കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസില്‍ നിന്നു പിന്മാറുകയാണെന്ന് നടി; പറ്റില്ലെന്ന് പോലീസ്, പ്രമുഖര്‍ കുടുങ്ങും... കാരണം ഇതാണ്

നേരത്തെ ദിലീപ് കേസിലും സമാനമായ സാഹചര്യമുണ്ടായിരുന്നു. അജുവിനെതിരായ കേസ് അവസാനിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് നടി കോടതിയില്‍ അറിയിച്ചു. പക്ഷേ കോടതി മറിച്ചുള്ള തീരുമാനമാണ് എടുത്തത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: സിനിമാ നടനും അണിയപ്രവര്‍ത്തകരും ഉള്‍പ്പെട്ട കേസില്‍ പോലീസ് നിലപാട് കടുപ്പിക്കുന്നു. നടിയുമായി ഒത്തുതീര്‍പ്പിലെത്തിയാലും പ്രമുഖര്‍ക്ക് കേസില്‍ നിന്നു രക്ഷപ്പെടാന്‍ സാധിക്കില്ല. കാരണം ഒത്തുതീര്‍പ്പിലൂടെ രക്ഷപ്പെടാവുന്ന കേസല്ലിത്. പോലീസ് ഇക്കാര്യം വിശദമാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

ഹണീബി ടു സിനിമയില്‍ അനുവാദമില്ലാതെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചെന്ന പരാതിയിലാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്. സാമ്പത്തിക ആരോപണം മാത്രമേ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കൂ. അല്ലാതെ ക്രിമിനല്‍ കുറ്റങ്ങള്‍ ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കില്ലെന്നും അതിന്റെ നടപടിക്രമങ്ങള്‍ തുടരുമെന്നും പോലീസ് വ്യക്തമാക്കി.

ക്രിമിനല്‍ കുറ്റങ്ങള്‍ ഇവയാണ്

ക്രിമിനല്‍ കുറ്റങ്ങള്‍ ഇവയാണ്

ബോഡി ഡബ്ലിങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റങ്ങളാണ്. ഇവ പരാതിക്കാരിയുടെ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിക്കാനാകില്ലെന്ന് പോലീസ് പറയുന്നു.

പ്രതിഫലം നല്‍കിയില്ല

പ്രതിഫലം നല്‍കിയില്ല

പ്രതിഫലം നല്‍കിയില്ലെന്നും നടി പരാതിപ്പെട്ടിരുന്നു. ഇത് വേണമെങ്കില്‍ ഒത്തുതീര്‍പ്പിലൂടെ പിന്‍വലിക്കാം. പക്ഷേ, ക്രിമിനല്‍ കുറ്റങ്ങള്‍ അത്തരത്തില്‍ പിന്‍വലിക്കാനാകില്ല.

പ്രതികള്‍ ഇവരാണ്

പ്രതികള്‍ ഇവരാണ്

നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെട്ട കേസിലാണ് പോലീസ് നിലപാട് കടുപ്പിക്കുന്നത്. ജീന്‍ പോള്‍ ലാലിന് പുറമെ നടന്‍ ശ്രീനാഥ് ഭാസിയും മറ്റു രണ്ട് അണിയറ പ്രവര്‍ത്തകരും കേസില്‍ പ്രതികളാണ്.

നടി പിന്നീട് മലക്കം മറിഞ്ഞു

നടി പിന്നീട് മലക്കം മറിഞ്ഞു

കേസില്‍ ആദ്യം പരാതിയുമായി രംഗത്തെത്തിയ നടി പിന്നീട് മലക്കം മറിയുകയായിരുന്നു. ജീന്‍പോള്‍ ലാലിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് സത്യവാങ്മൂലത്തില്‍ പരാതിക്കാരിയായ നടി നിലപാട് മാറ്റിയത്.

ജാമ്യം നല്‍കരുതെന്ന് പോലീസ്

ജാമ്യം നല്‍കരുതെന്ന് പോലീസ്

ജീന്‍ പോള്‍ ലാലടക്കം നാല് പ്രതികള്‍ക്കും ജാമ്യം നല്‍കരുതെന്ന് പോലീസ് നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്കെതിരേ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നും പോലീസ് വ്യക്തമാക്കി.

നടിയുടെ ശരീരം മാറ്റി

നടിയുടെ ശരീരം മാറ്റി

അഭിനയിച്ച നടിയുടെ അനുവാദമില്ലാതെ അവരുടെ മുഖവും മറ്റൊരു സ്ത്രീയുടെ ശരീരവും പ്രദര്‍ശിപ്പിച്ചു ചിത്രീകരിച്ചുവെന്നാണ് ആരോപണം. ഇത് ക്രിമിനല്‍ കുറ്റമാണെന്ന് പോലീസ് പറയുന്നു.

പ്രതികളുടെ അശ്ലീല ചോദ്യങ്ങള്‍

പ്രതികളുടെ അശ്ലീല ചോദ്യങ്ങള്‍

അതിന് പുറമെ പ്രതിഫലം ചോദിച്ച് വന്നപ്പോള്‍ നടിയോട് പ്രതികള്‍ അശ്ലീലമായി സംസാരിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പ്രതികള്‍ ജാമ്യാപേക്ഷ തേടി കോടതിയില്‍ എത്തിയതോടെയാണ് നടി നിലപാട് മാറ്റിയത്.

പരാതിയില്‍ കഴമ്പുണ്ട്

പരാതിയില്‍ കഴമ്പുണ്ട്

നടിയുടെ പരാതിയില്‍ കഴമ്പുണ്ട്. ഇക്കാര്യം തെളിവെടുപ്പ് നടത്തിയ പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന കുമ്പളത്തെ ഹോട്ടലില്‍ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

പ്രതികളെ ചോദ്യം ചെയ്യണം

പ്രതികളെ ചോദ്യം ചെയ്യണം

പ്രതികളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യും.

പരാതിക്കാരിയായ നടി

പരാതിക്കാരിയായ നടി

ഹൈക്കോടതിയില്‍ പോലീസ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് പരാതിക്കാരിയായ നടി സത്യവാങ്മൂലവുമായി രംഗത്തെത്തിയതും കേസ് പിന്‍വലിക്കുകയാണെന്ന് ബോധിപ്പിച്ചതും. എന്നാല്‍ കേസ് പൂര്‍ണമായും പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.

ദിലീപ് കേസിലും സമാനം

ദിലീപ് കേസിലും സമാനം

നേരത്തെ ദിലീപ് കേസിലും സമാനമായ സാഹചര്യമുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ അജു വര്‍ഗീസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഇത്. അജുവിനെതിരായ കേസ് അവസാനിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് നടി കോടതിയില്‍ അറിയിച്ചു. പക്ഷേ കോടതി മറിച്ചുള്ള തീരുമാനമാണ് എടുത്തത്.

English summary
Actress case against Jean Paul lal continue: police,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X