കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിസിന്റെ വാക്കിനും പുല്ല് വില; ഹൈക്കോടതിയില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു

  • By Vishnu
Google Oneindia Malayalam News

കൊച്ചി: കോടതികളിലെ മാധ്യമ വിലക്ക് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ നടത്തിയ ധാരണയെപോലും വെല്ലുവിളിച്ച് അഭിഭാഷകര്‍. ഹൈക്കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞു. തിരിച്ച് പോയില്ലെങ്കില്‍ മര്‍ദ്ദിക്കുമെന്ന് അഭിഭാഷകരുടെ ഭീഷണി. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയത്.

മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിന്റെ കോടതിക്ക് മുന്നിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ഒടുവില്‍ പോലീസ് സംരക്ഷണത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് കടന്ന്. ചീഫ് ജസ്റ്റിസുമായുണ്ടാക്കിയ ധാരണ പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നും തങ്ങളോട് ആരും ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് അഭിഭാഷകരുടെ നിലപാട്.

court

അഭിഭാഷകരുടെ നടപടിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. ഇന്നലെ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ അഭിഭാഷക സംഘടനകളുടെ പ്രതിനിധിയായി എത്തിയ അഡ്വ എംകെ ദാമോദരനും എട്ടോളം ഹൈക്കോടതി ജഡ്ജിമാരുടെയും സാനിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളാണ് അഭിഭാഷകര്‍ ലംഘിച്ചത്.

ചീഫ് ജസ്റ്റിസിനെ പോലും വെല്ലുവിളിക്കുന്നതാണ് അഭിഭാഷകരുടെ നടപടിയെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി നാരായണന്‍ പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടിയന്തരമായി ഇടപെട്ട് ഉത്തരവിറക്കണം. ഹൈക്കോടതി രജിസ്ട്രാറും വിഷയത്തില്‍ ഇടപെടണമെന്നും സി നാരായണന്‍ ആവശ്യപ്പെട്ടു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Advocates stopped media to enter in High court again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X