‍ക്കാര്‍ ഭൂമിയിലൂടെ മാത്രമേ ദിലീപ് വിറ്റ ഭൂമിയിലേക്ക് വഴിയുള്ളൂ.

ഉടമസ്ഥര്‍ വെട്ടിലായി

ഉടമസ്ഥര്‍ വെട്ടിലായി

സര്‍ക്കാര്‍ ഭൂമി മതില്‍ കെട്ടി തിരിച്ചാല്‍ ദിലീപിന്റെ ഭൂമിയുടെ ഇപ്പോഴത്തെ ഉടമസ്ഥര്‍ വെട്ടിലാകും. കാരണം അവരുടെ ഭൂമിയിലേക്കുള്ള വഴിയാണ് അടയുന്നത്.

അറസ്റ്റാണ് പ്രശ്‌നമായത്

അറസ്റ്റാണ് പ്രശ്‌നമായത്

ഈ സ്ഥലം ആരും കാര്യമായി ശ്രദ്ധിക്കാതിരുന്നതാണ്. ദിലീപ് അറസ്റ്റിലാകുകയും അയാളുടെ സാമ്പത്തിക സ്ഥിതിഗതികള്‍ പരിശോധിക്കുകയും ചെയ്തതോടെയാണ് കുമരകത്തെ ഭൂമിയും വിവാദത്തില്‍ പെട്ടത്.

കൈയേറാന്‍ നീക്കം

കൈയേറാന്‍ നീക്കം

ഇതാകട്ടെ ഇപ്പോഴത്തെ ഉടമസ്ഥര്‍ക്ക് കനത്ത തിരിച്ചടിയായി. സര്‍ക്കാര്‍ ഭൂമി സ്വന്തം ഭൂമിയോട് ചേര്‍ത്താല്‍ വിശാലമായ പ്ലോട്ടായി മാറുമെന്ന് കരുതിയാണ് കുമരകത്തെ സ്ഥലം ദിലീപ് വാങ്ങിയതെന്നാണ് ആക്ഷേപം. റവന്യൂ വകുപ്പിന് പരാതി നല്‍കിയവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുമുണ്ട്.

മുംബൈ കേന്ദ്രമായ കമ്പനി

മുംബൈ കേന്ദ്രമായ കമ്പനി

ഇപ്പോള്‍ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കുമരകത്തെ ദിലീപിന്റെ ഭൂമിയുടെ ഉടമസ്ഥര്‍. കായലിനോട് ചേര്‍ന്ന മൂന്ന് സെന്റ് ഇതിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചാല്‍ വന്‍ ലാഭം കൊയ്യാമെന്നാണ് അവര്‍ കരുതിയത്. വില്‍പ്പന നടക്കുമ്പോള്‍ ഇത്തരം ഒരു വാഗ്ദാനം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഭൂമി ആരും വാങ്ങില്ല

ഭൂമി ആരും വാങ്ങില്ല

സര്‍ക്കാര്‍ ഭൂമി കെട്ടിത്തിരിക്കല്‍ പൂര്‍ത്തിയായാല്‍ പിന്നിലുള്ള സ്ഥലത്തേക്ക് വഴിയില്ലാതെയാകും. അതോടെ ആ ഭൂമി ആരും വാങ്ങില്ല. മാത്രമല്ല, ഒരു സംരഭവും ഇവിടെ തുടങ്ങാനും സാധിക്കില്ല. വഴിയില്ലാതെ ഭൂമിയുണ്ടായിട്ടെന്തു കാര്യമെന്ന് ആരും പറയും.

പരിശോധനയും റിപ്പോര്‍ട്ടും

പരിശോധനയും റിപ്പോര്‍ട്ടും

സര്‍ക്കാര്‍ ഭൂമി കൈയേറി ദിലീപ് മറിച്ചുവിറ്റുവെന്നാണ് റവന്യൂ വകുപ്പില്‍ പരാതി ലഭിച്ചത്. തുടര്‍ന്നാണ് തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചത്. ഇവര്‍ കളക്ടര്‍ക്കും കളക്ടര്‍ സര്‍ക്കാരിനും റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു.

English summary
Actress attack case: Dileep Kumarakam plot in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X