കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഈശ്വറിന്റെ ഇരട്ടത്താപ്പ് ? കേരളത്തില്‍ വെറും മതപരിവര്‍ത്തനം... ദേശീയത്തില്‍ ലവ് ജിഹാദ്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: മതംമാറി ഹാദിയ ആയ അഖിലയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ എങ്ങനെ സന്ദര്‍ശനം നടത്തി എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. കനത്ത പോലീസ് കാവലിലുളള വീട്ടില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകരെയോ ഹാദിയയുടെ ഭര്‍ത്താവിനേയോ പോലീസ് ഇതുവരെ കടത്തി വിട്ടിട്ടില്ല.

സംഗതി എന്തായാലും ഹാദിയയുടെ വീട്ടില്‍ പോയി രാഹുല്‍ ഈശ്വര്‍ വീഡിയോ എടുക്കുകയും അത് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തു. എന്നാല്‍ അത് സംബന്ധിച്ച് തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വര്‍ ഇരട്ടത്താപ്പ് കാണിച്ചു എന്നാണ് ഇപ്പോഴത്തെ ആരോപണം.

കേരളത്തില്‍ ലവ് ജിഹാദല്ല, മതപരിവര്‍ത്തനം ആണ് എന്ന് പറഞ്ഞ രാഹുല്‍ റിപ്പബ്ലിക് ടിവിയില്‍ പറഞ്ഞത് മറ്റൊന്നാണ്.

ഓരോ അമ്മയും കാണേണ്ട കണ്ണുനീര്‍

ഓരോ അമ്മയും കാണേണ്ട കണ്ണുനീര്‍

ഹാദിയയുടെ വീട്ടില്‍ പോയി എടുത്ത വീഡിയോ ആണ് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഓരോ അമ്മയും കാണേണ്ട, കേള്‍ക്കേണ്ട കണ്ണുനീര്‍ എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

പക്ഷപാതം ഇല്ലെന്ന്

പക്ഷപാതം ഇല്ലെന്ന്

ഒരു മിനിട്ട് 49 സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോ ആണ് രാഹുല്‍ പുറത്ത് വിട്ടത്. രണ്ട് ഭാഗങ്ങളുടേയും കാഴ്ചപ്പാടുകള്‍ കൊടുത്തിട്ടുണ്ടെന്നും ഒരു പക്ഷപാതവും കാണിച്ചിട്ടില്ലെന്നും രാഹുല്‍ അവകാശപ്പെടുന്നു.

എഡിറ്റ് ചെയ്തിരുന്നെങ്കില്‍...

എഡിറ്റ് ചെയ്തിരുന്നെങ്കില്‍...

പക്ഷപാതം കാണിച്ചിട്ടില്ല എന്ന രാഹുലിന്റെ വാദം ഇങ്ങനെ ആണ്- പക്ഷപാതം ഉണ്ടെങ്കില്‍ തനിക്ക് വീഡിയോ എഡിറ്റ് ചെയ്ത് ഒരു ആംഗിള്‍ മാത്രം കൊടുത്താല്‍ മതിയായിരുന്നല്ലോ എന്നതാണ് അത്. എന്നാല്‍ രാഹുല്‍ കുറിപ്പില്‍ പറയുന്നതില്‍ പക്ഷപാതമില്ലേ എന്ന സംശയം ബാക്കിയാണ്.

നിര്‍ബന്ധിത മതപരിവര്‍ത്തനം

നിര്‍ബന്ധിത മതപരിവര്‍ത്തനം

മലയാളത്തില്‍ എഴുതിയ കുറിപ്പില്‍ രാഹുല്‍ ലവ്ജിഹാദിനെ കുറിച്ച് പറയുന്നതേയില്ല. നിര്‍ബന്ധിത മത പരിവര്‍ത്തനം സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കും എന്നാണ് രാഹുല്‍ പറയുന്നത്.

ദൈവത്തെ അവഹേളിക്കുന്നത് പോലെ

ദൈവത്തെ അവഹേളിക്കുന്നത് പോലെ

സ്വന്തം അമ്മയെ സ്വര്‍ഗ്ഗത്തിന്റെ പേര് പറഞ്ഞ് മത പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നത് അമ്മയെ, ദൈവത്തെ അവഹേളിക്കുന്നത് പോലെ അല്ലേ എന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നുണ്ട്. ഹാദിയയുടെ അമ്മയുടെ വാക്കുകളെ ഉദ്ധരിച്ചാണിത്.

