കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യമില്ലെങ്കിൽ തീർന്നു...! ദിലീപിന് മുന്നിൽ എല്ലാ വാതിലും അടയും... പോലീസ് നീക്കം ഇങ്ങനെ...!!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ കാറില്‍ കടത്തിക്കൊണ്ടു പോയി രണ്ടര മണിക്കൂറോളം ഉപദ്രവിച്ചുവെന്ന കേസില്‍ ഗൂഢാലോചന ഇല്ലെന്നായിരുന്ന പോലീസിന്റെ ആദ്യകുറ്റപത്രം. എന്നാല്‍ പിന്നീട് കഥമാറി. പുതിയ വഴിത്തിരിവുകളും പ്രതികളും കേസിലുണ്ടായി. പള്‍സര്‍ സുനി ഒന്നാം പ്രതിയും നടന്‍ ദിലീപ് രണ്ടാം പ്രതിയുമായുള്ള കുറ്റപത്രം ഒരുങ്ങുന്നു. പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് ഇനി അറസ്റ്റുകള്‍ നടക്കുമോ എന്നത് മാത്രമാണ് ഇനി അറിയേണ്ടത്. പോലീസ് കുറ്റപത്രം പൊളിച്ച് ദിലീപ് എങ്ങനെ രക്ഷപ്പെടും എന്നതും.

കേഡൽ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സാത്താൻ സേവയുടെ രഹസ്യം പുറത്ത്...?? ഇത് അവിശ്വസനീയം....!കേഡൽ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സാത്താൻ സേവയുടെ രഹസ്യം പുറത്ത്...?? ഇത് അവിശ്വസനീയം....!

പഴുതുകളടയ്ക്കും

പഴുതുകളടയ്ക്കും

നടിയെ ആക്രമിച്ച കേസില്‍ എല്ലാവിധ പഴുതുകളും അടച്ച് ദിലീപിനെ പൂട്ടാനാണ് പോലീസ് തയ്യാറെടുക്കുന്നത്. ദിലീപിനെ കൂടാതെ വന്‍സ്രാവുകള്‍ ഉണ്ടെന്ന് പള്‍സര്‍ സുനി പലതവണയായി വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

കുറ്റപത്രം ഉടൻ

കുറ്റപത്രം ഉടൻ

അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് വ്യക്തമാക്കി. ഗൂഢാലോചനക്കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.

ജാമ്യത്തിൽ തീരുമാനമായില്ല

ജാമ്യത്തിൽ തീരുമാനമായില്ല

ദിലീപ് ഹൈക്കോടതിയില്‍ രണ്ടാം ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ജാമ്യക്കാര്യത്തില്‍ ഇതുവരെ കോടതി തീരുമാനം വന്നിട്ടില്ല. രണ്ട് തവണ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. വരുന്ന ചൊവ്വാഴ്ചയാണ് ഇനി കോടതി വിധി വരിക.

ജാമ്യത്തിന് മുൻപ് കുറ്റപത്രമോ

ജാമ്യത്തിന് മുൻപ് കുറ്റപത്രമോ

ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയില്ല എങ്കില്‍ നടന് അത് വലിയ തിരിച്ചടിയാകും. കാരണം അതിന് മുന്‍പ് പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചാല്‍ ദിലീപ് വിചാരണത്തടവുകാരനായി തുടരേണ്ടി വരും. ദിലീപ് രണ്ടാമതും ജാമ്യാപേക്ഷ സമര്‍പ്പിച്ചതോടെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം വേഗത്തിലാക്കിയത്.

