കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരെ വിമാനക്കമ്പനികള്‍ പിഴിയുന്നു

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ആകാശ യാത്ര ജനങ്ങള്‍ക്ക് സുഖകരമല്ലാതായി കൊണ്ടിരിക്കുകയാണ്. വിമാന കമ്പനികള്‍ അത്തരത്തിലാണ് യാത്രക്കാരെ പിഴിയുന്നത്. ക്രിസ്തുമസ്, പുതുവത്സരം,സ്‌കൂള്‍ അവധി, ടൂറിസം സീസണ്‍ എന്നിവ മുന്നില്‍ കണ്ട് എല്ലാ വിമാന കമ്പനികളും കേട്ടു കേള്‍വിയില്ലാത്ത വിധത്തില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത് കുടുംബ സമേതം യാത്ര ചെയ്യുന്നവര്‍ക്ക് വലിയ ബാധ്യത ആയിരിക്കുകയാണ്. വിമാന ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടിയാണ് വര്‍ദ്ധന. റോക്കറ്റ് പോലെ ആണ് നിരക്ക് വര്‍ദ്ധിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് മലയാളികളാണ് ഈ സീസണില്‍ നാട്ടിലെത്തുന്നത്. ദുബായില്‍ നിന്ന് കൊച്ചിയില്‍ എത്താന്‍ 450 ദിര്‍ഹം കൊടുത്ത യാത്രക്കാര്‍ ഇനി 1500 ദിര്‍ഹം നല്‍കണം. ഇത് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് യാത്രാ നിരക്കാണ്. മറ്റു കമ്പനികള്‍ ഇതിലും വലിയ നിരക്കാണ് പറയുന്നത്. കൂടിയ തുക കൊടുത്താല്‍ പോലും ടിക്കറ്റ് കിട്ടാന്‍ ഇല്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

air-india

എമിറേറ്റ്‌സ്, ഇത്തിഹാദ്,എയര്‍ അറേബ്യ തുടങ്ങിയ വിമാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ടിക്കറ്റ് കിട്ടാക്കനിയാണ്. എമിറേറ്റ്‌സ് എയര്‍ലൈനില്‍ വണ്‍വേയ്ക്ക് 1840 ദിര്‍ഹമാണ് നിരക്ക്. ഗള്‍ഫിലെ സ്‌കൂളുകളില്‍ ശീതകാല അവധി ആരംഭിച്ചതോടെ നാട്ടിലേക്ക് പോകുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. ഈ തിരക്ക് മുതലെടുത്താണ് വിമാനക്കമ്പനികള്‍ യാത്രക്കാരില്‍ നിന്ന് ഇങ്ങനെ പിടിച്ചു പറിക്കുന്നത്.

ഇന്‍ഡിഗൊ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാന്‍ 3,247 ദിര്‍ഹവും, ജെറ്റിലാണെങ്കില്‍ 3,281 ഉം, ഇത്തിഹാദ് എയര്‍വെയ്‌സിലാണെങ്കില്‍ 3,813 ദിര്‍ഹവുമാണ് നല്‍കേണ്ടത്. സാധാരണക്കാരെ സഹായിക്കാന്‍ എത്തിയ ബജറ്റ് എയര്‍ലൈനുകളും നിരക്ക് കൂട്ടുന്ന കാര്യത്തില്‍ മത്സരിക്കുകയാണ്.

English summary
Airlines have jacked up fares to to Kerala from the Gulf destinations following heavy demand for seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X