കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളാൻ കാത്തിരിക്കുന്നവരേ...പിണറായിയുടെ വഴിയെ കുമ്മനവും!! പ്രാക്ടിക്കലാകുന്നു!!

ബിജെപി സംസ്ഥാന അധ്യക്ഷൻ കു മ്മനം രാജശേഖരന് ഉപദേശകരെ നിയമിക്കുന്നു. വിവിധ മേഖലകളിൽ അദ്ദേഹത്തെ സഹായിക്കുന്നതിനായി മൂന്ന് ഉപദേശകരെയാണ് നിയമിച്ചിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കു മ്മനം രാജശേഖരന് ഉപദേശകരെ നിയമിക്കുന്നു. വിവിധ മേഖലകളിൽ അദ്ദേഹത്തെ സഹായിക്കുന്നതിനായി മൂന്ന് ഉപദേശകരെയാണ് നിയമിച്ചിരിക്കുന്നത്. സാമ്പത്തികം, മാധ്യമം, ആസൂത്രണം എന്നീ മേഖലകളിലാണ് കുമ്മനത്തിന് ഉപദേശകരെ നിയമിച്ചിരിക്കുന്നത്. ഡോ. ജിസി ഗോപാല പിള്ള, ഹരി എസ് കർത്താ, കെ ആർ രാധാകൃഷ്ണപിള്ള എന്നിവരാണ് കുമ്മനത്തിന്റെ ഉപദേശകർ.

മൂന്നു പേരും പാർട്ടി ആസ്ഥാനത്തെത്തി ചുമതലയേറ്റതായാണ് സൂചനകൾ. കേന്ദ്ര നേതൃത്വത്തിന്റെ ഉപദേശം കൂടി പരിഗണിച്ചാണ് ഇത്തരത്തിൽ ഉപദേശകരെ നിയമിച്ചിരിക്കുന്നതാണ് വിവരം. കുമ്മനത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവാണ് ഗോപാല പിള്ള. ഫാക്ടിന്റെ ചെയർമാനും മുൻ മാനേജിങ് ഡയറക്ടറുമായിരുന്നു. കേന്ദ്ര പദ്ധതികൾ സംസ്ഥാനത്തു നടപ്പാക്കുന്നത് സംബന്ധിച്ച് വിശകലനം ചെയ്യുന്നതാണ് ഗോപാലപിള്ളയുടെ ചുമതല. കിൻഫ്ര സ്ഥാപക എംഡിയായി ഗോപാലപിള്ള യുഡിഎഫുമായും ലീഗുമായും അടുത്ത ബന്ധമുള്ള ആളായിരുന്നു.

kummanam

കുമ്മത്തിന്റെ മാധ്യമ ഉപദേഷ്ടാവാണ് ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന ഹരി എസ് കർത്താ. സംഘപരിവാർ പ്രസിദ്ധീകരണങ്ങളുടെ മേൽനോട്ടം, ചാനൽ ചർച്ചകളിലെ നേതാക്കളുടെ ഭിന്നാഭിപ്രായം തുടങ്ങിയ കാര്യങ്ങൾ ഹര എസ് കർത്തയുടെ മേൽനോട്ടത്തിലായിരിക്കും. വികസനം, ആസൂത്രണം എന്നീ മേഖലകളിൽ കുമ്മനത്തെ സഹായക്കുന്നത് രാധാകൃഷ്ണ പിള്ളയായിരിക്കും. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഉപദേഷ്ടാക്കളെ നിയമിച്ചിരുന്നു. അതേ പാത പിന്തുടർന്നാണ് കുമ്മനകത്തിനും ഉപദേഷ്ടാക്കളെ നിയമിച്ചിരിക്കുന്നത്.

കേരളം പിടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ മാറ്റങ്ങൾ വരുത്താനാണ് പാർട്ടിയുടെ തീരുമാനം. അമിത്ഷായുടെ സന്ദർശത്തിന് ശേഷം നിരവധി മാറ്റങ്ങൾ പാർട്ടി തലപ്പത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതായാണ് സൂചനകൾ. ഇതിനുദാഹരണമായിരുന്നു ആസ്ഥാന മന്ദിരത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള സൗകര്യം കൂടി ഒരുക്കണമെന്ന് ആവശ്യപ്പെട്ടത്.

English summary
advisers appointed for kummanam rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X