കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പന്നനായ കള്ളന്‍ കൊച്ചിയില്‍ പിടിയില്‍; വിമാനത്തിലെത്തുന്ന ശൈഖ്, ലക്ഷ്യം നക്ഷത്രഹോട്ടലുകള്‍!!

മൂന്ന് ഹോട്ടലുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. മോഷണം നടന്ന ദിവസങ്ങളില്‍ ഖമറുദ്ദീന്‍ ഈ ഹോട്ടലുകളിലുണ്ട്.

  • By Ashif
Google Oneindia Malayalam News

കൊച്ചി: വിമാനത്തിലാണ് യാത്ര. വന്‍കിട നഗരങ്ങളില്‍ നിന്നു നഗരങ്ങളിലേക്ക്. താമസം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍. കോടീശ്വരന്റെ കഥയല്ല ഇത്. ഒരു മോഷ്ടാവ്. എല്ലാം പൊളിച്ച് കേരളാ പോലീസ്. സംഭവം ഇങ്ങനെ...

പശു ചത്തതോടെ മോര്‍ച്ചറി ഹൗസ് ഫുള്‍; 14 കാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് തെരുവില്‍പശു ചത്തതോടെ മോര്‍ച്ചറി ഹൗസ് ഫുള്‍; 14 കാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് തെരുവില്‍

കോടനാട് എസ്‌റ്റേറ്റിന്റെ യഥാര്‍ഥ അവകാശി ഇദ്ദേഹം? എല്ലാം തട്ടിയെടുത്തു, ഞെട്ടുന്ന വെളിപ്പെടുത്തല്‍കോടനാട് എസ്‌റ്റേറ്റിന്റെ യഥാര്‍ഥ അവകാശി ഇദ്ദേഹം? എല്ലാം തട്ടിയെടുത്തു, ഞെട്ടുന്ന വെളിപ്പെടുത്തല്‍

നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മുംബൈക്കാരനെയാണ് കഴിഞ്ഞദിവസം നെടുമ്പാശേരി പോലീസ് പിടികൂടിയത്. മുംബൈയിലെ അന്ധേരി സ്വദേശി ഖമറുദ്ദീന്‍ ശൈഖ് ആണ് പിടിയിലായത്. വന്‍കിട ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഇയാളുടെ പ്രധാന ഇരകള്‍ വിനോദ സഞ്ചാരികളാണ്.

വിമാനത്തില്‍ എത്തും

വിമാനത്തില്‍ എത്തി നക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് മോഷണം പതിവാക്കിയ വന്‍കിട കള്ളനെ പിടികൂടിയത് തൊടുപുഴ സ്വദേശിയുടെ പരാതിയിലാണ്. നെടുമ്പാശേരി ലോട്ടസ് 8 ഹോട്ടലില്‍ താമസിച്ചിരുന്ന തൊടുപുഴ സ്വദേശിയുടെ മൂന്നര ലക്ഷം കവര്‍ന്ന കേസിലാണ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത്.

തെളിയാത്ത കേസുകള്‍

ഈ അറസ്റ്റിന് പിന്നാലെ നിരവധി തെളിയാത്ത കേസുകളില്‍ തുമ്പായിരിക്കുകയാണ്. പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന എല്ലാ മോഷണങ്ങള്‍ക്ക് പിന്നിലും ഇയാളുടെ കൈകളുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

രണ്ട് മോഷണങ്ങള്‍

മാര്‍ച്ച് 20ന് നെടുമ്പാശേരിയിലെ ക്വാളിറ്റി എയര്‍പോര്‍ട്ട് ഹോട്ടലിലെത്തിയ നാഗ്പൂര്‍ സ്വദേശിയുടെ ബാഗേജില്‍ നിന്നു 32000 രൂപയാണ് ഇയാള്‍ കവര്‍ന്നത്. മാത്രമല്ല, ഏപ്രിലില്‍ എളമക്കരയിലെ ഹോട്ടലില്‍ വിനോദസഞ്ചാരിയുടെ 192000 രൂപ കവര്‍ന്നതും ഇയാളാണെന്ന് പോലീസ് പറയുന്നു.

സംഭവ ദിവസം ഇയാളുണ്ടായിരുന്നു

മോഷണം നടത്തിയ പ്രതി പിന്നീട് ഹോട്ടലില്‍ തങ്ങില്ല. ഉടന്‍ മുംബൈയ്ക്ക് തിരിച്ചുപോകും. കേസ് വിഷയമാകില്ലെന്ന് തോന്നിയാല്‍ വീണ്ടും കൊച്ചയിലെത്തും. ഇതാണ് പതിവ്. മോഷണം നടന്ന മൂന്ന് ഹോട്ടലുകലും സംഭവ ദിവസം ഇയാളുണ്ടായിരുന്നുവെന്ന് പോലീസിന് ബോധ്യമായി.

