കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഎസുകാര്‍ നല്ല പിള്ള ചമയണ്ട; അഴിമതിക്കു കുടപിടിക്കുന്നവരാണത്രേ ഐഎഎസുകാര്‍!!!

ഐഎഎസ് ഐപിഎസ് പോര് മുറുകി നില്‍ക്കുമ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. അഴിമതി മുതല്‍ അധികാര ധുര്‍വിനിയോഗം വരെ ആരോപിക്കുന്നുണ്ട്.

  • By Jince K Benny
Google Oneindia Malayalam News

കോഴിക്കോട്: ഇപ്പോള്‍ സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ഉദ്യോഗസ്ഥ തലത്തിലെ ഭിന്നതകളാണ്. സംസ്ഥാനം ഭരണ സ്തംഭനത്തിലേക്ക് നീങ്ങുന്ന തലത്തിലേക്കു വരെ ഐഎഎസ് ഐപിഎസ് തര്‍ക്കം എത്തിയിരിക്കുന്നു. ഇതിനിടെ ഐഎഎസുകാരം ന്യായീകരിച്ച് പലരും രംഗത്ത് വന്നിട്ടുണ്ട്. കുറ്റമെല്ലാം ഐപിഎസുകാരുടേതാണെന്നാണ് അവരുടെ പക്ഷം.

എന്നാല്‍ ഐഎഎസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. അതില്‍ അഴിമതി മുതല്‍ അധികാര ധുര്‍വിനിയോഗം വരെ ആരോപിക്കുന്നുണ്ട്. ഭരണത്തുടര്‍ച്ച് ഒഴിച്ചു കൂടാനാവാത്ത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഈ ആരോപണങ്ങള്‍.

അഴിമതിക്കാര്‍ ആര്?

നമ്മുടെ മുമ്പില്‍ അഴിമതിക്കാര്‍ രാഷ്ട്രീയക്കാരാണെങ്കിലും യഥാര്‍ത്ഥ അഴിമതിക്കാര്‍ ഐഎഎസ് ഉദ്യോഗസ്ഥരാണെന്നാണ് ആരോപണം. ഒരു ഉദ്യോഗസ്ഥന്റെ അറിവോ ഒത്താശയോ കൂടാതെ ഒരു രാഷ്ട്രീയ ഭരണാധികാരിക്കും ഒരു രൂപയുടെ അഴിമതി പോലും നടത്താനാകില്ലത്രെ. എന്നാല്‍ മന്ത്രിമാര്‍ അറിയാതെയും അവരോട് വിശ്വാസ വഞ്ചന കാണിച്ചും വിഡ്ഢികളാക്കിയും ഉദ്യോഗസ്ഥര്‍ക്ക് പലതും ചെയ്യാനാകും. ഇതിന് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നത് 2005ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമം അട്ടിമറിച്ചതിനെയാണ്.

വിവരാവകാശം നിയമം എന്തിന്?

ഭരണ സുതാര്യതക്കുവേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നതെങ്കിലും ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിക്കുന്ന ഈ ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷം കൂടെ സാധാരണക്കാരന്റെ നികുതിപ്പണം കൊണ്ട് ജീവിക്കാനുള്ള അവസരം മാത്രമായി ഇത് മാറി. ഐഎഎസുകാര്‍ എങ്ങനെ അവരുടെ സ്വാര്‍ത്ഥ താല്പര്യത്തിനായി അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുന്നുവെന്നും കൃത്യമായി വിവരിക്കുന്നുണ്ട്.

വിവരാവകാശ കമ്മീഷണറുടെ കസേര

വിവരാവകാശ കമ്മീഷണറുടെ കസേര ശരിക്കും ഒരു പൊന്നു കായ്ക്കുന്ന മരമാണത്രേ. 2005ല്‍ വിവരാവകാശം നിയമം പ്രാബല്യത്തിലായപ്പോള്‍ കേരളത്തില്‍ വിവരാവകാശ കമ്മിഷണറുടെ കസേരയ്ക്കായി നല്ല നാടകം തന്നെ നടന്നു. അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന പാലാട്ട് മോഹന്‍ദാസാണ് കഥാനായകന്‍. ആദ്യ 120 ദിവസങ്ങള്‍ ഐഎഎസുകാര്‍ നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കാര്യാലയങ്ങളിലെ വിവരങ്ങള്‍ ക്രോഡീകരിക്കാനും പൗരന്മാര്‍ നല്‍കുന്ന അപേക്ഷകൡ സമയബന്ധിതമായി മറുപടി നല്‍കാനും വേണ്ടിയുള്ള തയാറെടുപ്പിനുള്ളതാണ് ഈ ദിവസം. ഇതിന്റെ ഭാഗമാണ് വിവരാവകാശ കമ്മിഷണറുടെ തെരഞ്ഞെടുപ്പ് കാര്യലയത്തിന്റെ സജീകരണവുമൊക്കെ. ഇതിന്റെ ചുമതല ചീഫ് സെക്രട്ടറിയാ പാലാട്ട് മോഹന്‍ദാസിനായിരുന്നു. അദ്ദേഹം സ്വയം വിവരവകാശ കമ്മിഷണറായി നയമനം നേടി. പിന്നീട് നിയമവിരുദ്ധമായ ഈ നിയമനത്തിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ നിയമനം പിന്‍വലിച്ച് അദ്ദേഹം കാത്തിരുന്നു, താന്‍ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്നതു വരെ. വിരമിച്ച ശേഷം വീണ്ടും വിവരാവകാശ കമ്മീഷണറായി നിയമനം നേടിയത്രേ...

