കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് പ്രതി മാത്രമല്ല; പരിഷ്‌കര്‍ത്താവ് കൂടിയാണ്!! സംസ്ഥാനത്ത് അദ്ദേഹം വരുത്തിയ മാറ്റങ്ങള്‍ നോക്കൂ

ദിലീപിന്റെ വിഷയത്തില്‍ ചാലക്കുടിയിലും കുമരകത്തും പറവൂരുമാണ് ഭൂമി ഇടപാട് ആരോപണം ഉയര്‍ന്നത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഇന്ന് നിരവധി കേസുകളില്‍ പ്രതിയാണ്. പലതിനും തെളിവില്ലെന്ന വിവരങ്ങള്‍ പുറത്തുവരുന്നു. പല കേസിലും അദ്ദേഹം പ്രതിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏതായാലും ചില കാര്യങ്ങളില്‍ ദിലീപിന്റെ വിഷയം സംസ്ഥാന സര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ചുവെന്ന് വേണം പറയാന്‍.

കാരണം ദിലീപിന്റെ ഭൂമി ഇടപാടുകള്‍ റവന്യൂ വകുപ്പ് വിശദമായി പരിശോധിച്ചു. പലതും പരിശോധിച്ചുകൊണ്ടിരിക്കുന്നു. പത്ത് വര്‍ഷത്തിനിടെ മധ്യകേരളത്തില്‍ 35 റിയല്‍എസ്റ്റേറ്റ് ഇടപാടുകളാണ് ദിലീപ് നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. രേഖകളുടെ പരിശോധനകള്‍ക്കിടെയാണ് മറ്റു പല കാര്യങ്ങളിലേക്കും അന്വേഷണ സംഘത്തിന്റെ ശ്രദ്ധ പതിഞ്ഞത്. അതാകട്ടെ ഏക്കറുകള്‍ കൈവശം വച്ചു പോരുന്ന പ്രമാണികള്‍ക്ക് വന്‍ അടിയുമാണ്. കൂടുതല്‍ വിശദീകരിക്കാം...

കോടികളുടെ ഭൂമി ഇടപാട്

കോടികളുടെ ഭൂമി ഇടപാട്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിനാണ് ദിലീപ് അറസ്റ്റിലായത്. തൊട്ടുപിന്നാലെ ഇയാളെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നു. കോടികളുടെ ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്നും വിദേശത്ത് പണം നിക്ഷേപിച്ചിട്ടുണ്ടെന്നും തുടങ്ങി പലതും...

ഒരു കാര്യം വ്യക്തമായി

ഒരു കാര്യം വ്യക്തമായി

ഈ ഘട്ടത്തിലാണ് കള്ളപ്പണം വെളുപ്പിച്ചോ എന്ന കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന തുടങ്ങിയത്. അനധികൃതമായി ഭൂമി ഇടപാടുകള്‍ നടത്തിയെന്ന ആരോപണം റവന്യൂ വകുപ്പും പരിശോധിച്ചു. ഇതില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ഒരു കാര്യം വ്യക്തമായത്.

15 ഏക്കര്‍ പരിധി

15 ഏക്കര്‍ പരിധി

സംസ്ഥാനത്ത് പലരും നിയമം തെറ്റിച്ച് കോടികളുടെ ഭൂമി കൈവശം വച്ചുപോരുന്നുണ്ട്. ഒരാള്‍ക്ക് പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്. എന്നാല്‍ ഈ ചട്ടം പാലിക്കപ്പെടുന്നില്ല.

 ചാലക്കുടിയിലും കുമരകത്തും പറവൂരും

ചാലക്കുടിയിലും കുമരകത്തും പറവൂരും

ദിലീപിന്റെ വിഷയത്തില്‍ ചാലക്കുടിയിലും കുമരകത്തും പറവൂരുമാണ് ഭൂമി ഇടപാട് ആരോപണം ഉയര്‍ന്നത്. ഇതെല്ലാം പരിശോധിച്ച് ജില്ലാ കളക്ടര്‍മാര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

ദിലീപ് കൈയേറിയിട്ടില്ല

ദിലീപ് കൈയേറിയിട്ടില്ല

എന്നാല്‍ കുമരകത്ത് സര്‍ക്കാര്‍ ഭൂമി ദിലീപ് കൈയേറിയിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇപ്പോള്‍ ചാലക്കുടിയിലെ ഡി സിനിമാസ് തീയേറ്റര്‍ സമുച്ചയം നില്‍ക്കുന്ന സ്ഥലവും കൈയേറിയതല്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

ആശ്വാസം നല്‍കുന്ന വാര്‍ത്തകള്‍

ആശ്വാസം നല്‍കുന്ന വാര്‍ത്തകള്‍

ഇതെല്ലാം ദിലീപിന് ആശ്വാസം നല്‍കുന്ന വാര്‍ത്തകളാണ്. പക്ഷേ, മറ്റു പലര്‍ക്കും ഇത് ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. കാരണം രേഖകള്‍ പരിശോധിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് നിയമലംഘകരുടെ ഒരു കൂട്ടത്തെയാണ്.

സര്‍ക്കാരിന് ഗുണം ചെയ്തു

സര്‍ക്കാരിന് ഗുണം ചെയ്തു

ഇതിലേക്ക് ഉദ്യോഗസ്ഥരെ നയിച്ചത് ദിലീപാണ്. അല്ലെങ്കില്‍ ദിലീപുമായി ബന്ധപ്പെട്ട അന്വേഷണമാണ്. ദിലീപിന്റെ അന്വേഷണം സര്‍ക്കാരിന് ഈ രീതിയില്‍ ഗുണം ചെയ്‌തെന്ന് പരിഹാസ രൂപേണ പറയാം. ഇനി ഉദ്യോഗസ്ഥര്‍ ചെയ്യാന്‍ പോകുന്നത് ചില കടുത്ത നടപടികളാണ്.

പട്ടിക തയ്യാറാക്കുന്നു

പട്ടിക തയ്യാറാക്കുന്നു

ഭൂപരിഷ്‌കരണ നിയമപ്രകാരം 15 ഏക്കര്‍ വരെ കൈവശം വയ്ക്കാം. ഇതില്‍ കൂടുതല്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

രജിസ്‌ട്രേഷന്‍ രേഖകള്‍

രജിസ്‌ട്രേഷന്‍ രേഖകള്‍

രജിസ്‌ട്രേഷന്‍, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ മാത്രമേ ഈ നിയമ ലംഘകരെ കണ്ടെത്താന്‍ സാധിക്കൂ. ഇക്കാര്യം ലാന്‍ഡ് ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ രേഖകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാകാത്തതാണ് ഉദ്യോഗസ്ഥരെ കുഴക്കുന്നത്.

അന്വേഷണത്തിന് പ്രത്യേക സംഘം

അന്വേഷണത്തിന് പ്രത്യേക സംഘം

ഈ സാഹചര്യത്തില്‍ വിശദമായ പഠനം നടത്താനാണ് റവന്യൂ വകുപ്പിന്റെ നീക്കം. അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കും. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പല വമ്പന്‍മാരും കുടുങ്ങുമെന്ന് മാത്രമല്ല, സര്‍ക്കാരിന് മെച്ചവുമാകും.

English summary
Actress Attack case: Dileep land survey more probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X