കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വീണ്ടും മദ്യമൊഴുകും!! ബാറുകള്‍ തുറക്കുന്നു....ബാറുകളില്‍ ഇനി കള്ളും!!

കള്ളിനും ടൂറിസത്തിനും പ്രത്യേക പരിഗണന നല്‍കുമെന്ന് സൂചന

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ വീണ്ടും തുറന്നേക്കും. നിയമതടസ്സമില്ലാതെ തന്നെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളെല്ലാം തുറക്കുമെന്നാണ് സൂചനകള്‍. മന്ത്രിസഭാ യോഗത്തിനു ശേഷം ഇന്നു വൈകീട്ട് സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചേക്കും. ചില മേഖലകള്‍ക്കു പ്രത്യേക പരിഗണന നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 പ്രത്യേക പരിഗണന

പ്രത്യേക പരിഗണന

ടൂറിസം മേഖലയ്ക്കും കള്ളിനും പ്രത്യേക പരിഗണന നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പരമ്പരാഗത വ്യവസായമെന്ന നിലയില്‍ കള്ളുചെത്തിനേയും കള്ളിനെയും പ്രോല്‍സാഹിപ്പിക്കുന്നതാവും സര്‍ക്കാരിന്റെ പുതിയ മദ്യനയം.

ബാറുകളില്‍ കള്ളും

ബാറുകളില്‍ കള്ളും

ബാറുകളില്‍ കള്ള് ലഭ്യമാക്കാനുള്ള നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

 ചര്‍ച്ച ചെയ്യും

ചര്‍ച്ച ചെയ്യും

ഇടതുമുന്നണി യോഗത്തിനു ശേഷമുള്ള മന്ത്രിസഭാ യോഗത്തില്‍ മദ്യനയത്തിന്റെ കരട് ചര്‍ച്ച ചെയ്യും. അതിനു ശേഷം ഇന്നു തന്നെ മദ്യനയത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടാവാനിടയുണ്ട്.

ടോഡി ബോര്‍ഡ് പുനസ്ഥാപിക്കും

ടോഡി ബോര്‍ഡ് പുനസ്ഥാപിക്കും

ടോഡി ബോര്‍ഡ് പുനസ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസാധുത നോക്കിയാവും ഇനി ലൈസന്‍സ് നല്‍കുകയെന്നും സൂചനയുണ്ട്.

ദേശീയ പാതയോരത്തെ ബാറുകള്‍

ദേശീയ പാതയോരത്തെ ബാറുകള്‍

ദേശീയ പാതയോരത്തു സ്ഥിതി ചെയ്യുന്ന ബാറുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

യുഡിഎഫിന്റെ മദ്യനയം

യുഡിഎഫിന്റെ മദ്യനയം

2014ലെ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയപ്പോള്‍ 27 ഫൈവ് സ്റ്റാര്‍ ബാറുകളും 33 ക്ലബ്ബുകളും മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.

 730 ബാറുകള്‍

730 ബാറുകള്‍

2014 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 730 ബാറുകളാണ് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ 2014 മാര്‍ച്ച് 31ന് 418 ബാറുകള്‍ അടച്ചുപൂട്ടിയിരുന്നു.

കൂടുതല്‍ ബാറുകള്‍ പൂട്ടി

കൂടുതല്‍ ബാറുകള്‍ പൂട്ടി

2014 ഒക്ടോബര്‍ 30ന് ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ പദവിയിലുള്ള 250 ബാറുകളും കൂടി പൂട്ടിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 62 ആയി കുറഞ്ഞിരുന്നു.

 സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ദേശീയ പാതയോരത്തിനു സമീപമുള്ള 1956 മദ്യശാലകള്‍ എക്‌സൈസ് വകുപ്പ് പൂട്ടിച്ചിരുന്നു. 137 ചില്ലറ മദ്യവില്‍പ്പന ശാലകളും എട്ടു ബാര്‍ ഹോട്ടലുകളും 18 ക്ലബ്ബുകളും 532 ബിയര്‍ പാര്‍ലറുകളും 1092 കള്ളു ഷാപ്പുകളുമാണ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയത്.

English summary
State government's liqueor policy may announced today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X