കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തു; ഇന്ന് പലർക്കും 'ദു:ഖവെള്ളിയാകും'! മുതിർന്ന നടനും ബന്ധുവും...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ വെള്ളിയാഴ്ച നിർണ്ണായക നീക്കങ്ങൾക്ക് സാധ്യത. ദിലീപിന്റെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കുമെങ്കിലും പോലീസിന് പ്രധാനപ്പെട്ട പല വിവരങ്ങളും ഇതിനകം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഭാഗ്യലക്ഷ്മിയെ ഫേസ്ബുക്കിൽ അപമാനിച്ച 'ഞെരമ്പൻ' പിടിയിൽ,ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും പരാതി

നിലവിൽ കസ്റ്റഡിയിലുള്ള ദിലീപിനെ വെള്ളിയാഴ്ച രാവിലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസിൽ ദിലീപ് നൽകിയ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. അതേസമയം, ദിലീപിന്റെ ഭാര്യ കാവ്യമാധവനെയും അമ്മയെയും കഴിഞ്ഞ ദിവസം പോലീസ് രഹസ്യമായി ചോദ്യം ചെയ്തെന്നാണ് റിപ്പോർട്ട്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാവ്യാ മാധവന്റെ അടുത്ത ബന്ധുവിനെയും ചോദ്യം ചെയ്തേക്കും. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

കാവ്യയും അമ്മയും...

കാവ്യയും അമ്മയും...

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്ന സംഘമാണ് കഴിഞ്ഞ ദിവസം കാവ്യാ മാധവനെയും അമ്മ ശ്യാമളയെയും രഹസ്യമായി ചോദ്യം ചെയ്തത്.

ദിലീപിനൊപ്പം കാവ്യയും?

ദിലീപിനൊപ്പം കാവ്യയും?

കേസിൽ അറസ്റ്റിലായ ദിലീപിനൊപ്പം ഏതെങ്കിലും ഘട്ടത്തിൽ കാവ്യാ മാധവനും ഗൂഢാലോചനയിൽ പങ്കാളിയായിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. എന്നാൽ കാവ്യയെ ചോദ്യം ചെയ്തത് ഐജി ദിനേന്ദ്ര കശ്യപ് സ്ഥിരീകരിച്ചിട്ടില്ല.

ലക്ഷ്യയിൽ വീണ്ടും പരിശോധന...

ലക്ഷ്യയിൽ വീണ്ടും പരിശോധന...

കാവ്യയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പരിശോധന തുടരാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാവ്യയുടെ അടുത്ത ബന്ധുവിനെയും പോലീസ് ചോദ്യം ചെയ്യും.

പലതവണ ഫോണിൽ വിളിച്ചു...

പലതവണ ഫോണിൽ വിളിച്ചു...

നടി ആക്രമിക്കപ്പെട്ട ദിവസവും പിറ്റേന്നും കാവ്യയും അമ്മയും ഈ ബന്ധുവുമായി പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മുതിർന്ന നടനും...

മുതിർന്ന നടനും...

ദിലീപുമായി അടുപ്പമുള്ള മുതിർന്ന നടൻ, അൻവർ സാദത്ത് എംഎൽഎ എന്നിവരെയും പോലീസ് ഉടൻ ചോദ്യം ചെയ്യും.

മധ്യസ്ഥം വഹിച്ചത്...

മധ്യസ്ഥം വഹിച്ചത്...

കൊച്ചി അബാദ് പ്ലാസയിൽ 'അമ്മ'യുടെ താരനിശയുടെ റിഹേഴ്സൽ ക്യാമ്പ് നടക്കുന്നതിനിടെ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ കശപിശയുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ അന്ന് മധ്യസ്ഥം വഹിച്ച മുതിർന്ന നടനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്.

വെള്ളിയാഴ്ച കൂടുതൽ അറസ്റ്റ്?

വെള്ളിയാഴ്ച കൂടുതൽ അറസ്റ്റ്?

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജൂലായ് 14 വെള്ളിയാഴ്ച കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ദിലീപ് കോടതിയിൽ...

ദിലീപ് കോടതിയിൽ...

അതേസമയം, നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ദിലീപിനെ വെള്ളിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ദിലീപിന്റെ ജാമ്യാപേക്ഷയും വെള്ളിയാഴ്ച കോടതി പരിഗണിക്കും.

Actress Abduction Case: Were Kavya Madhavan Questioned?
English summary
actress attack case;police questioned kavya and her mom.
Please Wait while comments are loading...