നടിയെ ആക്രമിച്ച കേസിൽ പിടി തോമസിന്റെ മൊഴിയെടുക്കും!എംഎൽഎ ഹോസ്റ്റലിൽവെച്ച് നടക്കില്ലെന്ന് പിടി,കാരണം?

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ പിടി തോമസ് എംഎൽഎയുടെ മൊഴി രേഖപ്പെടുത്തും. ജൂലായ് 21 വെള്ളിയാഴ്ച പിടി തോമസിന്റെ മൊഴിയെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിൽ വെച്ച് മൊഴിയെടുക്കുമെന്നാണ് പോലീസ് അറിയിച്ചിരുന്നത്.

ദീപ നിശാന്തിന്റെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഔട്ട്സ്പോക്കണും കാവിപ്പടയ്ക്കും പിടിവീഴും...

ആ നടിയുടേത് മാത്രമല്ല!മലയാളത്തിലെ പല നടിമാരുടെയും ദൃശ്യങ്ങൾ സുനിയുടെ പക്കൽ?ഞെട്ടിത്തരിച്ച് പോലീസ്

എന്നാൽ എംഎൽഎ ഹോസ്റ്റലിൽ വെച്ച് മൊഴി രേഖപ്പെടുത്തുന്നതിൽ അസൗകര്യമുണ്ടെന്ന് പിടി തോമസ് എംഎൽഎ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പിടി തോമസിന്റെ മൊഴിയെടുക്കുന്നത് എവിടെവെച്ചാകുമെന്നതിൽ വ്യക്തതയില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യം മുതലേ സജീവമായി ഇടപെട്ടിരുന്ന പിടി തോമസ് പല ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതുവരെ പിടി തോമസിന്റെ മൊഴിയെടുക്കാത്തത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി.

ബിജെപിയെ പൂട്ടാൻ പിണറായി സർക്കാർ! മെഡിക്കൽ കോഴയിൽ വിജിലൻസ് അന്വേഷണം,രക്ഷയില്ല...

പിടി തോമസ് എംഎൽഎ...

പിടി തോമസ് എംഎൽഎ...

നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതലേ സജീവമായി ഇടപെട്ടിരുന്നയാളാണ് പിടി തോമസ്. നടി ആക്രമണത്തിനിരയായ രാത്രിയിൽ ആദ്യം സംഭവമറിഞ്ഞവരിൽ ഒരാൾ പിടി തോമസായിരുന്നു.

നടിയുമായി...

നടിയുമായി...

ആക്രമണത്തിനിരയായ നടിയെ സംവിധായകൻ ലാലിന്റെ വീട്ടിൽ വെച്ച് പിടി തോമസ് കണ്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് കേസിന്റെ പലഘട്ടങ്ങളിലും അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു.

ആരോപണങ്ങൾ...

ആരോപണങ്ങൾ...

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെതിരെയും പിടി തോമസ് രംഗത്തെത്തിയിരുന്നു. കൂടാതെ ട്രെയിനിൽ വെച്ച് ഒരു സ്ത്രീ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടുവെന്ന് ഒരു യുവാവ് തന്നെ അറിയിച്ച കാര്യവും പിടി തോമസ് പോലീസിനോട് സൂചിപ്പിച്ചിരുന്നു.

കത്തയച്ചിട്ടും...

കത്തയച്ചിട്ടും...

നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിയുടെ വിദേശ യാത്രകളെക്കുറിച്ചും, ട്രെയിനിലെ സ്ത്രീയെക്കുറിച്ചും പോലീസ് അന്വേഷിക്കാത്തത് ചൂണ്ടിക്കാണിച്ച് പിടി തോമസ് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

മൊഴി രേഖപ്പെടുത്താത്തത്...

മൊഴി രേഖപ്പെടുത്താത്തത്...

നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതലേ സജീവമായി ഇടപെട്ടിരുന്ന പിടി തോമസ് എംഎൽഎയുടെ മൊഴി പോലീസ് രേഖപ്പെടുത്താത്തത് വലിയ വിവാദമായിരുന്നു.

ഒടുവിൽ മൊഴിയെടുക്കാൻ..

ഒടുവിൽ മൊഴിയെടുക്കാൻ..

പിടി തോമസിന്റെ മൊഴിയെടുക്കാത്തത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ഇപ്പോൾ മൊഴി രേഖപ്പെടുത്താൻ തയ്യാറായിരിക്കുന്നത്.

തിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിൽ വെച്ച് മൊഴിയെടുക്കുമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. എന്നാൽ എംഎൽഎ ഹോസ്റ്റലിൽ വെച്ച് മൊഴി നൽകാൻ അസൗകര്യമുണ്ടെന്ന് പിടി തോമസ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

Actress Abduction Case: Strong Evidence Against Dileep
English summary
actress attack case;police will record pt thomas mla's statement.
Please Wait while comments are loading...