പോലീസിന് എതിരെയും

പോലീസിന് എതിരെയും

ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ പോലീസിനെ പ്രതിരോധത്തിലാക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. നടിക്കെതിരെ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് പോലീസ് സ്ഥാപിക്കുന്ന വാദങ്ങളെയെല്ലാം ജാമ്യാപേക്ഷയില്‍ ഖണ്ഡിക്കുന്നുണ്ട്. എന്നാല്‍ തങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ജാമ്യാപേക്ഷയില്‍ അന്വേഷണസംഘത്തിന് ആശങ്കകളൊന്നുമില്ല

സമഗ്രമായ കുറ്റപത്രം

സമഗ്രമായ കുറ്റപത്രം

ഗൂഢാലോചനക്കേസില്‍ ദിലീപിനെതിരെ സമഗ്രമായ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിടുക്കപ്പെട്ട് കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ല എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

പരമാവധി തെളിവുകള്‍

പരമാവധി തെളിവുകള്‍

കേസില്‍ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാവശ്യമായ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ പോലീസിനെതിരെയുള്ള പരാമര്‍ശങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

മഞ്ജുവിന്റെ ആരോപണം

മഞ്ജുവിന്റെ ആരോപണം

നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം ആരോപിച്ചത് ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു വാര്യര്‍ ആയിരുന്നു. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പ്രസംഗിച്ചത് നിര്‍ണായക തെളിവായാണ് പോലീസ് കാണുന്നത്.

ബി സന്ധ്യയ്ക്കെതിരെ

ബി സന്ധ്യയ്ക്കെതിരെ

നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയ്ക്കെതിരെ ജാമ്യാപേക്ഷയിൽ ഗുരുതര ആരോപണങ്ങൾ ദിലീപ് ഉന്നയിച്ചിട്ടുണ്ട്.. കേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്തത് ബി സന്ധ്യ ആയിരുന്നു. സന്ധ്യയുമായി മഞ്ജുവിന് അടുത്ത ബന്ധമാണെന്ന് ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നുണ്ടത്രേ.

റെക്കോർഡ് ചെയ്തില്ല

റെക്കോർഡ് ചെയ്തില്ല

തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യഹര്‍ജിയില്‍ ആരോപണം ഉണ്ടത്രേ. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോപിക്കെപ്പെടുന്നു. എന്നാലീ ആരോപണം പോലീസ് നിഷേധിക്കുന്നു

കത്ത് ഡിജിപിക്ക് അയച്ചു

കത്ത് ഡിജിപിക്ക് അയച്ചു

പോലീസിനെതിരെയും ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദങ്ങളുണ്ട്. പള്‍സര്‍ സുനി ജയിലില്‍ നിന്നും കൊടുത്തയച്ച കത്ത് കിട്ടിയ ദിവസം തന്നെ അത് ഡിജിപിക്ക് വാട്‌സ്ആപ്പില്‍ അയച്ചുവെന്ന് പറയുന്നു.രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പരാതിയും നല്‍കിയിരുന്നുവത്രേ. 20 ദിവസം കഴിഞ്ഞാണ് ബ്ലാക്ക്‌മെയില്‍ പരാതി നല്‍കിയത് എന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ടവർ ലൊക്കേഷനിൽ കാര്യമില്ല

ടവർ ലൊക്കേഷനിൽ കാര്യമില്ല

പള്‍സര്‍ സുനിയെ ദിലീപിന് പരിചയമുണ്ടെന്ന പോലീസ് വാദത്തിന് എതിരെയും ജാമ്യഹര്‍ജിയില്‍ വാദങ്ങളുണ്ട്. അബാദ് പ്ലാസയില്‍ വെച്ച് പള്‍സര്‍ സുനിയുമായി ദിലീപ് നടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് വാദം. എന്നാലിത് പ്രതിഭാഗം തള്ളുന്നു.അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപ് ഉണ്ടായിരുന്നതിനാല്‍ ദിലീപ് അബാദ് പ്ലാസയില്‍ താമസിച്ചിരുന്നു. അക്കാലത്ത് മുകേഷിന്റെ ഡ്രൈവറായ സുനിയും അവിടെ വന്നിരിക്കാം. ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്ന വാദത്തിന് അത്‌കൊണ്ട് പ്രസക്തി ഇല്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

English summary
Police to file chargsheet in actress case within 90 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X