കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പോലീസ് നാടകീയമായി പിടികൂടി!

  • By Kishor
Google Oneindia Malayalam News

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ പോലീസ് പിടികൂടി. എറണാകുളം എ സി ജെ എം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also: നടിയെ തട്ടിക്കൊണ്ടുപോയ കാറില്‍ പുരുഷബീജം, അതും ഉമിനീര് കലര്‍ന്നത്.. പത്രവാര്‍ത്ത പറയുന്നതെന്ത്?

Read Also: നടിയെക്കൊണ്ട് അരുതാത്തത് ചെയ്യിച്ച ശേഷം വീഡിയോ പിടിച്ചു.. ഈ വീഡിയോ കാണിച്ചാണോ പേടിപ്പിക്കൽ?

Read Also: മലയാളത്തിലെ ജനപ്രിയ നടന്‍ ബാംഗ്ലൂരിലെത്തി ആക്രമിക്കപ്പെട്ട നടിയുടെ പ്രതിശ്രുത വരനെ കണ്ടതെന്തിന്?

Read Also: കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടിക്ക് എന്താണ് സംഭവിച്ചത്? ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ തന്നെ!

പള്‍സര്‍ സുനിക്കൊപ്പം കേസിലെ മറ്റൊരു പ്രതിയായ വിജീഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാകാന്‍ എത്തിയെങ്കിലും അപ്പോഴേക്കും കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞിരുന്നു. അഭിഭാഷകര്‍ക്കൊപ്പം കോടതിയില്‍ എത്തിയ സുനിയെ പോലീസ് നാടകീയമായിട്ടാണ് പിടികൂടിയത്.

കീഴടങ്ങാനുള്ള ശ്രമം വിഫലം

കീഴടങ്ങാനുള്ള ശ്രമം വിഫലം

കൊച്ചിയിലെ എ സി ജെ എം കോടതിയില്‍ അഭിഭാഷകരുമായി കീഴടങ്ങാന്‍ എത്തിയതായിരുന്നു പള്‍സര്‍ സുനി. പള്‍സര്‍ സുനിക്കൊപ്പം മറ്റൊരു പ്രതിയായ വിജീഷും ഉണ്ടായിരുന്നു. എന്നാല്‍ ഇവരെത്തിയപ്പോള്‍ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞിരുന്നു. ഈ സമയത്ത് പോലീസ് സംഘം പള്‍സര്‍ സുനിയെയും വിജീഷിനെയും ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു.

ഒളിവിലായിരുന്നു സുനി

ഒളിവിലായിരുന്നു സുനി

വെള്ളിയാഴ്ച രാത്രി പുതിയ ചിത്രത്തിന്റെ ഡബ്ബിങിനായി കൊച്ചിയിലെത്തിയ നടിയാണ് ആക്രമിക്കപ്പെട്ടത്. നടിയെയും കൊണ്ട് കാറില്‍ ചുറ്റിയ ശേഷം സംഘം കാക്കനാട് വെച്ച് ഉപേക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച തന്നെ കേസിലെ മുഖ്യപ്രതിയായ സുനി ഒളിവില്‍ പോയിരുന്നു. പള്‍സര്‍ സുനി അമ്പലപ്പുഴയിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

കീഴടങ്ങിയത് എറണാകുളത്ത്

കീഴടങ്ങിയത് എറണാകുളത്ത്

പാലക്കാട് കോടതിയില്‍ പള്‍സര്‍ സുനി കീഴടങ്ങും എന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇന്ന് ഉച്ചയോടെ എറണാകുളത്തുള്ള എ സി ജെ എം കോടതിയിലാണ് പള്‍സര്‍ സുനി കീഴടങ്ങിയത്. പാലക്കാട് കീഴടങ്ങാനെത്തുന്ന സുനിയെ അറസ്റ്റ് ചെയ്യാനായി വന്‍ പോലീസ് സംഘം കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം.

രണ്ട് തവണ രക്ഷപ്പെട്ടു

രണ്ട് തവണ രക്ഷപ്പെട്ടു

ആലപ്പുഴയിലെ അമ്പലപ്പുഴയിലെത്തി പള്‍സര്‍ സുനിയെ പിടികൂടാന്‍ പോലീസ് സംഘം ശ്രമിച്ചെങ്കിലും ഇയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സുനി കോയമ്പത്തൂരിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം കോയമ്പത്തൂരില്‍ എത്തിയെങ്കിലും ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടു. പോലീസ് എത്തുന്നതിന് തൊട്ട് മുമ്പ് കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ നിന്നും സുനി കടന്നുകളയുകയായിരുന്നു.

ജാമ്യാപേക്ഷ തള്ളി

ജാമ്യാപേക്ഷ തള്ളി

കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാറും കൂട്ടുപ്രതികളായ മണികണ്ഠന്‍, വിജീഷ് എന്നിവരുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ഈ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ഇതിന് പിന്നാലെയാണ് പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്. പള്‍സര്‍ സുനിക്കൊപ്പം കേസിലെ മറ്റൊരു പ്രതിയായ വിജീഷും പോലീസില്‍ കീഴടങ്ങാന്‍ എത്തിയിരുന്നു. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഓപ്പറേഷന്‍ നടന്നത് ഇങ്ങനെ

ഓപ്പറേഷന്‍ നടന്നത് ഇങ്ങനെ

കൊച്ചിയിലെ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലാണ് പോലീസ് സുനിയ കുടുക്കാനുള്ള ഓപ്പറേഷന് നേതൃത്വം നടന്നത്. ഇന്നലെ അര്‍ദ്ധ രാത്രിയോടെ സുനിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കോയമ്പത്തൂര്‍ എത്തിയെങ്കിലും സുനി കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ ടീമിനെ വിന്യസിച്ച് സുനിക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി.

ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍

ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍

പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തതോടെ നടിയെ കിഡ്‌നാപ്പ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടും എന്ന പ്രതീക്ഷയിലാണ് പോലീസ്. ഇതില്‍ ഏറ്റവും പ്രധാനം ആരാണ് ഈ ക്വട്ടേഷന്‍ പള്‍സര്‍ സുനിയെ ഏല്‍പ്പിച്ചത് എന്ന് തന്നെ. ഇത് സംബന്ധിച്ച് ഇതിനോടകം തന്നെ പല കഥകളും പ്രചരിച്ചുകഴിഞ്ഞു. പലരും സംശയത്തിന്റെ നിഴലില്‍ ആണ്.

സംഭവം നടന്നത് ഇങ്ങനെ

സംഭവം നടന്നത് ഇങ്ങനെ

ഹണി ബീയുടെ നിര്‍മ്മാതാക്കളായ ലാല്‍ പ്രൊഡക്ഷന്‍സ് വാടകയ്‌ക്കെടുത്ത കാറില്‍ പുതിയ ചിത്രത്തിന്റെ ഡബ്ബിങിന് വേണ്ടി വരികയായിരുന്നു നടി. രാത്രി പത്ത് മണിയോടെ ഒരു ടെമ്പോ ട്രാവല്‍ നടി സഞ്ചരിച്ച കാറിനെ ഇടിച്ചു. ഇത് ചോദ്യം ചെയ്യാനായി ഇറങ്ങിയ ഡ്രൈവറെ ട്രാവലറിലുണ്ടായുന്ന ആള്‍ ദൂരേക്ക് മാറ്റുകയും അഞ്ച് പേര്‍ കാറില്‍ അതിക്രമിച്ചു കയറുകയായിരുന്നു.

ആരാണ് ഗൂഡാലോചന നടത്തിയത്

ആരാണ് ഗൂഡാലോചന നടത്തിയത്

കൊടും ക്രിമിനലായ പള്‍സര്‍ സുനി ഡ്രൈവര്‍ മാര്‍ട്ടിനുമായി ചേര്‍ന്ന് നടിയെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയായിരുന്നു. എങ്കില്‍ ആരാണ് ഇതിന് പിന്നില്‍. മാര്‍ട്ടിനെ മുന്‍നിര്‍ത്തി സുനി ഒരുക്കിയ കെണിയായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്. പള്‍സര്‍ സുനി നേരത്തെ നടിയുടെ ഡ്രൈവറായി വച്ചിരുന്നത്രെ. ഇയാളെ ഒഴിവാക്കി എന്നും ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് പോലീസ് നിഗമനം.

പള്‍സര്‍ സുനി നടിയോട് പറഞ്ഞത്

പള്‍സര്‍ സുനി നടിയോട് പറഞ്ഞത്

പള്‍സര്‍ സുനിയാണ് നടിയെ ശാരീരികമായി ഉപദ്രവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കൂട്ടാളികള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നത്രെ. എല്ലാം കഴിഞ്ഞ ശേഷം കാക്കനാട് പരിസരത്ത് നടിയെ ഇറക്കിവിടുമ്പോള്‍ പള്‍സര്‍ സുനി രാവിലെ കാണണം എന്ന് നടിയോട് പറഞ്ഞിരുന്നത്രെ. കാറില്‍ മുഖം മറച്ച് കയറിയ പള്‍സര്‍ സുനിയോട് മുഖം മൂടി മാറ്റിയപ്പോള്‍ നീ സുനിയല്ലേടാ എന്ന് നടി ചോദിച്ചിരുന്നത്രെ.

 ഭീഷണിപ്പെടുത്താന്‍ ശ്രമം നടന്നു

ഭീഷണിപ്പെടുത്താന്‍ ശ്രമം നടന്നു

നടിയെക്കൊണ്ട് അരുതാത്തത് ചെയ്യിച്ച ശേഷം ഈ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നതായി നേരത്തെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ പറയുന്ന രംഗങ്ങള്‍ ഇതാണത്രെ. ഇക്കാര്യങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത് കാണിച്ചാണ് നടിയെ ക്വട്ടേഷന്‍ സംഘം ഭീഷണിപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

 കരയാത്ത മുഖം വേണം

കരയാത്ത മുഖം വേണം

കാറില്‍ നടന്ന സംഭവങ്ങളില്‍ വല്ലാത്ത ഷോക്കിലായിരുന്നത്രെ നടി. നടിയോട്. ക്വട്ടേഷന്‍ നല്‍കിയവരെ കാണിക്കാന്‍ വേണ്ടി കരയാത്ത മുഖം വേണം എന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പറഞ്ഞതായി വിവരം കിട്ടിയിട്ടുണ്ടെന്ന് റിപ്പോര്‍്ട്ട് പറയുന്നു. ടെംപോ ട്രാവലറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം നടി സഞ്ചരിച്ചിരുന്ന കാറിനെ ഇടിക്കുകയായിരുന്നു. നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്‍ ഇത് ചോദ്യം ചെയ്യാന്‍ പുറത്തിറങ്ങിയപ്പോഴാണ് പള്‍സര്‍ സുനിയും കൂട്ടരും നടിയുടെ കാറില്‍ കയറിയത്.

English summary
Actress attack case: Main accused Pulsar Suni surrenders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X