കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശവാണി കോഴിക്കോട്... പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് തുടരും!!!

  • By ഷാ ആലം
Google Oneindia Malayalam News

കോഴിക്കോട്: ആ തീരുമാനത്തിന് അധികം ആയുസുണ്ടായില്ല. മലബാറിന്റെ ജനകീയ വാര്‍ത്താസ്പന്ദനമായ ആകാശവാണിയുടെ പ്രാദേശിക വാര്‍ത്താവിഭാഗം അടച്ചുപൂട്ടാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലത്തേയ്‌ക്കെങ്കിലും പിന്‍മാറി. ജീവനക്കാരെ പുനര്‍വിന്യസിച്ചുകൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചുകൊണ്ട് പ്രസാര്‍ ഭാരതി വാര്‍ത്താവിഭാഗം ഡയറക്ടര്‍ ജനറല്‍ അടിയന്തരസന്ദേശമയച്ചു. പ്രാദേശിക വാര്‍ത്താവിഭാഗം അടച്ചുപൂട്ടാനുള്ള നീക്കം വലിയ വാര്‍ത്തയാവുകയും വ്യാപകമായ പ്രതിഷേധത്തിന് കളമൊരുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

Read Also: ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍ അടച്ചുപൂട്ടാന്‍ നീക്കം; നടപടി സ്വകാര്യ എഫ്എമ്മുകളെ സഹായിക്കാന്‍?Read Also: ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍ അടച്ചുപൂട്ടാന്‍ നീക്കം; നടപടി സ്വകാര്യ എഫ്എമ്മുകളെ സഹായിക്കാന്‍?

കോഴിക്കോട്, അലഹാബാദ്, പൂനെ, കോയമ്പത്തൂര്‍ ഉള്‍പ്പെടെ ആകാശവാണിയുടെ ചില പ്രാദേശിക വാര്‍ത്താവിഭാഗങ്ങള്‍ അടച്ചുപൂട്ടാന്‍ സാഹചര്യമൊരുക്കുന്ന തരത്തില്‍ ജീവനക്കാരെ പുനര്‍വിന്യസിച്ചുകൊണ്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിവര, പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കിയത്. ഇത് വാര്‍ത്താപ്രക്ഷേപണത്തിന് അനുമതി കാത്തുനില്‍ക്കുന്ന സ്വകാര്യ എഫ്എം സ്റ്റേഷനുകളെ സഹായിക്കാനാണെന്ന ആക്ഷേപമുയര്‍ന്നു.

AIR

മാധ്യമങ്ങള്‍ വാര്‍ത്ത വലിയ വിഷയമാക്കുകയും ജനപ്രതിനിധികള്‍ ഏറ്റുപിടിക്കുകയും ചെയ്തതോടെ കേന്ദ്രം സമ്മര്‍ദത്തിലാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ട് പ്രസാര്‍ ഭാരതി വാര്‍ത്താവിഭാഗം ഡയരക്റ്റര്‍ ജനറല്‍ സിതാന്‍ഷു കര്‍ സ്‌റ്റേഷനുകള്‍ അടിയന്തര നിര്‍ദേശം നല്‍കിയത്.

AIR Order

കോഴിക്കോട്ടെ എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രനും എം.കെ രാഘവനും ഇതുസംബന്ധിച്ച് കേന്ദ്ര വിവര, പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡുവിനെ നേരില്‍ക്കണ്ട് നിവേദനം നല്‍കി. ഇതിനു പുറമെ, അടച്ചുപൂട്ടല്‍ ഭീഷണി നിലനിന്ന മറ്റു സംസ്ഥാനങ്ങളിലെ എംപിമാരും മന്ത്രിയെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ഗ്രഹിപ്പിച്ചു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ റിസ്‌കെടുക്കാന്‍ സര്‍ക്കാരും താല്‍പ്പര്യം കാണിച്ചില്ല. ഇതടിസ്ഥാനത്തിലാണ് ഡയറക്ടര്‍ ജനറല്‍ അടിയന്തരമായി പുതിയ ഉത്തരവിറക്കിയത്. അതേസമയം, ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരണമെന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. അടച്ചുപൂട്ടല്‍ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ലെന്നര്‍ഥം.

English summary
AIR will not close down local news presentation. Director General issued new order.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X