വിവരാകാശ കമ്മിഷണര്‍മാര്‍

പാലാട്ട് മോഹന്‍ മാത്രമല്ല പിന്നീട് വന്ന കമ്മിഷണര്‍മാരും ആ പദവിക്ക് കാര്യമായി ഗുണം ചെയതവരല്ലന്നും ആരോപണമുണ്ട്. ഒരു വിവരാവകാശ കമ്മിഷണര്‍ പോലും തങ്ങളുടെ ദൗത്യം പൂര്‍ണമായി നിര്‍വഹിച്ചിട്ടില്ലത്രേ... പാലാട്ട് മോഹന്‍ദാസിന് ശേഷം എത്തിയവര്‍ ഡിജിപിമാരായി വിരമിച്ച സിബി മാത്യൂസും വിന്‍സന്‍ പോളും ആയിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവരാവകാശ കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മാത്രം മതിയത്രേ. 2016ല്‍ വിവരാവകാശ കമ്മിഷണറായി സ്ഥാനമേറ്റ വിന്‍സന്‍ പോളിന്റെ പേരുപോലും സൈറ്റിലില്ല. മാത്രമല്ല 2016 പുറത്തിറക്കിയ ഒരു ഉത്തരവ് പോലും സൈറ്റില്‍ നല്‍കിയിട്ടില്ല.

ഐഎഎസ് ഐപിഎസ് പോര്

സംസ്ഥാനത്ത് ഇപ്പോള്‍ രൂക്ഷമായ ഐഎഎസ് ഐപിഎസ് പോരിനു പിന്നിലും ചുണ്ടിക്കാണിക്കുന്നത് ചില പഴ യ കഥകളാണ്. ഐഎഎസുകാര്‍ ഇപ്പോള്‍ പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ചില തെറ്റുകള്‍ ചെയ്തിരുന്നുവെന്നും പിടിക്കപ്പെട്ട തെറ്റുകളില്‍ ഐഎഎസുകാരുടെ ഫയല്‍ കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ മന്ത്രിമാര്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നെന്നുമാണ് ആരോപണം. ഇതാണ് ഇപ്പോള്‍ ഐഎഎസുകാരുടെ മേല്‍ വരുന്ന അന്വേഷണങ്ങളെ തടയാന്‍ ഇവര്‍ ഈ പഴയ കഥകളുമായി എത്തുകയാണെന്നും പറയപ്പെടുന്നു.

മന്ത്രിമാരെ മണിയടിക്കുന്നവര്‍

മന്ത്രിമാരെ മണിയടിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മറ്റാരേക്കാളു വിരുതന്മാരാണ് ഐഎഎസുകാരെന്നാണ് ആരോപണം. ഒരേ നിലവാരമുള്ള പരീക്ഷ പാസായാണ് ഇരു കൂട്ടരും എത്തുന്നത്. പക്ഷെ ഇരുവര്‍ക്കും ലഭിക്കുന്നത് വിവേചനപരമായ സമീപനവും.

നിയമത്തിനതീതരല്ല

നിയമം കാക്കുന്നവര്‍ നിയമത്തിനതീതരല്ല. അവരും ഇതേ നിയമത്തിനു കീഴിലുള്ളവരാണ്. പൊതു ജനങ്ങളല്‍ക്ക് ലഭിക്കേണ്ട ഒരു സംരക്ഷണവും ലഭ്യമാക്കാന്‍ ഇവര്‍ ശ്രമിക്കുന്നില്ലെന്നും ആരോപണമുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ പരാതിയോ, നിവേദനമോ, അപേക്ഷയോ നല്‍കിയാല്‍ രസീത് നല്‍കണമെന്ന് ചട്ടമുണ്ട്. എന്നാല്‍ അത് എവിടെയും നടപ്പാകുന്നില്ല. സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി ഇവര്‍ അധികാര ദുര്‍വിനയോഗം ചെയ്യുകയാണ്.

English summary
There is allegation against IAS IPS officers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X