കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ വലകളും ദിലീപ് പൊട്ടിക്കും; കേസില്‍ നിന്നു ഊരുകയും ചെയ്യും, ഞെട്ടിക്കുന്ന വിവരങ്ങള്‍!!

സുരേശനെ നിയമിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും താല്‍പ്പര്യമുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

തൃശൂര്‍: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോപണം. കേസില്‍ സര്‍ക്കാരിന് ചില വീഴ്ചകള്‍ സംഭവിച്ചുവെന്നും ഇത് ദിലീപിന് അനുകൂലമായി കോടതിയില്‍ കാര്യങ്ങള്‍ മാറിമറിയാന്‍ സഹായിക്കുമെന്നുമാണ് വാദം. കേസിലെ സെപ്ഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതില്‍ പാളിച്ചയുണ്ടെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

കേസിലെ സെപ്ഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ സുരേശനാണ്. ഇദ്ദേഹത്തിന് പ്രതി ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ബിജെപിയാണ്. ഈ നിയമനത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നു ബിജെപി നേതാക്കള്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു. അതിന് അവര്‍ പറയുന്ന കാരണങ്ങളും ആശ്ചര്യപ്പെടുത്തുന്നതാണ്.

സുരേശനുമായി ദിലീപിന് ബന്ധം

സുരേശനുമായി ദിലീപിന് ബന്ധം

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുരേശനുമായി ദിലീപിന് അടുത്ത ബന്ധമാണുള്ളത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന് ബിജെപി ആരോപിക്കുമ്പോള്‍ അവര്‍ ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ചു

മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ചു

മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ചാണ് സുരേശന്‍ സെപ്ഷ്യല്‍ പ്രോസിക്യൂട്ടറായതെന്നും ബിജെപി നേതാക്കള്‍ പറയുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിഷന്‍ 2020 പരിപാടിയില്‍ ദിലീപിനെ ബ്രാന്‍ഡ് അംബാസഡറാക്കിയത് സുരേശനായിരുന്നുവത്രെ.

ദേവസ്വം ബോര്‍ഡ് അംഗം

ദേവസ്വം ബോര്‍ഡ് അംഗം

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാണ് അഡ്വ. സുരേശന്‍. ഇദ്ദേഹവും ദിലീപും തമ്മില്‍ ഏറെ കാലമായി അടുത്ത ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷ് പറയുന്നു.

കേസിനെ ബാധിച്ചേക്കാം

കേസിനെ ബാധിച്ചേക്കാം

പ്രതിയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും തമ്മില്‍ ബന്ധമുണ്ടാകുന്നത് കേസിനെ ബാധിച്ചേക്കാം. കോടതിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കാം. ഇതുവരെ പോലീസ് നടത്തിയ പഴുതടച്ച നീക്കങ്ങള്‍ കോടതിയില്‍ സമര്‍ഥിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കും.

വിഷന്‍ 2020

വിഷന്‍ 2020

ദിലീപും സുരേശനും തമ്മിലുള്ള ബന്ധമാണ് വിഷന്‍ 2020ന്റെ അംബാസഡറായി ദിലീപിനെ തിരഞ്ഞെടുക്കാന്‍ കാരണമെന്നും ബിജെപി ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണം അഡ്വ. സുരേശന്‍ നിഷേധിച്ചു.

ഉദ്ഘാടനം ചെയ്തത് ദിലീപ്

ഉദ്ഘാടനം ചെയ്തത് ദിലീപ്

കഴിഞ്ഞ ജനുവരി 13ന് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിഷന്‍ 2020 പരിപാടി ഉദ്ഘാടനം ചെയ്തത് ദിലീപ് ആയിരുന്നു. ദിലീപിനെ ഉദ്ഘാടനാക്കിയത് സുരേശനാണെന്ന് ബിജെപി പറയുന്നു.

നിരവധി താരങ്ങളുമായി ബന്ധം

നിരവധി താരങ്ങളുമായി ബന്ധം

ദിലീപുമായി മാത്രമല്ല, നിരവധി സിനിമാ താരങ്ങളുമായി ബന്ധമുള്ള വ്യക്തിയാണ് സുരേശന്‍. ഈ സാഹചര്യത്തില്‍ കേസില്‍ സുതാര്യമായ നടപടികള്‍ക്ക് സാധ്യതയില്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

പിണറായി വിജയനും താല്‍പ്പര്യം

പിണറായി വിജയനും താല്‍പ്പര്യം

സുരേശനെ നിയമിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും താല്‍പ്പര്യമുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന ഇല്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയാണ്. ഇക്കാര്യവും ചേര്‍ത്ത് വായിക്കണമെന്ന് ബിജെപി പറയുന്നു.

ആരോപണം അടിസ്ഥാന രഹിതം

ആരോപണം അടിസ്ഥാന രഹിതം

സിനിമാ മേഖലയുമായി ബന്ധമുള്ള വ്യക്തിയെ നടി ആക്രമിക്കപ്പെട്ട കേസില്‍, നടന്‍ പ്രതിയായ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കുന്നത് കേസിനെ ബാധിക്കുമെന്ന സംശയം സോഷ്യല്‍ മീഡിയയിലും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും കേസ് നല്ല രീതിയില്‍ നടത്തുമെന്നും സുരേശന്‍ പറഞ്ഞു.

 കേന്ദ്ര ഏജന്‍സി വരുമോ

കേന്ദ്ര ഏജന്‍സി വരുമോ

നടിയുടെ കുടുംബവുമായി ബന്ധമുള്ള ചിലര്‍ ബിജെപിയുമായി ചേര്‍ന്ന് കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് ശ്രമിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെയാണ് ഏത് ഉന്നതരയാലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

English summary
Actress Attack case: Dileep and Special Prosecutor Advt. A Sureshan have close relation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X