കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയെ പോലെ കടിച്ചു തൂങ്ങിയില്ല, ശശീന്ദ്രന്‍ കാണിച്ചത് അന്തസ്!ട്രാജഡിയിലും കോമഡി വിടാതെ....

ശശീന്ദ്രനെതിരെ വ്യക്തമായ തെളിവുകളൊന്നും വന്നിട്ടില്ലെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

Google Oneindia Malayalam News

തിരുവനന്തപുരം: ലൈംഗിക സംഭാഷണ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച മന്ത്രി എകെ ശശീന്ദ്രനെ പിന്തുണച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. കുറ്റം സമ്മതിച്ചല്ല അദ്ദേഹം രാജിവെച്ചതെന്നും, രാഷ്്ട്രീയ ധാര്‍മ്മികതയുടെ പേരിലാണ് രാജിവെച്ചതെന്നും ഉഴവൂര്‍ പറഞ്ഞു.

ശശീന്ദ്രന്‍ രാജിവെച്ചു,മംഗളം ചാനലില്‍ കെട്ടിപ്പിടിച്ചും കയ്യടിച്ചും ആഘോഷം!എല്ലാം ലൈവായി!ശശീന്ദ്രന്‍ രാജിവെച്ചു,മംഗളം ചാനലില്‍ കെട്ടിപ്പിടിച്ചും കയ്യടിച്ചും ആഘോഷം!എല്ലാം ലൈവായി!

മന്ത്രിയുടെ ലൈംഗിക സംഭാഷണം;എന്‍സിപിക്ക് ട്രാജഡി,ഞെട്ടിത്തരിച്ച് ഉഴവൂര്‍ വിജയന്‍,പണികൊടുത്തത്?മന്ത്രിയുടെ ലൈംഗിക സംഭാഷണം;എന്‍സിപിക്ക് ട്രാജഡി,ഞെട്ടിത്തരിച്ച് ഉഴവൂര്‍ വിജയന്‍,പണികൊടുത്തത്?

മാര്‍ച്ച് 26ന് സംപ്രേക്ഷണം ആരംഭിച്ച മംഗളം ടെലിവിഷനാണ് മന്ത്രി എകെ ശശീന്ദ്രന്റെ അശ്ലീലച്ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. പരാതി നല്‍കാനായി സമീപിച്ച സ്ത്രീയോട് ലൈംഗിക സംഭാഷണം നടത്തിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഓഡിയോ ക്ലിപ്പില്‍ സ്ത്രീയുടെ സംഭാഷണങ്ങളോ, പരാതിക്കാരിയെന്ന് പറയുന്ന സ്ത്രീയുടെ ഭാഗങ്ങളോ വിശദീകരിക്കാന്‍ ചാനല്‍ തയ്യാറുമായില്ല. ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ധാര്‍മ്മികതയുടെ പേരിലാണ് താന്‍ രാജിവെയ്ക്കുന്നതെന്നാണ് ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞത്.

ശശീന്ദ്രന്‍ കാണിച്ചത് അന്തസെന്ന്...

ശശീന്ദ്രന്‍ കാണിച്ചത് അന്തസെന്ന്...

ആരോപണമുയര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയെ പോലെ കടിച്ചു തൂങ്ങാന്‍ ശശീന്ദ്രന്‍ മുതിര്‍ന്നില്ല, ധാര്‍മ്മികതയുടെ പേരില്‍ രാജിവെച്ച ശശീന്ദ്രന്‍ കാണിച്ചതാണ് അന്തസെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചു.

തെളിവു വന്നിട്ടില്ല...

തെളിവു വന്നിട്ടില്ല...

ശശീന്ദ്രനോട് പാര്‍ട്ടിയോ മുഖ്യമന്ത്രിയോ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും, തന്റെ ധാര്‍മ്മികത ഉയര്‍ത്തി പിടിച്ചാണ് അദ്ദേഹം രാജിവെച്ചതെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. ശശീന്ദ്രനെതിരെ വ്യക്തമായ തെളിവുകളൊന്നും വന്നിട്ടില്ലെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

തെറ്റുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ...

തെറ്റുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ...

മുന്‍ സര്‍ക്കാരിനെ പോലെ ആരും ഈ വിഷയത്തില്‍ ന്യായികരിക്കാന്‍ വന്നില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തുവരട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെയെന്നും ഉഴവൂര്‍ വിജയന്‍ അഭിപ്രായപ്പെട്ടു.

തോമസ് ചാണ്ടിയെന്ന വാദം തള്ളുന്നു...

തോമസ് ചാണ്ടിയെന്ന വാദം തള്ളുന്നു...

എകെ ശശീന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ ആര്‍ക്കും വിരോധമില്ലെന്നും ഉഴവൂര്‍ വിജയന്‍ വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന നടന്നെന്നും, പിന്നില്‍ തോമസ് ചാണ്ടിയാണെന്ന വാദവും ഉഴവൂര്‍ വിജയന്‍ തള്ളി. പുതിയ മന്ത്രിയെക്കുറിച്ച് ശരദ് പവാറുമായും മുഖ്യമന്ത്രിയുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം നടക്കട്ടെ...

അന്വേഷണം നടക്കട്ടെ...

എകെ ശശീന്ദ്രനെതിരെയുള്ള ലൈംഗികാരോപണ വിഷയത്തില്‍ താന്‍ ന്യായീകരിക്കാനില്ലെന്നും, സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടക്കട്ടെയെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

English summary
NCP State president Uzhavoor Vijayan's Response on AK Saseendran issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X