കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രന്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കും; ശശീന്ദ്രനെതിരെ കേസെടുക്കില്ല, സ്വകാര്യതയില്‍ ഇടപെടില്ല!!

സ്ത്രീ പരാതി നല്‍കിയാല്‍ കേസെടുത്താല്‍ മതിയെന്ന നിലപാടിലാണ് പോലീസ് ഇപ്പോള്‍.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: എകെ ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുക്കില്ലെന്ന് പോലീസ്. സ്ത്രീയുമായി അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗതാഗതമന്ത്രി സ്ഥാനം എകെ ശശീന്ദ്രന്‍ രാജിവെച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ ആരും പരാതി നല്‍കിയിരുന്നില്ല.

സ്ത്രീ പരാതി നല്‍കിയാല്‍ കേസെടുത്താല്‍ മതിയെന്ന നിലപാടിലാണ് പോലീസ് ഇപ്പോള്‍. ഒരു സ്വകാര്യ ചാനലാണ് ശശീന്ദ്രന്റേതെന്ന പേരില്‍ സ്ത്രീയുമായുള്ള സംഭാഷണം പുറത്തുവിട്ടത്. ആരോപണം നിഷേധിച്ച മന്ത്രി ധാര്‍മികതയുടെ പേരില്‍ താന്‍ രാജിവെക്കുകയാണെന്ന് വാര്‍ത്താസമ്മേളനം വിളിച്ച് അറിയിക്കുകയായിരുന്നു.

 പരാതി നല്‍കിയാല്‍ കേസ്

പരാതി നല്‍കിയാല്‍ കേസ്

ആരോപണത്തിന്റെ പേരില്‍ മാത്രം കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് പോലീസിന്റെ നിലപാട്. സ്വകാര്യ സംഭാഷണം പുറത്തുവിട്ടെന്ന പേരില്‍ ശശീന്ദ്രന്‍ പരാതി നല്‍കിയാലും കേസന്വേഷിക്കുമെന്ന നിലപാടിലാണ് പോലീസ്.

 സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍

സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍

സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കും.

 എന്‍സിപി

എന്‍സിപി

പിണറായി മന്ത്രിസഭയിലെ എന്‍സിപി പ്രതിനിധിയായിരുന്നു ശശീന്ദ്രന്‍. ശശീന്ദ്രന് പകരം ഉടന്‍ മന്ത്രിയെ പ്രഖ്യാപിക്കില്ലെന്ന് എന്‍സിപി നേതൃത്വം അറിയിച്ചിട്ടുണ്ട്.

 വാര്‍ത്താ സമ്മേളനം

വാര്‍ത്താ സമ്മേളനം

ആരോപണം നിഷേധിച്ച മന്ത്രി ധാര്‍മികതയുടെ പേരില്‍ താന്‍ രാജിവെക്കുകയാണെന്ന് വാര്‍ത്താസമ്മേളനം വിളിച്ച് അറിയിക്കുകയായിരുന്നു.

English summary
AK Saseendran resignation; Police will not register case without complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X