കാവ്യയ്ക്കും കുരുക്ക് മുറുകുന്നു... രണ്ട് ചോദ്യങ്ങളിൽ കാവ്യയെ പൂട്ടി!! ഉത്തരങ്ങളിൽ വ്യക്തത കുറവ്!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനും കുരുക്ക് മുറുകുന്നതായി സൂചന. ചൊവ്വഴ്ച അന്വേഷണ സംഘം കാവ്യയെ ആലുവയിലെ ദിലീപിന്റെ വീട്ടിൽ വച്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ കാവ്യയുടെ മൊഴി പലതും അവ്യക്തമായിരുന്നുവെന്നാണ് സൂചനകൾ.

കാവ്യ പറഞ്ഞത് നുണ!! സുനിക്ക് കാവ്യയുമായി അടുത്ത ബന്ധം? വിളിച്ചിരുന്നത് സുനിക്കുട്ടൻ എന്ന്....

അതേസമയം രണ്ടേ രണ്ട് ചോദ്യങ്ങളിൽ അന്വേഷണ സംഘം കാവ്യയെ കുരുക്കിയതായും റിപ്പോർട്ടുകളുണ്ട്. കേരള കൗമുദിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു കാവ്യയുടെ മൊഴി എടുത്തിരുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ പലപ്പോഴും കാവ്യ പൊട്ടിക്കരഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

രണ്ട് പ്രധാന ചോദ്യങ്ങൾ

രണ്ട് പ്രധാന ചോദ്യങ്ങൾ

രണ്ട് പ്രധാന ചോദ്യങ്ങളാണ് അന്വേഷണ സംഘം കാവ്യയോട് ചോദിച്ചിരുന്നത്. ആദ്യത്തേത് പൾസർ സുനി ലക്ഷ്യയിലെത്തിയതിനെ കുറിച്ചും അടുത്തത് ആക്രമിക്കപ്പെട്ട നടിയുമായുള്ള കാവ്യയുടെ ബന്ധത്തെ കുറിച്ചുമായിരുന്നു.

സുനി ലക്ഷ്യയിൽ

സുനി ലക്ഷ്യയിൽ

നടിയെ ആക്രമിച്ച സംഭവത്തിനു ശേഷം ഒളിവിൽ കഴിയവെ പൾസർ സുനി കാവ്യയുടെ ഉടമസ്ഥതയിലുളള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തിയിരുന്നു. ഇതിന്റെ തെളിവ് അന്വേഷണ സംഘത്തിനും ലഭിച്ചിരുന്നു. നടിയെ ആക്രമിക്കുന്നതിൻറെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് സുനി ഇവിടെ ഏൽപ്പിച്ചെന്നാണ് വിവരം

മൊഴിയിലും കത്തിലും

മൊഴിയിലും കത്തിലും

സുനി ദിലീപിന് അയച്ച കത്തിലും അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലും സുനി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കടയിലെത്തിയപ്പോൾ എല്ലാവരും ആലുവയിലെ വീട്ടിലാണെന്ന് അറിഞ്ഞെന്നും സുനി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാവ്യയെ ചോദിച്ചത്.

കാവ്യ പറഞ്ഞത്

കാവ്യ പറഞ്ഞത്

അതേസമയം സുനിയെ മുൻ പരിചയമില്ലെന്നായിരുന്നു കാവ്യയുടെ ഉത്തരം. സുനി ലക്ഷ്യയിൽ വന്നതിനെ കുറിച്ച് അറിയില്ലെന്നും കാവ്യയുടെ മൊഴിയിലുണ്ട്.

ആക്രമിക്കപ്പെട്ട നടിയുമായുള്ള ബന്ധം

ആക്രമിക്കപ്പെട്ട നടിയുമായുള്ള ബന്ധം

ആക്രമിക്കപ്പെട്ട നടിയുമായുള്ള കാവ്യയുടെ ബന്ധത്തെ കുറിച്ചാണ് പിന്നീട് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചത്. ആക്രമിക്കപ്പെട്ട നടിയുമായി നല്ല ബന്ധത്തിലായിരുന്ന കാവ്യ എന്തുകൊണ്ട് നടിയുമായി അകന്നു എന്നായിരുന്നു അന്വേഷണ സംഘത്തിന് അറിയേണ്ടിയിരുന്നത്. ഇരുവരും ഒന്നിച്ച് പങ്കെടുത്ത വിദേശ ഷോകൾ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം.

മഞ്ജു ദിലീപ് വിവാഹ മോചനം

മഞ്ജു ദിലീപ് വിവാഹ മോചനം

മഞ്ജു വാര്യരുമായി ദിലീപ് വിവാഹ മോചനം നേടിയതിനെ കുറിച്ചും അന്വേഷണ സംഘം കാവ്യയോട് ചോദിച്ചിരുന്നു. ഇത് നടിയുമായി പകയ്ക്ക് കാരണമായോ എന്നും അന്വേഷണ സംഘം ചോദിച്ചു.

വ്യക്തമാക്കാതെ അന്വേഷണ സംഘം

വ്യക്തമാക്കാതെ അന്വേഷണ സംഘം

അതേസമയം കാവ്യയുടെ മൊഴി വെളിപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായില്ല. മണിക്കൂറുകളോളമായിരുന്നു കാവ്യയെ ചോദ്യം ചെയ്തത്.

വികാര നിർഭരമായി

വികാര നിർഭരമായി

കാവ്യയുടെ പല ഉത്തരങ്ങളും വികാര നിർഭരമായിട്ടായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാവ്യയെ അന്വേഷണ സംഘം ആശ്വസിപ്പിച്ചിരുന്നില്ലെന്നും വിവരങ്ങളുണ്ട്. പകരം ശാന്തമാകാൻ കാത്തിരുന്ന ശേഷം എല്ലാ ചോദ്യങ്ങളും ചോദിച്ച ശേഷമായിരുന്നു അന്വേഷണ സംഘം മടങ്ങിയത്.

വ്യക്തത കുറവ്

വ്യക്തത കുറവ്

ചോദ്യം ചെയ്യലിനു ശേഷം കാവ്യയുടെ മൊഴി വിശകലനം ചെയ്തിരുന്നു. പല ചോദ്യങ്ങൾക്കും അറിയില്ലെന്നായിരുന്നു കാവ്യ മൊഴി നൽകിയിരുന്നത്. പല ഉത്തരങ്ങളിലും വ്യക്തത ക്കുറവുണ്ടെന്നാണ് വിവരങ്ങൾ. പല ചോദ്യങ്ങളിൽ നിന്നും കാവ്യ ഒഴിഞ്ഞു മാറിയതായാണ് വിവരം.

Actress Case; Pollice Investigate The Role Of Another Actress
English summary
actress attack case kavya questioned by investigation team.
Please Wait while comments are loading...