ആത്മീയ വിദ്യാഭ്യാസം കിട്ടാത്തത്

ആത്മീയ വിദ്യാഭ്യാസം കിട്ടാത്തത്

ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് ഞായറാഴ്ചയും മുസ്ലീം സഹോദരങ്ങള്‍ക്ക് വെള്ളിയാഴ്ചയും പോലെ ഹന്ദു സമൂഹത്തിന് ശനിയാഴ്ച ആത്മീ വിദ്യാഭ്യാസം കിട്ടാത്തതിന്റെ അടിസ്ഥാന പ്രശ്‌നം ആണ് ഇതെല്ലാം എന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞുവയ്ക്കുന്നത്.

എവിടേയും ഇല്ല ലവ് ജിഹാദ്

എവിടേയും ഇല്ല ലവ് ജിഹാദ്

ഇവിടേയും ലവ് ജിഹാദിനെ കുറിച്ച് ഒന്നും പറയുന്നില്ല. മേല്‍ പറഞ്ഞ പ്രശ്‌നത്തിനൊപ്പം നിര്‍ബന്ധിത മതപരിവര്‍ത്തനവും സ്വാധീനങ്ങളും അജണ്ടയും ഒക്കെ ഉണ്ട് എന്നും രാഹുല്‍ പറയുന്നുണ്ട്. അടിസ്ഥാന പ്രശ്‌നം ഹിന്ദുക്കളില്‍ ആണെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എങ്ങനെ ലവ് ജിഹാദ് ടേപ്പ് ആയി...

എങ്ങനെ ലവ് ജിഹാദ് ടേപ്പ് ആയി...

ഈ വിഷയം കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടിവി ചര്‍ച്ച ചെയ്തു. ലവ് ജിഹാദ് ടേപ്പ് എന്ന പേരില്‍ ആയിരുന്നു രാഹുല്‍ ഈശ്വറിന്റെ ഈ വീഡിയോ അവര്‍ ചര്‍ച്ചയ്‌ക്കെടുത്തത്. അതിന് രാഹുല്‍ എതിര്‍ത്തിട്ടും ഇല്ല.

ഞങ്ങള്‍ നിസ്സഹായരെന്ന്

ഞങ്ങള്‍ നിസ്സഹായരെന്ന്

കേരളത്തില്‍ കപട മതേതര സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ് എന്നാണ് രാഹുല്‍ ചര്‍ച്ചയില്‍ ഉന്നയിച്ച ആക്ഷേപം. സിപിഎം രംഗത്ത് വരാന്‍ തയ്യാറാകുന്നില്ലത്രെ. തങ്ങള്‍ നിസ്സഹായരാണ് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അതെങ്ങനെ സംഭവിച്ചു?

അതെങ്ങനെ സംഭവിച്ചു?

മലയാളത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട രാഹുല്‍ ഈശ്വര്‍ അതില്‍ ലവ് ജിഹാദിനെ കുറിച്ച് പറയാതിരിക്കുകയും ദേശീയ ചാനലില്‍ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ മലക്കം മറിയുകയും ചെയ്തത് എന്തിന്റെ പേരിലാണ് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

കേരളത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

കേരളത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

നിങ്ങള്‍ എന്തുകൊണ്ട് കേരളത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നില്ല എന്നാണ് ഹിന്ദുമഹാസഭ നേതാവായിരുന്ന ഇന്ദിര തിവാരി ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവുവിനോട് ചോദിച്ചത്. ഇക്കാര്യം റിപ്പബ്ലിക് ടിവി ട്വീറ്റ് ചെയ്യുകയും ചെയതു.

കേരളത്തിനെതിരെ

കേരളത്തിനെതിരെ

കേരളത്തിനെതിരെ ചില ദേശീയ മാധ്യമങ്ങളില്‍ കരുതിക്കൂട്ടിയുള്ള അപവാദ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് ആക്ഷേപം. ഹാദിയ കേസിലും അത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്

രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതാണ്.

English summary
Akhila- Hadiya Case: Rahul Eswar's Double stand questioned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X