കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊങ്കാലയ്ക്കായി നഗരം ഒരുങ്ങി, തലസ്ഥാനം കൈയ്യടക്കി സ്ത്രീകള്‍, കനത്ത സുരക്ഷ, കാണൂ

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. പൊങ്കാലയുടെ അവസാനവട്ട തയ്യാറെടുപ്പിലാണ് സ്ത്രീകള്‍. നഗരത്തിലേക്ക് ഇതിനോടകം തന്നെ പൊങ്കാലയ്‌ക്കെത്തുന്നവരുടെ തിരക്ക് തുടങ്ങി. തിരക്ക് കണക്കിലെടുത്ത് നഗരപരിധിയില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.

പൊങ്കാലയിടാനായി നോമ്പ് നോറ്റിരിയ്ക്കുന്ന സ്ത്രീകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തന്നെ നഗരം കൈയ്യടക്കും. വ്യാഴാഴ്ച രാവിലെ ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ നിന്ന് തീ പകരുന്നോടെ നഗരത്തെ യാഗശാലയാക്കി പൊങ്കാലക്കലങ്ങളില്‍ നിന്ന് പുക ഉയരും. പൊങ്കാല വിശേഷങ്ങളിലേയ്ക്ക്...

തിരക്ക് തുടങ്ങി

തിരക്ക് തുടങ്ങി

നഗരത്തിലേയ്ക്ക് ഉച്ചയോടെ തന്നെ ജനം ഒഴുകിയെത്താന്‍ തുടങ്ങി. ക്ഷേത്രത്തിനുള്ളിലും ഭക്തരുടെ തിരക്കാണ്

വഴിയോരക്കച്ചവടം

വഴിയോരക്കച്ചവടം

തിരുവനന്തപുരത്തെ തെരുവുകളില്‍ വഴിയോരക്കച്ചവടം പൊടിപൊടിയ്ക്കുകയാണ്. പൊങ്കലക്കലങ്ങള്‍ക്കാണ് ആവശ്യക്കാരേറെ

അടുപ്പുകള്‍

അടുപ്പുകള്‍

നഗരത്തിലെ പ്രധാന പാതകളിലെല്ലാം തന്നെ പൊങ്കാല കൂട്ടുന്നതിനുള്ള അടുപ്പുകള്‍ തയ്യാറാവുകയാണ്. ഇതിനായി പലയിടത്തും ഇഷ്ടിക എത്തിയ്ക്കുന്നത് പൂര്‍ത്തിയായി

പൊങ്കാല

പൊങ്കാല

വ്യാഴാഴ്ച രാവിലെ 10.15 നാണ് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ മേല്‍ശാന്തി തീ പകരുന്നത്

നിവേദ്യം

നിവേദ്യം

വൈകിട്ട് 3.15നാണ് പൊങ്കാല നിവേദ്യം

പ്രത്യേക ട്രെയിനുകള്‍

പ്രത്യേക ട്രെയിനുകള്‍

പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് വേണ്ടി പ്രത്യേക ട്രെയിനുകളും ഉണ്ട്. കെഎസ്ആര്‍ടിസിയും പ്രത്യേക സര്‍വീസ് നടത്തും

സുരക്ഷ

സുരക്ഷ

4500 പൊലീസുകാരും സിസിടിവി ക്യാമറകളും ഉള്‍പ്പടെ നഗരം കര്‍ശന സുരക്ഷ വലയത്തിലാണ്

താമസവും ഭക്ഷണവും

താമസവും ഭക്ഷണവും

പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കി സന്നദ്ധ സംഘടനകളും റെസിഡന്‍സ് അസോസിയേഷനുകളും സജീവമായി രംഗത്തുണ്ട്.

English summary
Administration, cops gear up for Attukal Pongala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X