സിസിടിവി ദൃശ്യങ്ങള്‍

മൂന്ന് ഹോട്ടലുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. മോഷണം നടന്ന ദിവസങ്ങളില്‍ ഖമറുദ്ദീന്‍ ഈ ഹോട്ടലുകളിലുണ്ട്. തുടര്‍ന്നാണ് പോലീസ് സംശയകരമായി കാമറയില്‍ പതിഞ്ഞ വ്യക്തിയെ കുറിച്ച് അന്വേഷിച്ചത്. ഇയാള്‍ മുംബൈയിലേക്ക് പോയതായി ബോധ്യപ്പെട്ടു.

വിലാസവും മൊബൈല്‍ നമ്പറും ശേഖരിച്ചു

പിന്നീട് വിമാന കമ്പനിയെ സമീപിച്ച അന്വേഷണ സംഘം പ്രതിയുടെ വിലാസവും മൊബൈല്‍ നമ്പറും ശേഖരിച്ചു. സൈബര്‍ സെല്ലിന്റെ സഹായവും തേടി. അപ്പോഴാണ് ഇയാള്‍ അന്ധേരിയിലുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് മുംബൈയ്ക്ക് പുറപ്പെടുകയായിരുന്നു.

തമിഴ്‌നാട്ടിലും മോഷണം

തമിഴ്‌നാട്ടിലും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. കൂടാതെ ബെംഗളൂരു, മംഗലാപുരം, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്റര്‍നെറ്റ് വഴിയാണ് ഇയാള്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്തിരുന്നത്.

ഹോട്ടല്‍ ബുക്ക് ചെയ്തവരെ പരിശോധിക്കും

ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്ത മറ്റുള്ളവരെ കുറിച്ച വിവരങ്ങളും ഇയാള്‍ കൈവശപ്പെടുത്തും. തുടര്‍ന്നാണ് ഖമറുദ്ദീന്‍ മോഷണം ആസൂത്രണം ചെയ്തിരുന്നത്. തുടര്‍ന്ന് ലക്ഷ്യത്തിലേക്ക് വിമാനയാത്ര.

വിനോദ സ്ഞ്ചാരികള്‍ക്കൊപ്പം

വിനോദ സഞ്ചാരികള്‍ എത്തുന്ന സമയം നോക്കിയിരിക്കും. അവരൊടൊപ്പമാണ് ഹോട്ടലുകളില്‍ കയറിയിരുന്നത്. ഈ സമയം പരിചയപ്പെടുും. ഹോട്ടലുകാര്‍ക്ക് സംശയം തോന്നാത്ത രീതിയില്‍ വിനോദ സഞ്ചാരികള്‍ക്കൊപ്പമുള്ള വ്യക്തിയായി അഭിനയിക്കുകയും ചെയ്യും.

 പണം കിട്ടിയാല്‍ മുങ്ങും

പണം കൈവശപ്പെടുത്തിയാല്‍ പിന്നെ ആ സ്ഥലത്ത് നില്‍ക്കില്ല. ഉടന്‍ മുംബൈയിലേക്ക് തിരിക്കും. മോഷണത്തിലൂടെ കിട്ടിയ പണം കൊണ്ട് സമ്പന്നനായ വ്യക്തിയാണ് ഖമറുദ്ദീന്‍. മുംബൈ നഗരത്തില്‍ രണ്ട് ആഡംബര ഫ്‌ളാറ്റുകളുണ്ട് ഇയാള്‍ക്ക്. അവിടെ സഹകരണ സൊസൈറ്റിയുടെ അധ്യക്ഷനുമാണ്.

മിസ്റ്റര്‍ മാന്യന്‍

നാട്ടുകാരോടും പരിചയക്കാരോടും ഇയാള്‍ ബിസിനസ് ആണെന്നാണ് പറഞ്ഞിരുന്നത്. വാഹന ബിസിനസും വസ്ത്ര വ്യാപാരവും ആണെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഇങ്ങനെയാണ് ഖമറുദ്ദീന്‍ അവരോട് പറഞ്ഞിരുന്നത്. മുംബൈയില്‍ ഇയാള്‍ മാന്യനാണ്.

English summary
Kochi Police Arrested Five star hotel Thief in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X