കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയിലെ സെക്‌സ് ടച്ച് കൂട്ടാന്‍ തന്നെ മുതലാക്കി...!! വെളിപ്പെടുത്തലുമായി പ്രശസ്ത നടി..!!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: മലയാള സിനിമാ രംഗത്തെത് അടക്കം വൃത്തികേടുകള്‍ അടുത്തിടെ താരങ്ങള്‍, പ്രത്യേകിച്ചും നടിമാര്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. സിനിമയില്‍ അവസരങ്ങള്‍ക്ക് വേണ്ടി നടിമാര്‍ക്ക് കിടപ്പറ പങ്കിടേണ്ടതായി വരുന്നുവെന്നതടക്കമുള്ള വെളിപ്പെടുത്തലുകള്‍ നടന്നു. ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്ന വിധുബാല പറയുന്നത് സിനിമയ്ക്ക് മാര്‍ക്കറ്റ് കൂട്ടാനായി തന്നെ എങ്ങനെ മോശപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്തിയെന്നാണ്.

സൂപ്പർതാര നായിക

ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളായിരുന്നു വിധുബാല. മലയാളത്തിലെ അക്കാലത്തെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുമുണ്ട്. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു വിധുബാലയുടെ പിന്മാറ്റം.

അപ്രതീക്ഷിത പിന്മാറ്റം

അപ്രതീക്ഷിതമായി അഭിനയം നിര്‍ത്താനുള്ള വിധുബാലയുടെ തീരുമാനത്തിന് പിന്നിലെ കാരണം നടി വെളിപ്പെടുത്തിയിരിക്കുകയാണ്. മലയാള സിനിമയ്ക്ക് വളരെ മോശം അഭിപ്രായം ഉണ്ടായിരുന്ന കാലഘട്ടമായിരുന്നു അത്. ലൈംഗികച്ചുവയുള്ള സിനിമകള്‍ ഒട്ടേറെ ഇറങ്ങിയിരുന്നു.

മാർക്കറ്റ് കൂട്ടാൻ കരുവാക്കി

സെക്‌സ് ടച്ചുള്ള സിനിമകള്‍ക്ക് കേരളത്തിന് അകത്തുള്ളതിനേക്കാള്‍ മാര്‍ക്കറ്റ് അക്കാലത്ത് പുറത്തുണ്ടായിരുന്നു. തന്നെയും അത്തരത്തില്‍ മുതലാക്കിയതായി വിധുബാല വെളിപ്പെടുത്തുന്നു.സൈക്കോ എന്ന സിനിമയിലാണ് അത്തരത്തിലൊരു ശ്രമം നടന്നത്

അഭിനയിക്കാത്ത സീനുകൾ

സൈക്കോ എന്ന സിനിമയില്‍ വിധുബാലയ്ക്ക് ക്യാരക്ടര്‍ റോളായിരുന്നു. പക്ഷേ താന്‍ അഭിനയിക്കാത്ത സീനുകള്‍ പോലും മോശമായ രീതിയില്‍ കട്ടൗട്ടാക്കി സിനിമയില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്ന് വിധുബാല പറയുന്നു.

മടുത്ത് പിന്മാറ്റം

സിനിമയിലെ ഇത്തരം രംഗങ്ങള്‍ കണ്ട് പലരും വിളിച്ച് അന്വേഷിക്കാന്‍ തുടങ്ങി. മറുപടി പറഞ്ഞ് മടുത്തതോടെ പിന്നെ അഭിനയിക്കണം എന്ന് തോന്നിയില്ല. അതോടെ സിനിമയില്‍ നിന്നും മാറി നിന്നു. മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.

English summary
Actress Vidhu bala on her film career
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X