കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരെ പോലീസ് നടത്തുന്നത്... ഗൂഢനീക്കങ്ങള്‍!! എന്തിനാണിത്? പ്രമുഖര്‍ ചോദ്യം ചെയ്യുന്നു

ദിലീപിനെ ഇനി കേസില്‍ കോടതിയില്‍ ഹാജരാക്കേണ്ടത് ഓഗസ്റ്റ് 22നാണ്. അന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി തന്നെയാകും ഹാജരാക്കുക.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കണ്ണൂര്‍: പ്രമുഖ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ കാര്യങ്ങളില്‍ നിഗൂഢതകളുണ്ടെന്ന് ആക്ഷേപം. സാധാരണ ഒരു കേസല്ല ഇത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ വിവാദമായ ചില പ്രശ്‌നങ്ങള്‍ ദിലീപ് കേസിലും ഉണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ദിലീപ് കുടുങ്ങിയ കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ നിഗൂഢമാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം. കേസില്‍ ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത് എന്തിനാണെന്നും അവര്‍ ചോദിക്കുന്നു.

സുരക്ഷാ പ്രശ്‌നങ്ങള്‍

സുരക്ഷാ പ്രശ്‌നങ്ങള്‍

ദിലീപിനെ കോടതിയില്‍ ഹാജരാക്കുന്നത് പോലീസ് ആവശ്യപ്രകാരം കോടതി തടഞ്ഞിരിക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലാണ് നേരിട്ട് ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികള്‍ ആവര്‍ത്തിക്കുന്നത്.

ദുരൂഹ നടപടികള്‍

ദുരൂഹ നടപടികള്‍

രണ്ടു തവണ ഇപ്പോള്‍ കോടതിയില്‍ വാദം കേട്ടതും അഭിപ്രായം തേടിയതും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്. തുടര്‍ന്ന് റിമാന്റ് നീട്ടുകയായിരുന്നു. എന്തിനാണ് ഇത്തരത്തില്‍ നടപടികള്‍ നീക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

പയ്യന്നൂരിലെ സംഘം

പയ്യന്നൂരിലെ സംഘം

തടവുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പയ്യന്നൂര്‍ കേന്ദ്രമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ കൂട്ടായ്മയാണ് ദിലീപ് വിഷയത്തിലും നിഗൂഢത സംശയിക്കുന്നത്.

 അന്താരാഷ്ട്ര പ്രശ്‌നം

അന്താരാഷ്ട്ര പ്രശ്‌നം

പ്രതിയെ നേരിട്ട് കോടതിയില്‍ ഹാജരാക്കാതെ പ്രതിബിംബം ഹാജരാക്കുന്ന വീഡിയോ കോണ്‍ഫറന്‍സിങിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഇതേ നടപടി തന്നെയാണ് ദിലീപ് കേസിലും ആവര്‍ത്തിക്കുന്നതെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു.

 മജിസ്‌ട്രേറ്റിനോട് തുറന്നു സംസാരിക്കാന്‍ സാധ്യമല്ല

മജിസ്‌ട്രേറ്റിനോട് തുറന്നു സംസാരിക്കാന്‍ സാധ്യമല്ല

തുറന്ന കോടതിയില്‍ മജിസ്‌ട്രേറ്റിനോട് വിഷയങ്ങള്‍ സ്വതന്ത്രമായി പറയാനുള്ള സാഹചര്യമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. പോലീസിനെതിരേ പരാതി പറയാനും ബന്ധുക്കളെ കാണാനും അഭിഭാഷകരോട് സംസാരിക്കാനുമെല്ലാമുള്ള സാഹചര്യം ഇതോടെ തടയുകയാണ്.

ദിലീപ് കേസിലും ആവര്‍ത്തിക്കുന്നു

ദിലീപ് കേസിലും ആവര്‍ത്തിക്കുന്നു

ദിലീപ് കേസിലും ഇതുതന്നെയാണ് ആവര്‍ത്തിക്കുന്നതെന്ന് കൂട്ടായ്മ ആരോപിക്കുന്നു. വിചാരണ തടവുകാര്‍ക്ക് പുറം ലോകം കാണാനുള്ള അവസരവും വീഡിയോ കോണ്‍ഫറന്‍സ് മൂലം ഇല്ലാതാകുന്നുവെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് 22ന് ഹാജരാക്കും

ഓഗസ്റ്റ് 22ന് ഹാജരാക്കും

ദിലീപിനെ ഇനി കേസില്‍ കോടതിയില്‍ ഹാജരാക്കേണ്ടത് ഓഗസ്റ്റ് 22നാണ്. അന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി തന്നെയാകും ഹാജരാക്കുക. സുരക്ഷാ പ്രശ്‌നമുണ്ടെന്നാണ് പോലീസ് പറയുന്നത്.

ജയില്‍ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍

ജയില്‍ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍

വീഡിയോ കോണ്‍ഫറന്‍സ് നടക്കുന്നത് ജയില്‍ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ ദിലീപിന് എല്ലാ കാര്യവും മജിസ്‌ട്രേറ്റിനോട് തുറന്നുപറയാന്‍ സാധിക്കണം എന്നില്ലെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു.

ഇവരാണ് പ്രതിനിധികള്‍

ഇവരാണ് പ്രതിനിധികള്‍

മനുഷ്യാവകാശ കൂട്ടായ്മ യോഗത്തില്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ രാജ്‌മോഹന്‍, പി ഗിരീഷ്, സിപി പ്രസൂണ്‍, വിവി ഡിജോയ്, പിയു മീര, അനീഷ് പ്രഭാകര്‍, എം അജിത്ത്, കെ ചന്ദ്രന്‍, എംവി വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു.

കൂട്ടായ്മയുടെ മറ്റു മണ്ഡലങ്ങള്‍

കൂട്ടായ്മയുടെ മറ്റു മണ്ഡലങ്ങള്‍


തടവുകാരുടെ അവകാശങ്ങള്‍ മാത്രമല്ല ഈ മനുഷ്യാവകാശ കൂട്ടായ്മയുടെ ലക്ഷ്യം. ഹര്‍ത്താലുകള്‍, വധശിക്ഷ, അക്രമരാഷ്ട്രീയം എന്നിവയ്‌ക്കെല്ലാം എതിരാണ് പയ്യന്നൂരിലെ ഈ കൂട്ടായ്മ.

English summary
Actress Attack case: No video conferenceing for Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X