കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാത്തിനും വഴിവച്ചത് നടിയുടെ പ്രതിശ്രുതവരന്‍, അന്ന് രാത്രിയില്‍ സംഭവിച്ചത്; ഇതാ ഒരു ബിഗ് സല്യൂട്ട്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: ഒരുപക്ഷേ ആരും അറിയാതെ കടന്നുപോകുമായിരുന്ന ഒരു സംഭവം ആയിരുന്നു അന്ന് കൊച്ചിയില്‍ നടന്നത്. തട്ടിക്കൊണ്ടുപോകപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത നടി ഒരു പരാതി പോലും നല്‍കിയേക്കില്ലായിരുന്നു.

എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. സിനിമ സംവിധായകനും നടനും ആയ ലാല്‍ ആണ് നടിയെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്. അതിനും അപ്പുറം മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു.

അതായിരുന്നു ആ പിന്തുണ. നടിയുമായി വിവാഹം ഉറപ്പിച്ച ചെറുപ്പക്കാരന്‍ നല്‍കിയ പിന്തുണ. മമ്മൂട്ടി പറഞ്ഞതുപോലെയുള്ള പൗരുഷത്തിന്റെ സംരക്ഷണമല്ല, മറിച്ച് സ്‌നേഹത്തോടെയുള്ള പിന്തുണ. അതിനാ ഒരു ബിഗ് സല്യൂട്ട് നല്‍കേണ്ടത്.

പേടിച്ചരണ്ട്, ഞെട്ടിവിറച്ചു

മണിക്കൂറുകള്‍ നീണ്ട ഭീകരാന്തരീക്ഷത്തിന് ശേഷമാണ് നടി സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തിയത് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. ആരായാലും ഇത്തരം ഒരു സഹാചര്യത്തില്‍ തകര്‍ന്നുപോകും എന്ന് ഉറപ്പ്.

നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞു

അര്‍ദ്ധരാത്രിയോടെ വീട്ടിലെത്തിയ നടി തന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞു എന്നായിരുന്നു ലാല്‍ പറഞ്ഞത്. അത്രയും തകര്‍ന്ന അവസ്ഥയിലായിരുന്നു നടി.

പോലീസിനെ വിളിച്ചത് ലാല്‍ തന്നെ?

ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വിവരം പറഞ്ഞത് ലാല്‍ തന്നെ ആയിരുന്നു. തുടര്‍ന്നാണ് പോലീസ് സംഘം വീട്ടിലെത്തിയതും നടിയുടെ മൊഴി രേഖപ്പെടുത്തിയതും. ഡ്രൈവര്‍ മാര്‍ട്ടിന്റെ അറസ്റ്റ് നടന്നതും ഇതുവഴി തന്നെ ആയിരുന്നു

പുറത്തറിയരുതെന്നായിരുന്നു ആദ്യം പറഞ്ഞത്

സംഭവിച്ച കാര്യങ്ങള്‍ പുറത്ത് പറയരുത് എന്നായിരുന്നത്രെ നടി ആദ്യം പറഞ്ഞത്. ആരായാലും ആ സമയത്ത് അത്തരത്തിലേ ചിന്തിക്കുകയുള്ളൂ. എന്നാല്‍ കാര്യങ്ങള്‍ അവസാനിച്ചത് അങ്ങനെയല്ലെന്ന് മാത്രം.

പ്രതിശ്രുത വരനും വീട്ടുകാരും

വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സംഭവ ദിവസം രാത്രി തന്നെ നടിയുടെ പ്രതിശ്രുതവരനും വീട്ടുകാരും ലാലിന്റെ വീട്ടില്‍ എത്തിയിരുന്നു. ഇവര്‍ എത്തിയതിന് ശേഷമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.

ആ പിന്തുണയാണ് ധൈര്യം നല്‍കിയത്

പ്രതിശ്രുത വരന്‍ അടക്കമുള്ളവര്‍ നല്‍കിയ കലവറയില്ലാത്ത പിന്തുണയായിരുന്നു നടിയ്ക്ക് പരാതി നല്‍കാനുള്ള ധൈര്യം സമ്മാനിച്ചതെന്ന് വ്യക്തമാക്കിയത് ലാല്‍ തന്നെ ആയിരുന്നു. അല്ലാത്ത പക്ഷം ഒരു പക്ഷേ ആരും അറിയാതെ പോകുമായിരുന്നു മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം.

എത്ര പേരുണ്ടാകും ഇങ്ങനെ?

പുരുഷാധിപത്യത്തിന്റെ ലോകത്ത് ഇത്തരം ആളുകളെ അപൂര്‍വ്വമാണെന്ന് തന്നെ പറയേണ്ടിവരും. ചെറിയ സംശയങ്ങളുടെ പേരില്‍ പോലും പങ്കാലികളെ തള്ളിപ്പറയുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന മെയില്‍ ഷോവനിസ്റ്റുകളുടെ ലോകമാണിത്.

എത്രയെത്ര സംഭവങ്ങള്‍ ഇങ്ങനെ നടന്നുകാണും?

സിനിമയ്ക്കകത്തും സിനിമയ്ക്ക് പുറത്തും ഇത്തരം സംഭവങ്ങള്‍ ഒരുപാട് അരങ്ങേറിയിട്ടുണ്ടാവും ന്നെ് ഉറപ്പാണ്. പക്ഷേ വേണ്ടപ്പെട്ടവരുടെ പിന്തുണയില്ലാതെ എത്രയെത്ര സംഭവങ്ങള്‍ പുറംലോകം അറിയാതെ കടന്നുപോയിട്ടുണ്ടാവും.

 ഈ വിവരം പുറത്തറിഞ്ഞപ്പോള്‍ മാത്രം

നടി പരാതി നല്‍കിയതിന് ശേഷം, അത് ചര്‍ച്ചയായതിന് ശേഷം മാത്രം സമാനമായ എത്രയെത്ര സംഭവങ്ങളാണ് പുറം ലോകം അറിഞ്ഞത് എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. നേരത്തേ തന്നെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ ഇങ്ങനെയൊന്ന് സംഭവിക്കുക പോലും ഉണ്ടായിരുന്നില്ല.

അഭിമാനമാണ് നീ...

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഹാഷ്ടാഗ് കാമ്പയിനാണ് 'അഭിമാനമാണ്......' എന്ന ഹാഷ്ടാഗ്. ഇര എന്ന വിശേഷണം ഉപേക്ഷിച്ച് 'അതിജീവിച്ചവള്‍' എന്ന വിശേഷണമാണ് നടിക്ക് നല്‍കുന്നത് എന്നത് തന്നെ ആശ്വാസകരമാണ്.

English summary
Actress; fiance supported her to file complaint against the attackers- report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X