വിദ്യാര്‍ത്ഥി കൂട്ടായ്മയോട് എസ്എഫ്‌ഐക്ക് എന്തിനാണ് അസഹിഷ്ണുത? ജെയ്ക്കിന് എഐഎസ്എഫിന്റെ മറുപടി

ക്യാംപസുകളില്‍ എസ്എഫ്‌ഐയുടെ ഒരു ഔദാര്യവും തങ്ങള്‍ക്ക് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

  • Published:
  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: എഐഎസ്എഫുമായിട്ട് യോജിച്ച് സമരം ചെയ്യാനില്ലെന്ന എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിന്റെ പരാമര്‍ശത്തിന് മറുപടിയുമായി എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകര്‍. ക്യാംപസുകളില്‍ എസ്എഫ്‌ഐയുടെ ഒരു ഔദാര്യവും തങ്ങള്‍ക്ക് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എഐഎസ്എഫുമായി യോജിച്ചുളള ഒരു സമരത്തിനും എസ്എഫ്‌ഐയില്ലെന്ന് പ്രസിഡന്റ് ജെയ്ക്ക് സി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വിദ്യാര്‍ത്ഥി സമൂഹത്തിലെ പൊതുലക്ഷ്യത്തിന് വേണ്ടിയുളള കൂട്ടായ്മയില്‍ എഐഎസ്എഫ് പങ്കാളിയാകുന്നതില്‍ എസ്എഫ്‌ഐക്ക് എന്തിനാണ് അസഹിഷ്ണുതയെന്നും സുഭേഷ് ചോദിച്ചു. ദേശീയതലത്തില്‍ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായി ഇടത്മതേതര വിദ്യാര്‍ത്ഥി സമരത്തിന്റെ പൊതുവേദിയായി നില്‍ക്കുന്നത് എഐഎസ്എഫാണെന്നും സുഭേഷ് വ്യക്തമാക്കി.

എബിവിപിയോടും കെഎസ്‌യുവിനോടും കൂട്ടില്ല

എബിവിപിയുടെ വര്‍ഗീയ ഫാഷിസ്റ്റ് ശൈലിയോട് യോജിക്കുന്നില്ല. കെഎസ്‌യുവിന്റെ നയങ്ങളെയും അനുകൂലിക്കുന്നില്ലെന്ന് സുഭേഷ് സുധാകര്‍ പറഞ്ഞു.

 

എസ്എഫ്‌ഐക്കെതിരെ നിലപാടെടുത്തു

സമരാവസാനവും തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളെജിലെ എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസത്തിലും എഐഎസ്എഫ് കടുത്ത നിലപാടാണ് എസ്എഫ്‌ഐക്കെതിരെ സ്വീകരിച്ചത്.

 

ഭാവിയിലെ സമരം

ലോ അക്കാദമിയിലെ സമരത്തിന്റെ പശ്ചാത്തലത്തില്‍ എബിവിപിയോടും എംഎസ്എഫിനോടും ക്യാംപസ് ഫ്രണ്ടിനോടും ചേര്‍ന്നു നിന്നാകുമോ ഭാവിയിലും നിങ്ങള്‍ സമരം നടത്താന്‍ പോകുന്നതെന്നും ജെയ്ക്ക് പരിഹസിച്ചിരുന്നു.

 

ഒരുമിച്ച് സമരം ചെയ്യേണ്ട അവസ്ഥയുണ്ടാകും

എബിവിപിക്കും എഐഎസ്എഫിനും കെഎസ്‌യുവിനും എംഎസ്എഫിനും ഒരുമിച്ച് സമരം ചെയ്യേണ്ട സാഹചര്യം കേരളത്തില്‍ ഉണ്ടാകും. കാരണം അത്രമേല്‍ അവര്‍ ഒന്നിച്ചുകൂടിയാല്‍ മാത്രമെ ചെറിയ കരുത്താകൂ. തമിഴ്‌നാട്ടിലെ സാഹചര്യം വെച്ച് ചിലപ്പോള്‍ എഐഎസ്എഫുമായി എസ്എഫ്‌ഐ സമരത്തിന് തയ്യാറാകും. പക്ഷേ ഇപ്പോള്‍ കേരളത്തിലെ സാഹചര്യംവെച്ച് തയ്യാറല്ല. അതിന് എസ്എഫ്‌ഐക്ക് കാരണവുമുണ്ടെന്നും ജെയ്ക്ക് പറഞ്ഞിരുന്നു.

 

English summary
AISF against Jaick C Thomas's Statement
Please Wait while comments are loading...