കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയോളം വരില്ലേ അദ്വാനി...?

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

തിരുവനന്തപുരം: കാസര്‍കോട് നരേന്ദ്ര മോദി വന്നപ്പോള്‍ അവിടെ ദേശീയ നേതാക്കളുടെ നിര. ദേശീയ മാധ്യമങ്ങള്‍, ചാനലുകളില്‍ ലൈവ്...

എന്നാല്‍ അതേദിവസം തന്നെ ബിജെപിയുടെ പഴയ പടക്കുതിര ലാല്‍ കൃഷ്ണ അദ്വാനി തിരുവനന്തപുരത്തെത്തിയപ്പോള്‍ ലൈവും ഇല്ല, നേതാക്കളുടെ പടയും ഇല്ല. സത്യം പറഞ്ഞാല്‍ ഇതെന്ത് ഏര്‍പ്പാടാണ്...

ബിജെപി ഇത്തവണ കേരളത്തില്‍ പ്രതീക്ഷിക്കുന്ന രണ്ട് മണ്ഡലങ്ങളാണ് കാസര്‍കോടും തിരുവനന്തപുരവും. കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വേണ്ടിയാണ് മോദിയെത്തിയത്. തിരുവനന്തപുരത്തെ ഒ രാജഗോപാലിനും ആറ്റിങ്ങലിലെ ഗിരിജ കുമാരിക്കും വേണ്ടി അദ്വാനിയും എത്തി. എന്തായാലും നാടോടുമ്പോള്‍ നടുവേ ഓടണം എന്ന് അദ്വാനിക്ക് നന്നായി അറിയാം. മോദിയെ നല്ലവണ്ണം പുകഴ്ത്തിയാണ് അദ്വാനി തിരുവനന്തപുരത്ത് നിന്ന് മടങ്ങിയത്.

 എല്ലാവര്‍ക്കും അഭിവാദ്യം

എല്ലാവര്‍ക്കും അഭിവാദ്യം

എല്‍കെ അദ്വാനി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. പികെ കൃഷ്ണ ദാസ്, പിഎസ് ശ്രീധരന്‍ പിള്ള എന്നിവര്‍ സമീപം

ഇതാണ് ഇവിടത്തെ നേതാക്കള്‍

ഇതാണ് ഇവിടത്തെ നേതാക്കള്‍

അദ്വാനി തിരുവനന്തപുരത്തെ ബിജെപി നേതാക്കളുമായി സംസാരിക്കുന്നു

അല്‍പം കുശലം

അല്‍പം കുശലം

പികെ കൃഷ്ണദാസ് ബിജപി നേതാക്കളെ അദ്വാനിക്ക് പരിചയപ്പെടുത്തുന്നു.

എല്ലാ അനുഗ്രഹങ്ങളും

എല്ലാ അനുഗ്രഹങ്ങളും

ബിജെപി പ്രവര്‍ത്തകയെ അദ്വാനി ആശീര്‍വദിക്കുന്നു. സമീപത്ത് ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥി ഗിരിജ കുമാരിയേയും കാണാം

 രാജഗോപലിന് സ്വാഗതം

രാജഗോപലിന് സ്വാഗതം

വേദിയിലെത്തിയ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനെ അദ്വാനി സ്വീകരിക്കുന്നു.

ഈ ഷാള്‍ ഇരിക്കട്ടെ

ഈ ഷാള്‍ ഇരിക്കട്ടെ

അദ്വാനിയെ ഒ രാജഗോപാല്‍ ഷാള്‍ പുതപ്പിച്ചപ്പോള്‍.

ഹാരാര്‍പ്പണം

ഹാരാര്‍പ്പണം

ബിജെപിയുടെ തിരുവനന്തപുരം ജില്ലയിലെ നേതാക്കള്‍ ചേര്‍ന്ന് എല്‍കെ അദ്വാനിയെ പുഷ്പമാല അണിയിക്കുന്നു

English summary
Advani at Thiruvananthapuram for O Rajagopal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X